Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞങ്ങൾ ഒരൽപ്പം വൈകിപ്പോയി, എന്നാലും പ്രീണിപ്പിച്ച് മരിക്കും; പറന്തലിൽ അസംബ്ലീസ് ഗോഡ് കൺവൻഷൻ നഗറിൽ കൊടിനാട്ടിയ ആർഎസ്എസിനെതിരേ പ്രതിഷേധവുമായി കോൺഗ്രസും രംഗത്ത്; കൊടി പിഴുത് മൈലേജ് നേടിയ സിപിഎമ്മിനൊപ്പം എത്താൻ പന്തളം സുധാകരന്റെയും കൂട്ടരുടെയും പെടാപ്പാട്; അവസരം മുതലാക്കി കൺവൻഷൻ വേദിയുടെ ചുറ്റുമുള്ള മുപ്പതേക്കർ നികത്താൻ സ്വകാര്യ ആശുപത്രി ഉടമയും

ഞങ്ങൾ ഒരൽപ്പം വൈകിപ്പോയി, എന്നാലും പ്രീണിപ്പിച്ച് മരിക്കും; പറന്തലിൽ അസംബ്ലീസ് ഗോഡ് കൺവൻഷൻ നഗറിൽ കൊടിനാട്ടിയ ആർഎസ്എസിനെതിരേ പ്രതിഷേധവുമായി കോൺഗ്രസും രംഗത്ത്; കൊടി പിഴുത് മൈലേജ് നേടിയ സിപിഎമ്മിനൊപ്പം എത്താൻ പന്തളം സുധാകരന്റെയും കൂട്ടരുടെയും പെടാപ്പാട്; അവസരം മുതലാക്കി കൺവൻഷൻ വേദിയുടെ ചുറ്റുമുള്ള മുപ്പതേക്കർ നികത്താൻ സ്വകാര്യ ആശുപത്രി ഉടമയും

ശ്രീലാൽ വാസുദേവൻ

പന്തളം: പറന്തലിൽ വയൽ നികത്തി അസംബ്ലീസ് ഓഫ് ഗോഡ് പെന്തക്കോസ്ത് സഭയുടെ വാർഷിക കൺവൻഷൻ പന്തൽ സ്ഥാപിച്ചിടത്ത് ആർഎസ്എസ്-സംഘപരിവാർ പ്രവർത്തകർ കൊടിനാട്ടിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎമ്മിന് പിന്നാലെ കോൺഗ്രസും രംഗത്തും. നാട്ടിയതിന് പിന്നാലെ കൊടി ഊരിക്കളഞ്ഞ സിപിഎമ്മുകാർ കൺവൻഷന് സംരക്ഷണവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ഇനി വൈകിയാൽ തങ്ങൾക്ക് കുറെ വോട്ടു നഷ്ടമാകുമെന്ന് കരുതി പന്തളം സുധാകരൻ, കെ ശിവദാസൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് രംഗത്തിറങ്ങിയത്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ന്യൂനപക്ഷ പ്രീണനത്തിൽ ശരിക്കും സന്തോഷിക്കുന്നത് സമീപത്തെ വസ്തു ഉടമകളാണ്. ഇവരുടെ സംരക്ഷണത്തിന്റെ മറവിൽ സമീപപ്രദേശത്തെ 30 ഏക്കറോളം നിലം ഉടൻ നികത്തും. അടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി ഉടമയുടെ നേതൃത്വത്തിൽ ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കവും തുടങ്ങി.

കൺവൻഷൻ സെന്ററിന് എതിരേയല്ല, വയൽ നികത്തലിനെതിരേയാണ് ആർഎസ്എസുകാർ ഇവിടെ കൊടിനാട്ടിയതെന്ന് അവർ പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വൻതുക കോഴ നൽകിയാണത്രേ ഇവിടെ അഞ്ച് ഏക്കറോളം നികത്തിയത്. ബിജെപി നേതാക്കൾ അടക്കം കോഴ കൈപ്പറ്റിയിരുന്നുവെന്നും പറയുന്നു. ഇതിനെതിരേ ആർഎസ്എസിലെ ഒരു വിഭാഗം മാത്രമാണ് കൊടി നാട്ടിയത്. ഇതോടെ കോഴ വാങ്ങിയവർ അങ്കലാപ്പിലായി. അവസരം മുതലെടുത്ത് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ഇറങ്ങി. ഇവർ ആർഎസ്എസ് നാട്ടിയ കൊടി പിഴുതു മാറ്റിയെന്ന് മാത്രമല്ല, കൺവൻഷന് സംരക്ഷണം പ്രഖ്യാപിക്കുകയും ചെയ്തു.

സംരക്ഷണം തേടി പെന്തക്കോസ്ത് സഭ തങ്ങളെ സമീപിച്ചുവെന്നാണ് ഇവരുടെ അവകാശ വാദം. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു സ്ഥലം സന്ദർശിച്ച് പിന്തുണയും സംരക്ഷണവും ഉറപ്പാക്കുകയും ചെയ്തു. ഇതോടെയാണ് സംഗതി കോൺഗ്രസിന് കത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ മുസ്ലിം വോട്ട് തട്ടാനുള്ളതൊക്കെ ചെയ്തു വച്ച സിപിഎം ഇപ്പോൾ തങ്ങളുടെ പരമ്പരാഗത വോട്ടു ബാങ്കായ പെന്തക്കോസ്ത് സഭയെയും തട്ടിയെടുക്കുമെന്ന് കോൺഗ്രസുകാർക്ക് മനസിലായി. ഒട്ടും വൈകിയില്ല, മുന്മന്ത്രി പന്തളം സുധാകരൻ, മുൻ എംഎൽഎ കെ ശിവദാസൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ നഗർ സന്ദർശിച്ച് കോൺഗ്രസുകാരും പിന്തുണ പ്രഖ്യാപിച്ചു. ഇടതിന്റെയും വലതിന്റെയും പിന്തുണ വന്നതോടെ ഒന്നും പേടിക്കാനില്ലാത്ത അവസ്ഥ കൈവന്നത് സമീപത്തെ വസ്തു ഉടമകൾക്ക്.

അവർ 30 ഏക്കറോളം നികത്താനുള്ള തയ്യാറെടുപ്പിലുമാണ്. സംഘപരിവാർ നേതൃത്വത്തിൽ കൺവൻഷൻ നഗറിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രകടനവും യോഗവും നടത്തിയത്. കൺവൻഷൻ നഗർ സന്ദർശിച്ച ശേഷം നടന്ന യോഗം മുൻ എംഎൽഎഅഡ്വ കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഓരോ മതവിഭാഗങ്ങൾക്കും അവരുടേതായ സ്വാതന്ത്ര്യവും വിശ്വാസവും അനുസരിച്ച് പ്രാർത്ഥനകളും നടത്താനുള്ള അവകാശം ഉണ്ടന്നും അത് ഹനിക്കപ്പെട്ടാൽ എന്തു വില കൊടുത്തും കോൺഗ്രസ് പ്രവർത്തകർ സംരക്ഷിക്കമെന്നും അദ്ദേഹം ഉറപ്പു നൽകി.

പറന്തലിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡന്റ്. ബാബു ജോർജ്, മുൻ മന്ത്രി പന്തളം സുധാകരൻ, പി മോഹൻരാജ്, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, വൈ. യാക്കൂബ്, ബി.നരേന്ദ്രനാഥ്, ഡി.എൻ. ത്യദീപ്, ഏഴംകുളം അജു, ബിജു വർഗീസ്, ലാലി ജോൺ, ബ്ലോക്ക് പ്രസിഡന്റുമാരായ ബിജു ഫിലിപ്പ്, മണ്ണടി പരമേശ്വരൻ, എൻജി പ്രസാദ്, ബി പ്രസാദ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ രഘു പെരുമ്പുളിക്കൽ, നൗഷാദ് റാവുത്തർ, കെ.ആർ വിജയകുമാർ, ഉമ്മൻ ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി. ഇവർക്കൊപ്പം എത്താൻ കഴിയാതെ പോയ ആന്റോ ആന്റണി എംപി സ്വന്തം നിലയിൽ പ്രതിഷേധക്കുറിപ്പ് ഇറക്കി പത്രം ഓഫീസുകളിൽ എത്തിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP