Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈ നെയിം ഈസ് ടോണിയുടെ ലൊക്കേഷനിൽ നിന്ന് വിവാഹത്തിലേക്ക് കൈപിടിച്ച് കയറിയ പ്രണയം; പ്രണയ സാഫല്യമായി നടൻ ബാലുവർഗീസ് എലീനയ്ക്ക് മോതിരം കൈമാറി; വിവാഹനിശ്ചയ ചടങ്ങുകൾക്ക് വേദിയായത് ഫോർട്ട് കൊച്ചി; ആട്ടവും പാട്ടവുമായി ആസിഫ് അലി അടക്കം താരനിരയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇനി ഇരുവരുടേയും നാളുകൾ! പ്രണയത്തിന് ശേഷം വിവാഹത്തിലേക്ക് കടക്കാനൊരുങ്ങി നടൻ ബാലു വർഗീസും. മോഡലും നടിയുമായി എലീന കാതറിനുമായിട്ടുള്ള നടൻ ബാലു വർഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.സിനിമരംഗത്തെ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. നടൻ ആസിഫ് അലി കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. ആട്ടും പാട്ടവുമായി ആഘോഷമായാണ് വിവാഹനിശ്ചയം നടത്തിയത്. പാട്ടിന് ഡാൻസ് ചെയ്താണ് ബാലു വേദിയിൽ എത്തിയത്. രാജകുമാരിയെപ്പോലെയാണ് എലീന എത്തിയത്.ചുവന്ന ലെഹങ്കയിൽ അതിമനോഹരിയായിരുന്നു എലീന.

ജീൻ പോൾ ലാൽ സംവിധാനം ചെയ്ത മൈ നെയിം ഈസ് ടോണിയുടെ ലൊക്കേഷനിൽവച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരങ്ങൾക്കിടയിലെ പ്രണയം ആരാധകരറിഞ്ഞത്. ഇപ്പോഴിതാ 2019ലെ തന്റെ സന്തോഷനിമിഷങ്ങൾ കോർത്തിണക്കി എലീന പങ്കുവച്ച സ്റ്റാറ്റസിലൂടെ ഇരുവരുടെയും വിവാഹനിശ്ചയ വാർത്തയും പുറത്തുവന്നിരിക്കുന്നു.


ലാൽ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിങ് ലയർ, ഡാർവിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗർണമിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിങ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അയാൾ ഞാനല്ല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിൽ എലീന അഭിനയിച്ചിട്ടുമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP