Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോൺ ചെയ്യുന്നതിനിടെ ടെറസിൽ നിന്നും താഴേക്കു വീണ പതിനെട്ടുകാരി രക്ഷപെട്ടത് അത്ഭുതകരമായി; സമീപവാസികളുടെ സമയോചിതമായ ഇടപെടലിലൂടെ പെൺകുട്ടിക്ക് പുതുജീവൻ

ഫോൺ ചെയ്യുന്നതിനിടെ ടെറസിൽ നിന്നും താഴേക്കു വീണ പതിനെട്ടുകാരി രക്ഷപെട്ടത് അത്ഭുതകരമായി; സമീപവാസികളുടെ സമയോചിതമായ ഇടപെടലിലൂടെ പെൺകുട്ടിക്ക് പുതുജീവൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ടെറസിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടിക്ക് തുണയായത് ഭാഗ്യവും സമീപവാസികളുടെ സമയോചിതമായ ഇടപെടലും. കൊൽക്കത്ത സ്വദേശിനി റിച്ച ഗുപ്ത എന്ന പതിനെട്ടുകാരിയാണ് ഫോൺ ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.ടെറസിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന റിച്ച പെട്ടന്ന് തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു. എന്നാൽ കാലുകൾ ബാൽക്കണിയുടെ ഗ്രില്ലിൽ കുടുങ്ങിയതിനാൽ താഴേക്ക് വീഴാതെ തൂങ്ങികിടക്കുകയായിരുന്നു. റിച്ചയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി.

സൺഷെയ്ഡിൽ നിന്ന് കയർ ഇട്ട് നൽകി മുകളിലേക്ക് കയററി. അതേസമയം, റിച്ച താഴേക്ക് വീഴുകയാണെങ്കിൽ പരിക്ക് ഏൽക്കാതിരിക്കാനായി വലിയ കിടക്കയും കുഷനും മറ്റും രക്ഷാപ്രവർത്തകർ സജ്ജമാക്കിയിരുന്നു. ഏകദേശം 50 മിനിറ്റുകൾക്ക് ശേഷമാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ ശ്രമത്തിലൂടെ റിച്ചയെ രക്ഷപ്പെടുത്താൻ സാധിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP