Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാരിന്റെ തലവൻ ഞാൻ തന്നെ; ഉപദേശിക്കാനും തിരുത്താനും എനിക്ക് അധികാരമുണ്ട്; എന്നെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടുന്ന പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവർണർ

സർക്കാരിന്റെ തലവൻ ഞാൻ തന്നെ; ഉപദേശിക്കാനും തിരുത്താനും എനിക്ക് അധികാരമുണ്ട്; എന്നെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടുന്ന പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഭരണഘടനാപ്രകാരം സർക്കാരിന്റെ തലവൻ ഗവർണറാണ്. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചത് രാഷ്ട്രപതിയാണ്. തനിക്കെതിരായ പരാതികൾ ഉചിതമായ ഫോറത്തിലാണ് പറയേണ്ടത്. സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദമാക്കി. തന്റെ നീക്കങ്ങൾ ഏറ്റുമുട്ടലുകളായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവർണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയാണ് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. നിയമസഭയുടെ ഭാഗമാണ് ഗവർണർ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP