Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂൾ എന്ന ജാലകത്തിലൂടെ കുട്ടികളെ ലോകത്തെ അറിയാൻ ശ്രമിക്കുമ്പോൾ അവരെ മതവിവേചനം പഠിപ്പിക്കരുത്; ഒരു മതം മാത്രം പഠിപ്പിക്കുന്നത് ഭരണഘടനയ്ക്ക് നിരക്കാത്ത തിന്മ; സ്വർഗ്ഗീയ സ്ഥാപനങ്ങളും ഭരണഘടന മൂല്യം ഉയർത്തി പിടിക്കണം; ജസ്റ്റിസ് മുഷ്ത്താഖ് എന്ന ദേശസ്നേഹിയായ ജഡ്ജി നമ്മളെ പഠിപ്പിക്കുന്നത്...

സ്‌കൂൾ എന്ന ജാലകത്തിലൂടെ കുട്ടികളെ ലോകത്തെ അറിയാൻ ശ്രമിക്കുമ്പോൾ അവരെ മതവിവേചനം പഠിപ്പിക്കരുത്; ഒരു മതം മാത്രം പഠിപ്പിക്കുന്നത് ഭരണഘടനയ്ക്ക് നിരക്കാത്ത തിന്മ; സ്വർഗ്ഗീയ സ്ഥാപനങ്ങളും ഭരണഘടന മൂല്യം ഉയർത്തി പിടിക്കണം; ജസ്റ്റിസ് മുഷ്ത്താഖ് എന്ന ദേശസ്നേഹിയായ ജഡ്ജി നമ്മളെ പഠിപ്പിക്കുന്നത്...

മറുനാടൻ ഡെസ്‌ക്‌

ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കോടതിവിധിയാണ് ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തിലും എയ്ഡഡ് മേഖലയിലടക്കം സർക്കാരിന്റെ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പോലും ഏതെങ്കിലും ഒരു മതത്തിന് മാത്രമായി പഠനം വേണ്ട എന്ന വിധിയാണ് വന്നിരിക്കുന്നത്. മത പഠനം നടത്തുന്നുണ്ടെങ്കിൽ രണ്ട് കാര്യങ്ങൾ ഹൈക്കോടതി നിർദ്ദേശിക്കുന്നു.

ഒന്ന് ഈ മത പഠനം നടത്തുന്നത് സർക്കാരിന്റെ അനുമതിയോടെ ആവണം. അല്ലാതെ ഞങ്ങൾ ന്യൂനപക്ഷ സ്ഥാപനമായതുകൊണ്ട് ഞങ്ങൾക്ക് ഇഷ്ടമുള്ളത് പറഞ്ഞുകൊണ്ട് മത പഠനം നടത്താൻ പാടില്ല. വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കുന്നതിന് വേണ്ടിയാണ് നിങ്ങളുടെ സ്ഥാപനം നടത്തുന്നതെങ്കിൽ നിങ്ങൾ വിദ്യാഭ്യാസമാണ് കൊടുക്കേണ്ടത്. അവിടെ മതം വിളമ്പേണ്ട കാര്യമില്ല. അല്ലെങ്കിൽ നിങ്ങൾക്ക് മതം വിളമ്പണം എന്നുണ്ടെങ്കിൽ ന്യൂനപക്ഷ അവകാശം അതിന് അനുമതി നൽകുന്നുണ്ടെങ്കിൽ നിങ്ങൾ സർക്കാരിനോട് അനുമതി ചോദിക്കുക. ഒരു നിബന്ധനകൂടിയുണ്ട് ഒരു മതം മാത്രമായി പഠിപ്പിക്കരുത്. സകല മതങ്ങളും പഠിപ്പിക്കണം.

കുട്ടികൾ ലോകത്തെ കാണുന്ന ജാലകമാണ് സ്‌കൂളുകൾ. അവരുടെ അറിവുകൾ ആരംഭിക്കുന്നത് സ്‌കൂളുകളിൽ നിന്നാണ്. അദ്ധ്യാപകർ പറഞ്ഞുകൊടുക്കുന്ന വാക്യങ്ങളാണ് അവരുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത്. ഈ വിധി പുറപ്പെടുവിച്ചിരുക്കുന്നത് ഒരു മുസ്ലിം നാമധാരിയായ മുസ്ലിം വിശ്വാസം അനുസരിച്ച് ജീവിക്കുന്ന ജഡ്ജിയാണ് ഏറെ പ്രതീക്ഷാ നിർഭരവും ആവേശകരവുമാണ്. കാരണം, മുസ്ലിം സമുദായംഗങ്ങൾ അവരുടെ മതം കഴിഞ്ഞ് മാത്രമാണ് രാഷട്രത്തിന് പോലും പ്രാധാന്യം കൊടുക്കുന്നതെന്ന ആരോപണം ഉണ്ടായികൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമുമായി പ്രക്ഷോപങ്ങൾ വ്യാപിക്കുമ്പോൾ പല സംഘടന നേതാക്കളും ഭരണഘടനെയും പട്ടാളത്തെയും തള്ളിപ്പറഞ്ഞുകൊണ്ട്. അവരുടെ മതത്തിന്റെ തെറ്റായ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.

അവിടെ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകനായി മുസ്ലിം വിശ്വാസിയായ ജഡ്ജി നിലകൊള്ളുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് എക്കാലത്തും മാനവികതയ്ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ജഡ്ജിയാണ്. അദ്ദേഹത്തിന്റെ ജഡ്ജ്‌മെന്റുകളും എല്ലാം വായിച്ചുനോക്കുക. ബാഹ്യശക്തികൾ ഒരിക്കലും അദ്ദേഹത്തെ സ്വാധീനിക്കാറില്ല. വേഗത്തിൽ കേസുകൾ തീർത്ത് വിടുന്ന ജഡ്ജിയാണ് അദ്ദേഹം. എല്ലാ ഇന്ത്യക്കാരും തുല്ല്യരാണ്. മനുഷ്യസ്‌നേഹത്തിനും മാനവികതയ്ക്കും പ്രാധാന്യം കൊടുത്ത് വിധികൾ പ്രസ്താവിക്കുന്ന ജഡ്ജിയാണ് ഇദ്ദേഹത്തിന പോലുള്ളവർ നമ്മുടെ ഭരണഘടനയ്ക്കും നിയമസംവിധാനത്തിനും പ്രതീക്ഷയാണ്. ഇൻസ്റ്റന്റ് റെസ്പോൺസ് വീഡിയോ കാണാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP