Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

173 ദിവസത്തെ വീട്ടുതടങ്കലിൽ നരച്ച് ജഡപിടിച്ച താടിയുമായി മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത്; ആ പഴയ സുന്ദരനായ ഒമർ എവിടെയെന്ന് ചോദിച്ചു സോഷ്യൽ മീഡിയ

173 ദിവസത്തെ വീട്ടുതടങ്കലിൽ നരച്ച് ജഡപിടിച്ച താടിയുമായി മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത്; ആ പഴയ സുന്ദരനായ ഒമർ എവിടെയെന്ന് ചോദിച്ചു സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ മുൻ ജമ്മു - കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കമുള്ളവരെ വീട്ടുതടങ്കലിൽ ഇടുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ആറ് മാസത്തോളം ഇവർ വീട്ടുതടങ്കലിൽ കഴിയുകയാണ്. ഇപ്പോഴും നേതാക്കളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഇതിനിടെ, തടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം പുറത്തുവന്നു. ഇതുകണ്ട് നാട്ടുകാർ മൂക്കത്തു വിരൽവെക്കുകയാണ് ചെയ്യുന്നത്.

ചിത്രം ഒമർ അബ്ദുള്ളയുടെതാണെന്ന് മനസിലാക്കണമെങ്കിൽ കുറച്ചധികം ബുദ്ധിമുട്ടണം. അദ്ദേഹത്തിന്റെ മുഖഛായ പോലും മാറിയ നിലയിലാണ്. നരച്ച് നീണ്ട് ജഡ കെട്ടിയ താടിയും പ്രായം ചെന്ന ചിരിമാഞ്ഞ മുഖവുമായ ഒമർ അബ്ദുള്ളയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഒമർ അബ്ദുള്ള തടങ്കലിലായിട്ട് ആറ് മാസമേ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ കണ്ടാൽ മുപ്പത് വർഷം കഴിഞ്ഞതുപോലെ തോന്നുമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ അശോക് ധമിജ ട്വിറ്ററിൽ ഒമർ അബ്ദുള്ളയുടെ ചിത്രം പങ്കുവെച്ച് എഴുതിയത്.

ഒമർ അബ്ദുള്ളയുടെ നിഴൽ എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്. ആഴമേറിയ സങ്കടത്തിന്റെയും സഹനത്തിന്റെയും നിസഹായമായ ചിരിയാണ് ഒമർ അബ്ദുള്ളയുടെ മുഖത്തുള്ളതെന്നാണ് മറ്റൊരു ട്വീറ്റ്. ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി മാധ്യമ പ്രവർത്തകർ ചിത്രം പങ്കുവെച്ചിട്ടുണ്ട്. തടങ്കലിൽ നിന്നും മോചിതനാകുന്നത് വരെ താടി വടിക്കില്ലെന്ന് ഒമർ അബ്ദുള്ള പ്രഖ്യാപിച്ചതായി റിപ്പേർട്ടുകൾ വന്നിരുന്നു.

ശ്രീനഗറിലെ വനിതാ പ്രക്ഷോഭത്തിനിടെ കസ്റ്റഡിയിലെടുത്ത ഒമർ അബ്ദുള്ളയുടെ സഹോദരിയെയും ബന്ധുവിനെയും പൊലീസ് മോചിപ്പിച്ചു. ഒമർ അബ്ദുള്ളയുടെ തടങ്കലിലായ ശേഷനുള്ള ആദ്യ ചിത്രം 2019 ഒക്ടോബറിൽ പുറത്തുവന്നിരുന്നു. നാഷണൽ കോൺഫറൻസ് പ്രതിനിധി സംഘം ശ്രീനഗറിൽ വെച്ച് പകർത്തിയ ചിത്രമായിരുന്നു അത്. നരച്ച താടിയും നീളം കുറഞ്ഞ മുടിയുമായി തടങ്കലിൽ കഴിയുന്നതിന് മുമ്പുള്ളതിനേക്കാൾ തികച്ചും വ്യത്യസ്തനായാണ് അന്നും പ്രത്യക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP