Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് മയക്ക് മരുന്ന് നല്കി ബലാത്സംഗം ചെയ്തു; സംഭവത്തിന് പിന്നിൽ സോനാക്ഷി സിൻഹ; ആരോപണങ്ങളുമായി നടി പൂജ മിശ്ര രംഗത്ത്

പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് മയക്ക് മരുന്ന് നല്കി ബലാത്സംഗം ചെയ്തു; സംഭവത്തിന് പിന്നിൽ സോനാക്ഷി സിൻഹ; ആരോപണങ്ങളുമായി നടി പൂജ മിശ്ര രംഗത്ത്

ബിഗ്‌ബോസ് റിയാലിറ്റി ഷോ മത്സരാർഥിയും നടിയുമായി പൂജ മിശ്ര ബലാത്സംഗ ആരോപണവുമായി രംഗത്ത്. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് മയക്കുമരുന്നു നൽകി താരം ബലാൽസംഗം ചെയ്യപ്പെട്ടതായാണ് പരാതി. ഉദയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നപ്പോൾ തന്റെ മുറിയിൽ വച്ച് അജ്ഞാതർ മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കിയെന്നും താൻ കൊള്ളയടിക്കപ്പെട്ടെന്നുമാണ് പൂജ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നിൽ നടി സോനാക്ഷി സിൻഹയാണെന്നും നടി പരാതിയിൽ പറയുന്നു.

ബിഗ് ബോസ് 5 ലെ മത്സരാർഥിയായിരുന്നു പൂജ മിശ്ര. സോനാക്ഷി സിൻഹയോടൊപ്പം അമ്മ പൂനം സിൻഹ, മോഡൽ ഇഷാ ഗോപികർ, ഇഷയുടെ ഭർത്താവ് എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് പൂജ മിശ്ര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്നെ പീഡിപ്പിക്കാൻ വേണ്ടി സോനാക്ഷി സിൻഹ മറ്റുള്ളവരുടെ സഹായം തേടി എന്നാണ് പൂജ മിശ്ര പറയുന്നത്.

രാജസ്ഥാനിൽ ഒരു ഫോട്ടോഷൂട്ടിനെത്തിയപ്പോഴാണ് താൻ പീഡനത്തിന് ഇരയായതെന്നാണ് പൂജ മിശ്ര പറയുന്നത്. ഒരു ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് പൂജ രാജസ്ഥാനിലെത്തിയത്. ഏപ്രിൽ 11 മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ ഇവർ താമസിച്ചു. ഇവർക്കൊപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. എന്നാൽ ഫോട്ടോഗ്രാഫർ മടങ്ങിപ്പോയതിനു ശേഷമാണ് സംഭവം നടന്നതെന്ന് പൂജ പറയുന്നു. ഡിന്നറിനു ശേഷം ലഭിച്ച ഡ്രിങ്കിൽ മയക്കുമരുന്നു ചേർത്തിരുന്നതായാണ് താരത്തിന്റെ സംശയം. പിന്നീട് രണ്ട് പേർ തന്റെ മുറിയിൽ രാത്രിയിൽ അതിക്രമിച്ചു കടക്കുകയും ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെയാണ് തനിക്ക് ബോധം വീണതെന്നും അപ്പോൾ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതായും പൂജ പറഞ്ഞു. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവം അന്വേഷിക്കുന്നതായും പരാതിയിൽ അവ്യക്തത ഉണ്ടെന്നും ഉദയ്പൂർ ഐജി അനന്ദ് ശ്രീവാസ്തവ അറിയിച്ചു.

ഇതിനു മുമ്പും പൂജ ബലാത്സംഗ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നടി ഇഷ കോപ്പിക്കറുടെ ഭർത്താവ് രോഹിത് നാരംഗും സഹോദരനും ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെയുള്ള ആരോപണം.ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ കണ്ടസ്റ്റന്റായിരുന്നു പൂജ. 'മേരാ ദിൽ ലേകെ ദേഖൊ' എന്ന ബോളിവുഡ് ചിത്രത്തിൽ ഐറ്റം ഡാൻസുമായും പൂജ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP