Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭിചാരമോ അതോ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ശേഷമുള്ള തെളിവ് നശിപ്പിക്കലോ? തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല; അടുത്ത കാലത്തെങ്ങും മാൻ മിസ്സിംങ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല; നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു

ആഭിചാരമോ അതോ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ശേഷമുള്ള തെളിവ് നശിപ്പിക്കലോ? തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല; അടുത്ത കാലത്തെങ്ങും മാൻ മിസ്സിംങ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല; നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: നീലേശ്വരത്ത് കുറ്റിക്കാട്ടിൽ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സമീപപ്രദേശങ്ങളിൽ നിന്നും മറ്റ് ശരീര ഭാഗങ്ങൾ ഒന്നും കണ്ടുകിട്ടാത്തതും അടുത്ത കാലത്തെങ്ങും ആരെയും കാണാതായി എന്നുള്ള പരാതി ഇല്ലാത്തതുമാണ് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. ആഭിചാരത്തിന്റെ ഭാഗമായുള്ള കൊലപതാകമാണോ അതോ തെളിവ് നശിപ്പിക്കാൻ കൊലപാതകം നടത്തിയ ശേഷം ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചതാണോ എന്നുമുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കാസർകോട്ടെ നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് മനുഷ്യ തലയോട്ടി കണ്ടെത്തിയത്. മടിക്കൈ എരിക്കുളത്ത് സർക്കാർ ഐടിഐക്ക് സമീപത്തെ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. പുരുഷന്റെ തലയോട്ടിയാണ് ഇതെന്ന് ഫൊറൻസിക് വിദഗ്ദ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്.

തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. മറ്റ് ശരീരഭാഗങ്ങൾ ഒന്നും സമീപ പ്രദേശത്ത് നിന്ന് കണ്ടെത്താനായില്ല. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന സംശയമുണ്ട്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

തലയോട്ടി കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് നിന്ന് കാണാതായവരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, സമീപ കാലത്ത് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മനുഷ്യശരീരത്തിലെ മറ്റ് ഭാഗങ്ങളൊന്നും കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയിട്ടില്ല. ഇതേ തുടർന്നാണ് അന്വേഷണം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചത്.

തലയോട്ടി മാത്രമാണ് കണ്ടെത്തിയത് എന്നതിനാൽ നായയെ കുറുക്കനോ കടിച്ചു വലിച്ച് അവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നു. മധ്യവയസ്‌കന്റെയോ യുവാവിന്റെയോ തലയോട്ടി ആകാം ഇതെന്നും പൊലീസ് സംശയിക്കുന്നു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP