Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തോളം കന്യാസ്ത്രീകളുള്ള മഠത്തിൽ പട്ടിക്കിണിക്കിടുന്നത് തന്നെ മാത്രം; ഭക്ഷണം ചോദിച്ചാൽ വേണമെങ്കിൽ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറയും; താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടും; അകത്തേക്ക് കയറുന്നതും പിൻവാതിലിലൂടെ; തന്നെ പീഡിപ്പിച്ച് മഠത്തിൽ നിന്ന് പുറത്താക്കാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര

പത്തോളം കന്യാസ്ത്രീകളുള്ള മഠത്തിൽ പട്ടിക്കിണിക്കിടുന്നത് തന്നെ മാത്രം; ഭക്ഷണം ചോദിച്ചാൽ വേണമെങ്കിൽ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറയും; താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടും; അകത്തേക്ക് കയറുന്നതും പിൻവാതിലിലൂടെ; തന്നെ പീഡിപ്പിച്ച് മഠത്തിൽ നിന്ന് പുറത്താക്കാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: സഭയിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ സിസ്റ്റർ ലൂസി കളപ്പുര ഇന്ന് മഠത്തിൽ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു. കന്യാസ്ത്രീക്കെതിരായ ലൈംഗിക പീഡനക്കേസിൽ ബിഷപ്പിനെതിരെ മൊഴി നൽകുകയും ഇരയ്ക്ക് വേണ്ടി സമരത്തിൽ പങ്കെടുക്കുകയും ചെയ്ത സിസ്റ്ററെ സഹപ്രവർത്തകർ കടുത്ത മാനസിക പീഡനത്തിന് വിധേയയാക്കുന്നുവെന്നാണ് പരാതി. സഭാ അധികൃതർ തനിക്ക് ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണ്.

കഴിഞ്ഞ ഒന്നരമാസമായി മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.തന്നെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് മഠത്തിൽ നിന്ന് ഇറക്കിവിടാനാണ് ശ്രമം നടക്കുന്നത്. നിലവിൽ മഠത്തിലുള്ള കന്യാസ്ത്രീകൾക്കുള്ള അവകാശങ്ങൾ തനിക്ക് നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ ആരോപിച്ചു

വത്തിക്കാനിൽ നിന്നുള്ള മറുപടി വന്നതിന് ശേഷം, തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകൾ പെരുമാറുന്നത്. പത്തോളം കന്യാസ്ത്രീകളുള്ള മഠത്തിൽ തനിക്കുള്ള ഭക്ഷണം മാത്രം മാറ്റി വയ്ക്കുന്നില്ല. ഇവർക്കൊപ്പമല്ല ഭക്ഷണം കഴിക്കുന്നത്. വേണമെങ്കിൽ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് പറഞ്ഞത്.മഠത്തിൽ വലിയ വിവേചനമാണ് നേരിടുന്നത്. സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതർ നിർബന്ധിക്കുന്നതായും സിസ്റ്റർ ലൂസി കളപ്പുര വെളിപ്പെടുത്തി. മഠാധികൃതർക്കെതിരേ നേരത്തെ ലൂസി മൂന്ന് പരാതികൾ പൊലീസിൽ നൽകിയിരുന്നു. എന്നാൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസിൽ നൽകിയ പരാതികളിലൊന്നിൽപോലും കാര്യമായ നടപടികളുണ്ടായില്ലെന്നും സിസ്റ്റർ പറഞ്ഞു.

താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടുകയാണ്. തനിക്ക് പുറത്തേക്കോ അകത്തേക്കോ വരാനുള്ള സാഹചര്യമില്ലെന്നും പിൻവാതിലൂടെയാണ് അകത്ത് കയറുന്നതെന്നും സിസ്റ്റർ പറഞ്ഞു. ആരെങ്കിലും കാണാൻ വന്നാൽ പോലും കയറാനുള്ള സാഹചര്യമില്ല.

അതേസമയം, മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സിസ്റ്റർ ലൂസി എഴുതിയ ടകർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.

മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്.സി.സി സന്യാസി സമൂഹത്തിൽനിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. മഠത്തിൽ നിന്നും പുറത്താക്കുന്നതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ മാനന്തവാടി മുൻസിഫ് കോടതി ഈ നടപടി താൽകാലികമായി മരവിപ്പിച്ചിരുന്നു. ഈ ഹർജി 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. സഭയിൽനിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ ലൂസി കളപ്പുര വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീൽ നൽകിയിട്ടുണ്ട്. സിസ്റ്റർ നൽകിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP