Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം'; വിചിത്ര ആവശ്യമായി തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്ത് വിവാദമായി; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരതെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ; ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയതോടെ നിലപാട് തിരുത്തി ദേവസ്വം ബോർഡ് അധികൃതർ

'ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം'; വിചിത്ര ആവശ്യമായി തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്ത് വിവാദമായി; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരതെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ; ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയതോടെ നിലപാട് തിരുത്തി ദേവസ്വം ബോർഡ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉത്സവത്തിന് ക്രമസമാധാന പാലനത്തിനും ഗതാഗതം നിയന്ത്രിക്കാനും ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ആവശ്യപ്പെട്ട ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ വിവാദത്തിൽ. വിചിത്രമായ ഈ ആവശ്യത്തിനെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്. തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണറാണ് സംഭവത്തിൽ വില്ലൻ സ്ഥാനത്ത്. ക്രമസമാധാനത്തിനും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും ഹിന്ദു പൊലീസുകാരെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് അയക്കുകയായിരുന്നു.

കത്തിനെതിരെ പൊലീസ് അസോസിയേഷൻ ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് കത്ത് തിരുത്തി. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ചാണ് ദേവസ്വം അസി. കമ്മീഷണറുടെ വിചിത്ര ആവശ്യം. ഫെബ്രുവരി എട്ടിനാണ് തൈപ്പൂയ മഹോത്സവം. ഇതിന്റെ ഭാഗമായി വിന്യസിക്കുന്ന പൊലീസുകാരുമായി ബന്ധപ്പെട്ടാണ് തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയത്.

വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപമുള്ള ക്ഷേത്രമായതിനാൽ തൈപ്പൂയത്തോടനുബന്ധിച്ച് ഗതാഗതകുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇതിന് പൊലീസുകാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് കത്ത് നൽകിയത്. ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്ന കത്തിലെ ആവശ്യമാണ് വിവാദമായിരിക്കുന്നത്.

'വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,' എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ രണ്ടു കാര്യങ്ങൾക്കും ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്നാണ് കത്തിലൂടെ അസി. കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കത്തിന്റെ പകർപ്പ് മരട് സബ് ഇൻസ്പെക്ടർക്കും നൽകിയിട്ടുണ്ട്. കത്ത് വിവാദമായതോടെ, സംസ്ഥാന പൊലീസ് അസോസിയേഷൻ രംഗത്തുവന്നു. ഇവർ കത്തിനെതിരെ ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ഇത് പൊലീസുകാർക്ക് ഇടയിൽ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് പരാതിയിൽ പറയുന്നത്.

ക്ഷേത്രത്തിന്റെ അകത്ത് നടക്കുന്ന കാര്യങ്ങളിൽ അല്ലാതെ, പുറത്ത് ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നി കാര്യങ്ങളിൽ ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് പതിവില്ല. ദേവസ്വം മന്ത്രിക്ക് ഇവർ പരാതി നൽകി. പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും പൊലീസ് അസോസിയേഷൻ സംസ്ഥന കമ്മിറ്റി പരാതിയിൽ പറഞ്ഞു. പൊലീസ് അസോസിയേഷൻ കൊച്ചി വിഭാഗവും ഇതിനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.

ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എംജി ജഗദീഷ് രംഗത്തെത്തി. എല്ലാവർഷവും ഇത്തരത്തിലാണ് കത്തു നൽകുന്നതെന്നും, ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തങ്ങൾ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് പുതിയ കത്ത് നൽകുമെന്നും ഹിന്ദു പൊലീസുകാരെ വേണമെന്ന ആവശ്യം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP