Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ മതേതരത്വം നിലനിന്നത് കോൺഗ്രസ് ഇവിടെയുള്ളതു കൊണ്ടല്ല; ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷമായതു കൊണ്ടാണ്; ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്; ഇത് താക്കീതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി

ഇന്ത്യയിൽ മതേതരത്വം നിലനിന്നത് കോൺഗ്രസ് ഇവിടെയുള്ളതു കൊണ്ടല്ല; ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷമായതു കൊണ്ടാണ്; ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്; ഇത് താക്കീതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി

സ്വന്തം ലേഖകൻ

ആലപ്പുഴ: ഇന്ത്യയിൽ മതേതരത്വം നിലനിന്നത് കോൺഗ്രസ് ഇവിടെയുള്ളതു കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷമായതുകൊണ്ടാണ്. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി.

ബിജെപി ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മുസ്‌ലിം സ്‌നേഹം തട്ടിപ്പാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകളെ പാക്കിസ്ഥാനിലേക്ക് നാടുകടത്തിയത് കോൺഗ്രസാണ്. സ്വാശ്രയ കോളജിനെതിരെ സമരംചെയ്ത പിണറായി തന്റെ മകളെ സ്വാശ്രയ കോളജിൽ പഠിപ്പിച്ചു. എൻ.ആർ.സി നടപ്പാക്കിയാൽ ബൂത്തിൽ ആദ്യമെത്തുന്നത് പിണറായിയുടെ കുടുംബമായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നിച്ചുനിന്ന മുസ്‌ലിം സമുദായം മോദിയും അമിത്ഷായും മൂലം ഒന്നായി. എന്നാൽ, സമുദായ നേതാക്കൾക്ക് മതബോധം കൈമോശം വന്നു. പൗരത്വ നിയമത്തിനെതിരായ സമരം പച്ചക്കള്ളമാണ്. ഇതിനെതിരെ തെളിവ് ഹാജരാക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP