Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാത്തിമ ആത്മഹത്യ ചെയ്യാൻ കാരണം സെമസ്റ്റർ പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞതു കൊണ്ട്; മദ്രാസ് ഐ.ഐ.ടി അധികൃതരെ വെള്ളപൂശി ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ

ഫാത്തിമ ആത്മഹത്യ ചെയ്യാൻ കാരണം സെമസ്റ്റർ പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞതു കൊണ്ട്; മദ്രാസ് ഐ.ഐ.ടി അധികൃതരെ വെള്ളപൂശി ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ

സ്വന്തം ലേഖകൻ

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.ഐ.ടി അധികൃതരെ വെള്ളപൂശി ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ. സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതു കൊണ്ടാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് മദ്രാസ് ഐ.ഐ.ടി ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അയച്ചു. നേരത്തെ ഫാത്തിമയുടെ ദുരൂഹ മരണം ഒച്ചപ്പാടായതോടെ കേന്ദ്ര സർക്കാർ മദ്രാസ് ഐ.ഐ.ടിയോട് വിശദീകരണമാവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അന്വേഷണ റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്.

പഠനത്തിൽ ഏറെ മികവ് പുലർത്താറുള്ള വിദ്യാർത്ഥിനിക്ക് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് സഹിക്കാനായില്ലെന്നും ഈ മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. എഫ്.ഐ.ആറിലെ വിവരങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.

ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിൽ സുദർശൻ പത്മനാഭനടക്കമുള്ള അദ്ധ്യാപകരാണ് കാരണക്കാരെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണ റിപ്പോർട്ടിൽ ഇവരെക്കുറിച്ച് പരാമർശമില്ല. കേസന്വേഷണം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിൽനിന്ന് സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്. കേസന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ് അബ്ദുൽലത്തീഫ് മദ്രാസ് ഹൈക്കോടതിയിൽ ഹരജി സമർപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP