Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത് മടങ്ങവെ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; വെട്ടേറ്റത് വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിന്; വെട്ടിയ സുമേഷ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു; അക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം; ഗുരുതരമായി വെട്ടേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വഞ്ചിയൂർ: തിരുവനന്തപുരത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. സുമേഷ് എന്നയാളാണ് നിതിനെ വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകിട്ടോടെയാണ് സംഭവം അരങ്ങേറിയത് ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഖലിയിൽ അണിചേർന്ന ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിതിൻ. വഞ്ചിയൂർ ജംങ്ഷന് സമീപം വച്ചാണ് ഇയാൾ്ക്ക് നേരെ സുമേഷ് എന്ന യുവാവ് ആക്രമണം അഴിച്ചുവിട്ടത്. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് സൂചന. അതേസമയം സംഭവത്തിൽ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP