Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല; പെൺകുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു; ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണ്; കേരളത്തിൽ കാണാതായ പെൺകുട്ടികളിൽ ചിലർ വിദേശരാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം; വിമർശനങ്ങൾ ഏറെയേറ്റെങ്കിലും വിവാദത്തിൽ നിലപാട് കടുപ്പിച്ചു സീറോ മലബാർ സഭാ; ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വത്തിനെന്ന് കത്തോലിക്കാ മെത്രാൻ സമിതി

ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ല; പെൺകുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു; ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണ്; കേരളത്തിൽ കാണാതായ പെൺകുട്ടികളിൽ ചിലർ വിദേശരാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം; വിമർശനങ്ങൾ ഏറെയേറ്റെങ്കിലും വിവാദത്തിൽ നിലപാട് കടുപ്പിച്ചു സീറോ മലബാർ സഭാ; ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വത്തിനെന്ന് കത്തോലിക്കാ മെത്രാൻ സമിതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്ന ആരോപണവുമായി രംഗത്തുവന്ന സീറോമലബാർ സഭാ നേതൃത്വത്തിനെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. എന്നാൽ, ഈ വിമർശനങ്ങളെ തള്ളി വീണ്ടും ലൗ ജിഹാദ് ആരോപണവുമായി കത്തോലിക്കാ സഭ. പ്രണയം നടിച്ച് പെൺകുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും ഓർമിപ്പിച്ച് കത്തോലിക്കാ മെത്രാൻസമിതി നേതൃത്വം രംഗത്തെത്തി.

ഇക്കാര്യമുന്നയിച്ച് സിറോ മലബാർ സഭാ സിനഡ് പുറത്തിറക്കിയ സർക്കുലറിനെതിരെ വൈദികർക്കിടയിൽ നിന്ന് പ്രതിഷേധമുയർന്നെങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. ലൗ ജിഹാദ് ആരോപണ അടഞ്ഞ അധ്യായം ഇല്ലെന്നാണ് കത്തോലിക്കാ മെത്രാൻ സമിതി അഭിപ്രായപ്പെടുന്നത്. സമീപകാല സംഭവങ്ങൾ എടുത്തു പറഞ്ഞാണ് ഈ നിലപാടിനെ സാധൂകരിക്കുന്നത്. കേരളത്തിൽ കാണാതായ പെൺകുട്ടികൾ ചിലർ വിദേശരാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു.

ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത്. മുൻകൂട്ടി സ്വീകരിച്ച ഈ നിലപാടിന് അപ്പുറത്തേക്ക് പോകാൻ പൊലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും കത്തോലിക്കാ സഭ ആരോപിക്കുന്നു. രണ്ടാഴ്ച മുന്പ് ചേർന്ന സിറോ മലബാർ സിനഡ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് പുറത്തിയ സർക്കുലറിനെതിരെ സഭയ്ക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. വിമർശനങ്ങളെ തുടർന്ന് നിലപാട് മയപ്പെടുത്തി പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും, ആദ്യത്തേതിനേക്കാൾ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് പുതിയ വീഡിയോ സന്ദേശം.

കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്നാണ് സിറോ മലബാർ സിനഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളരുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിനഡ് ആരോപിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തുകയുണ്ടായി

ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. സംസ്ഥാനത്ത് ലൗ ജിഹാദ് ശക്തമാണെന്ന ആക്ഷേപം പലകോണുകളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒരു വസ്തുതയാണെന്ന് കേരളത്തിലെ ഒരു പ്രമുഖ സമുദായ സംഘടന സ്ഥിരീകരിക്കുന്നു. കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്നതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത് 21 പേരെയാണ്. ഇതിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് ചൂണ്ടിക്കാട്ടിയിരുന്നു.

മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തിയിരുന്നു. അതേസമയം സിനഡ് രേഖക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നതോടെ വിശദീകരണവുമായി സഭ എതത്തിയിരുന്നുയ

നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചർച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സഭ മുസ്ലിം സമുദായത്തിന് എതിരല്ല. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിന് പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടതെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സഭയ്ക്കുള്ളിൽ നിന്നു തന്നെ ഈ വിവാദത്തിൽ എതിർപ്പുയർന്നിരുന്നു. ഇതോടെയാണ് സഭ വീണ്ടും നിലപാട് കടുപ്പിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP