Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയെ പുകഴ്‌ത്തി പൗരത്വ നിയമത്തെ പിന്തുണച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; 'ഇന്ത്യ പീഡിതരുടെ അഭയകേന്ദ്രം'; ജാതിയുടേയോ നിറത്തിന്റേയോ പേരിൽ മാറ്റി നിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം; ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ; പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചു; സുസ്ഥിര വികസനത്തിലും നവീനാശയങ്ങൾ നടത്തുന്നതിലും കേരളം മാതൃകയെന്നും ഗവർണറുടെ പ്രശംസ

മുഖ്യമന്ത്രിയെ പുകഴ്‌ത്തി പൗരത്വ നിയമത്തെ പിന്തുണച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; 'ഇന്ത്യ പീഡിതരുടെ അഭയകേന്ദ്രം'; ജാതിയുടേയോ നിറത്തിന്റേയോ പേരിൽ മാറ്റി നിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം; ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ; പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചു; സുസ്ഥിര വികസനത്തിലും നവീനാശയങ്ങൾ നടത്തുന്നതിലും കേരളം മാതൃകയെന്നും ഗവർണറുടെ പ്രശംസ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ടും വികസന കാര്യത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയും കേരളാ ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രശംസിച്ചു. ലോക കേരളസഭയിലൂടെ നിർണായക നേട്ടങ്ങൾ ഉണ്ടാക്കാൻ സംസ്ഥാനത്തിനായി. പ്രവാസി സമൂഹത്തിന് മികച്ച പിന്തുണയാണ് ലോക കേരള സഭ നൽകുന്നത്. ധാരാളം നിക്ഷേപങ്ങൾ ഉറപ്പിക്കാൻ കേരളത്തിന് കഴിഞ്ഞെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗവർണറുടെ പ്രസംഗം.

എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സർക്കാരിന്റെ നയം. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വൻശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് പ്രൈമറിതലം മുതൽ നൽകുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യ രംഗത്തെക്കുറിച്ചും ഗവർണർ പ്രസംഗത്തിൽ പരാമർശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നിവയിൽ കേരളം മികച്ച നേട്ടം കൈവരിച്ചു. കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനെയും വൈദ്യുത വാഹനങ്ങൾക്ക് നൽകുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ലോക കേരള സഭ പ്രവാസികൾക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഗവർണർ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനത്തെയും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും പൊതുജനാരോഗ്യ സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചായിരുന്നു ഗവർണറുടെ റിപ്പബ്ലിക്ക് സന്ദേശമെന്നതും ശ്രദ്ധേയമായി. പീഡിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ജാതി മതി വർഗ വർണ ചിന്തകളുടെ പേരിൽ മാറ്റിനിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പീഡനമേറ്റവരുടെ അഭയകേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഗവർണറുടെ പ്രസംഗത്തിൽ രാഷ്ട്രീയമുണ്ടാകുമോ എന്നായിരുന്നു എല്ലാവരുടെയും ആശങ്ക. പൗരത്വ നിയമ വിഷയത്തിൽ കേരള സർക്കാറും ഗവർണറും തമ്മിൽ തർക്കം ആരംഭിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും ഒരേ വേദിയിലെത്തിയത്. മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നാണ് ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP