Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത നൽകി കേന്ദ്ര വിനോദ സഞ്ചാരവകുപ്പ്; ഒരു വർഷത്തിനുള്ളിൽ 15 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാൽ യാത്രാ ചെലവ് സർക്കാർ മടക്കി നൽകും; ചിത്രങ്ങൾ വെബ് സൈറ്റിൽ നൽകണമെന്നും മാനദണ്ഡം

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: വിനോദ സഞ്ചാരികൾക്ക് ഒരു തകർപ്പന് ഓഫറുമായി കേന്ദ്ര വിനോദ സഞ്ചാരവകുപ്പ്. സ്വന്തം സംസ്ഥാനത്തിന് പുറത്തുള്ള 15 വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഒരു വർം കൊണ്ട് സന്ദർശിച്ചാൽ യാത്ര ചെലവ് സർക്കാർ മടക്കി നൽകും. കേന്ദ്ര വിനോദസഞ്ചാരമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ പ്രഖ്യാപനമാണിത്.

ഇതിനായി പോയ സ്ഥലങ്ങളുടെ ഫോട്ടോകൾ വിനോദസഞ്ചാര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകണം. ഇന്ത്യൻ വിനോദസഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി അവരെ ആദരിക്കേണ്ടതാണെന്നും ഒഡിഷയിൽ ദേശീയ ടൂറിസം കോൺഫറൻസിന്റെ സമാപനയോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

2022-നകം ഓരോ വ്യക്തിയും രാജ്യത്തെ 15 വിനോദസഞ്ചാരകേന്ദ്രമെങ്കിലും സന്ദർശിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന 'പര്യടൻ പർവ്' എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാണിത്. ഈ ഉദ്യമം ഒറ്റവർഷംകൊണ്ട് പൂർത്തിയാക്കുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനപ്രിയ ഇടങ്ങളുടെ പട്ടികയിൽ കൊണാർക്കിലെ സൂര്യക്ഷേത്രം ഉൾപ്പെടുത്തുമെന്നും മേളയിൽ കേന്ദ്രമന്ത്രി അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP