Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടത്തായി കേസിൽ നിർണായക തെളിവു ലഭിച്ചു; സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി; അതി നിർണായകമായ തെളിവാണ് കിട്ടിയതെന്ന് കോഴിക്കോട് റൂറൽ എസ്‌പി കെ.ജി. സൈമൺ; പൊലീസിന്റെ വാദങ്ങൾക്ക് കരുത്തേകി രാസപരിശോധനാഫലം പുറത്തുവന്നതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിൽ; ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതോടെ കൂടത്തായി കൊലപാതക പരമ്പയിലെ ശക്തമായ കേസായി സിലിയുടെ കൊലപാതക കേസും മാറുന്നു

കൂടത്തായി കേസിൽ നിർണായക തെളിവു ലഭിച്ചു; സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി; അതി നിർണായകമായ തെളിവാണ് കിട്ടിയതെന്ന് കോഴിക്കോട് റൂറൽ എസ്‌പി കെ.ജി. സൈമൺ; പൊലീസിന്റെ വാദങ്ങൾക്ക് കരുത്തേകി രാസപരിശോധനാഫലം പുറത്തുവന്നതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിൽ; ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതോടെ കൂടത്തായി കൊലപാതക പരമ്പയിലെ ശക്തമായ കേസായി സിലിയുടെ കൊലപാതക കേസും മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പൊലീസിന്റെ വാദങ്ങൾക്ക് ശക്തിപകർന്ന് മറ്റൊരു പരിശോധനാ ഫലവും പുറത്തുവന്നു. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയിൽ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി. ഇത് കേസിൽ അതിനിർണായകമായ തെളിവായി മാറുമെന്ന് ഉറപ്പാണ്. കോഴിക്കോട് റീജണൽ കെമിക്കൽ ലാബിൽ നടത്തി പരിശോധനയിൽ നിന്നുമാണ് ജോളിക്കെതിരെ അതിശക്തമായ തെളിവെന്ന നിലയിൽ ഈ റിപ്പോർട്ടു പുറത്തുവന്നത്..

ഒരു സാമ്പിൾകൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലികേസിൽ ഏറെ നിർണായകമായ തെളിവാണ് ഇപ്പോൾകിട്ടിയതെന്ന് കോഴിക്കോട് റൂറൽ എസ്‌പി കെ.ജി. സൈമൺ പറഞ്ഞു. കൂടത്തായി കൊലക്കേസുകളിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോർട്ടം ചെയ്തിരുന്നുള്ളൂ. മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉള്ളതും ഈ കേസിലാണ്. മറ്റ് അഞ്ചുപേരുടെ മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്ന സംശയത്തെത്തുടർന്നാണ് പൊലീസ് അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ, സിലി, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചതും അവശിഷ്ടങ്ങൾ ശേഖരിച്ചതും. ഇവയിൽ ആദ്യത്തെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയിൽ. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽനിന്ന് സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു. മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഇല്ലാതിരുന്നത്. ഇതുകൂടി കിട്ടിയതോടെ ഏറ്റവും ശക്തമായ കേസായി ഇത് മാറിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ആൽഫൈൻ, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി പുറത്തുവരാനുള്ളത്. താമരശ്ശേരിയിലെ ദന്താശുപത്രിയിൽവെച്ച് മഷ്റൂം ക്യാപ്സൂളിൽ സയനൈഡ് നിറച്ച് ജോളി സിലിക്ക് നൽകിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളവും കുടിക്കാൻനൽകി. ഇവ നൽകുന്നതുകണ്ട സാക്ഷികളും നേരത്തേ സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുമെല്ലാം ഈ കേസിലുണ്ട്.

കൂടത്തായി കൂട്ട കൊലപാതക കേസിൽ മൂന്നാമത്തെ കുറ്റപത്രവും സമർപ്പിക്കപ്പെട്ടിരുന്നു. മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ വധക്കേസിലാണ് ഇന്നലെ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 500 ഓളം പേജുള്ളതാണ് കുറ്റപത്രം. ഷാജുവിനെ വിവാഹം ചെയ്യുമ്പോൾ പെൺകുഞ്ഞ് എന്ന നിലയിൽ ആൽഫെൻ ബാധ്യതയാകും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഷാജുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങ് നടക്കുന്നതിനിടെ ബ്രഡിൽ സയനൈഡ് ചേർത്തുനൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കുട്ടിക്ക് സയനൈഡ് കൊടുത്ത ജോളിയമ്മ ജോസഫ് എന്ന ജോളി ഒന്നാംപ്രതിയും മാത്യുവും പ്രജികുമാറും രണ്ടും മൂന്നും പ്രതികളാണ്. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസിൽ റോയി തോമസിന്റെ സഹോദരൻ റോജോ തോമസ് മുഖ്യസാക്ഷിയാണ്. സ്ഥിരമായി സയനൈഡ് കൊണ്ടുനടക്കുന്ന ജോളി തന്റെ ബാഗിൽ കരുതിയ സയനൈഡ് കുപ്പിയിൽ വിരൽ തൊട്ട് ബ്രെഡിൽ തേച്ച് നൽകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യാഗസ്ഥർ വ്യക്തമാക്കി. ബ്രഡ് കഴിച്ച് അൽപ്പം നടക്കുന്നതിനിടെ കുഞ്ഞ് കുഴഞ്ഞുവീണെങ്കിലും ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയുള്ള അസ്വസ്ഥതയാണെന്ന് പറഞ്ഞ് ആശുപ്രത്രിയിൽ എത്തിക്കുകയായിരുന്നു.

ആൽഫൈന് ഭക്ഷണം നൽകാൻ ആവശ്യപ്പെട്ട സിലിയുടെ സഹോദരി ആൻസിയുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. സയനൈഡ് ഉള്ളിൽ ചെന്ന് ആൽഫൈൻ മരിച്ച ദിവസം ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ഡോക്ടർമാരുമാണ് സാക്ഷികളിൽ പ്രധാനപ്പെട്ടവർ. റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയും നിർണായകമായി. ആൽഫൈനിന് ഭക്ഷണം എടുത്തുകൊടുക്കുന്നത് കണ്ടവർ, കുട്ടി മറിഞ്ഞ് വീഴുന്നത് കണ്ടവർ, കൃത്യം നടത്തിയ ശേഷം ജോളി കൈകഴുകുന്നത് കണ്ടവർ എന്നിവരെല്ലാം ചോദ്യംചെയ്യലിന്റെ ഭാഗമായി എത്തുകയും കൃത്യമായി മൊഴി നൽകുകയും ചെയ്തുവെന്ന് റൂറൽ എസ്‌പി കെ.ജി സൈമൺ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP