Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസിന്റെ വ്യാപ്തി അതീവ ഭീതിതം; വൈറസ് ബാധയേറ്റവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാതെ കമ്മ്യൂണിസ്റ്റ് ചൈന യഥാർത്ഥ വിവരങ്ങൾ മറച്ചു വെക്കുന്നുണ്ടോ? തൊണ്ണൂറായിരം പേർ കൊറോണ വൈറസിന്റെ പിടിയിലെന്ന് വുഹാനിലെ നഴ്‌സിന്റെ വെളിപ്പെടുത്തൽ; 'രാജ്യം കടന്നുപോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ' എന്ന മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റും രംഗത്തുവന്നതോടെ ലോകമെങ്ങും ആശങ്ക; കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 56 എന്ന് ഔദ്യോഗിക സ്ഥിരീകരണം വരുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വലുതെന്ന് വിലയിരുത്തൽ

കൊറോണ വൈറസിന്റെ വ്യാപ്തി അതീവ ഭീതിതം; വൈറസ് ബാധയേറ്റവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാതെ കമ്മ്യൂണിസ്റ്റ് ചൈന യഥാർത്ഥ വിവരങ്ങൾ മറച്ചു വെക്കുന്നുണ്ടോ? തൊണ്ണൂറായിരം പേർ കൊറോണ വൈറസിന്റെ പിടിയിലെന്ന് വുഹാനിലെ നഴ്‌സിന്റെ വെളിപ്പെടുത്തൽ; 'രാജ്യം കടന്നുപോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ' എന്ന മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റും രംഗത്തുവന്നതോടെ ലോകമെങ്ങും ആശങ്ക; കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 56 എന്ന് ഔദ്യോഗിക സ്ഥിരീകരണം വരുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വലുതെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ലോകത്തെ ആശങ്കയിലാഴ്‌ത്തി കൊറോണ വൈറസിന്റെ വ്യാപ്തി വർദ്ദിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നുവിടിച്ച രോഗം അതിവേഗം വിദേശരാജ്യങ്ങളിലേക്കും പടരുന്നുണ്ട്. പുറത്തുവന്ന കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയതായി ഔദ്യോഗിക സ്ഥിരീകരണം പുരത്തുവന്നിട്ടുണ്ട്. ജനുവരി 25 വരെ 1,975 പേർക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് കണക്ക്. ഹുബി ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം പുതുതായി 13 പേർ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. 323 പേർക്ക് രോഗം ബാധിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. വുഹാൻ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ് വൈറസ് ബാധ കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുന്നത്.

അതേസമയം, ഹുബിയുടെ സമീപ പ്രദേശമായ ഹെനാനിലും വൈറസ് മൂലം ഒരാൾ മരിച്ചു. ഷാങ്ഹായിയിലും ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ചൈനീസ് ഭരണകൂടം പുറത്തുവിട്ട കണക്കുകൾ ലോകാരാജ്യങ്ങൾക്ക് പൂർണമായും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കാരണം വൈറസ് ബാധിതരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ പുറംലോകം അറിയാതെ മറച്ചുപിടിക്കുന്നുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇക്കാര്യം പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു.

വുഹാനിലെ കൊണോറ ബാധിതരെ ചികിത്സിക്കുന്ന നഴ്‌സ് വെളിപ്പെടുത്തിയെന്നു പറഞ്ഞ് ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത് ഏകദേശം 90,000 പേർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട് എന്നാണ്. സർക്കാർ പുറത്തുവിട്ടത് ശരിയായ കണക്കുകൾ അല്ലെന്നും ഈ വെളിപ്പെടുത്തലിന്റെ മറപിടിച്ച് ഡെയ്‌ലി മെയിൽ വിലയിരുത്തുന്നു. രോഗം പുറത്തുവന്നപ്പോൾ തന്നെ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ചൈനീസ് സർക്കാർ തയ്യാറായിരുന്നില്ല. പേരു വെളിപ്പെടുത്താത്ത നഴ്‌സാണ് തൊണ്ണൂറായിരം പേർക്കെങ്കിലും രോഗബാധയെറ്റതായി വെളിപ്പെടുത്തിയ്. വുഹാനിലെ മാത്രം കണക്കാണ് ഇത് എന്നതു കൂടി മനസ്സിലാക്കുമ്പോഴാണ് രോഗത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് ബോധ്യമാകുക.

ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് ചൈനയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഷീ ജിൻപിങ് രംഗത്തുവന്നത്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വൈറസ് ബാധയിൽ 42 പേർ മരിച്ചുവെന്നാണ് ജിൻപിങ് സ്ഥിരീകരിക്കുന്നത്. . വുഹാനിൽ മാത്രം 1400 പേർക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ചൈനയിൽ കൂടുതൽ പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാൻ പ്രത്യേക ആശുപത്രി ചൈനീസ് സർക്കാർ ഒരുക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, തായ്‌ലാൻഡ്, തായ്വാൻ, വിയറ്റ്‌നാം, സിങ്കപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ്, യു.എസ്, എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചൈനയിൽ പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. സെൻട്രൽ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങൾ അടച്ചതായും റിപ്പോർട്ടുണ്ട്.

ലോകത്തെ ഭീതിയിലാഴ്‌ത്തി മാരകമായ കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതും ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഫ്രാൻസിലും ആസ്‌ട്രേലിയയിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായി വൈദ്യമേഖലയിൽനിന്ന് ഒരു മരണം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരമുൾപ്പെടുന്ന ഹുബെയി പ്രവിശ്യയിലെ സിൻഹുവ ആശുപത്രിയിലെ ഡോ. ലിയങ് വുഡോങ് (62) ആണ് മരിച്ചത്. വുഹാനിലെ ജിൻയിന്റൻ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണ വൈറസിനെ ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തിയതായി ചൈനീസ് രോഗ പ്രതിരോധ കേന്ദ്രം അധികൃതർ അറിയിച്ചു.

കൊറോണ വൈറസ് ഭീതിയിൽ വുഹാനിലെ ആശുപത്രികളെല്ലാം ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യം നേരിടാൻ ആരോഗ്യ വിഭാഗത്തെ സഹായിക്കുന്നതിനായി സൈനിക ആരോഗ്യ പ്രവർത്തകരെ രംഗത്തിറക്കിയിട്ടുണ്ട്. 1000 കിടക്കകളുള്ള ആശുപത്രിക്ക് പുറമെ 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രിയുടെ നിർമ്മാണവും വുഹാനിൽ തുടങ്ങിയിട്ടുണ്ട്.

അതിനിടെ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോങ്കോങ്ങിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ചാന്ദ്ര പുതുവർഷാഘോഷങ്ങളും റദ്ദാക്കിയതായി ഹോങ്കോങ് ഭരണാധികാരി കാരി ലാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൈനയിൽ നിന്ന് ഹോങ്കോങ്ങിലെത്തുന്ന എല്ലാവരും ആരോഗ്യ പ്രസ്താവനയിൽ ഒപ്പുവെക്കണമെന്നും നിർദ്ദേശിച്ചു. മൂന്നു പുതിയ കേസുകളുൾപ്പെടെ നാലു പേർക്ക് ആസ്‌ട്രേലിയയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയിൽസിൽ മുന്നും മെൽബണിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ചൈനയിൽനിന്ന് മടങ്ങിയെത്തിയവരാണ്. യൂറോപ്പിലെ ആദ്യ കേസ് ഫ്രാൻസിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നുപേർക്കാണ് ഫ്രാൻസിൽ രോഗം സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP