Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്‌ബോൾ പ്രേമികളെ ത്രസിപ്പിച്ചിരുന്ന ധനരാജിന് ഗോകുലം കേരള എഫ്.സിയുടെ വിജയസമ്മാനം: ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരള എഫ്.സിക്ക് എതിരില്ലാത്ത ഏകഗോളിന്റെ വിജയം

ഫുട്‌ബോൾ പ്രേമികളെ ത്രസിപ്പിച്ചിരുന്ന ധനരാജിന് ഗോകുലം കേരള എഫ്.സിയുടെ വിജയസമ്മാനം: ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരള എഫ്.സിക്ക് എതിരില്ലാത്ത ഏകഗോളിന്റെ വിജയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിൽ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരളാ എഫ്.സി.ക്ക് വിജയം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരുടെ വിജയമെന്നത് ശ്രദ്ധേയമാണ്. സൂപ്പർ സ്‌ട്രൈക്കർ മർക്കസ് ജോസഫാണ് 38-ാം മിനിറ്റിൽ ഗോകുലത്തിനായി വിജയ ഗോൾ നേടിയത്. ജയത്തോടെ എട്ട് കളിയിൽനിന്ന് 13 പോയന്റുമായി ഇതോടെ ഗോകുലം ലീഗിൽ നാലാം സ്ഥാനത്തേക്കുയർന്നു. ഏഴ് കളിയിൽനിന്ന് 10 പോയന്റുള്ള ചർച്ചിൽ ബ്രദേഴ്‌സ് ആറാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഒൻപത് കളിയിൽനിന്ന് 20 പോയന്റുള്ള മോഹൻബഗാനാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

മികച്ച മുന്നേറ്റങ്ങൾക്കാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 38ാം മിനിറ്റിലായിരുന്നു മാർക്കസ് ജോസഫിന്റെ വിജയഗോൾ. നല്ല അവസരങ്ങൾ സൃഷ്ടിക്കാനും ടീമിനായി. 86ാം മിനിറ്റിൽ ചർച്ചിൽ ബ്രദേഴ്സിന്റെ റദാൻഫാഹ് അബൂബക്കർ റെഡ് കാർഡ് വാങ്ങി പുറത്തായതോടെ മത്സരം ഗോകുലം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

സെവൻസ് മത്സരത്തിനിടെയാണ് ധനരാജ് മരണപ്പെടുന്നത്. ശേഷം ലഭിക്കുന്ന ടിക്കറ്റ് വരുമാനം കളിക്കളത്തിൽ മരിച്ച മുൻ കേരള ഫുട്‌ബോൾ താരം ധനരാജിന്റെ കുടുംബത്തിന് നൽകുമെന്ന് ഗോകുലം മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. 560350 രൂപയാണ് കുടുംബത്തിന് കൈമാറിയത്. ഐ.എസ്.എൽ. ടീം ചെന്നൈയിൻ എഫ്.സി. നൂറ് ഗാലറിടിക്കറ്റുകൾ വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ഐ.എം. വിജയനും സുനിൽ ഛേത്രിയും 250 ടിക്കറ്റുകൾവീതം വാങ്ങിയിരുന്നു. 1000 ടിക്കറ്റുകൾ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിംഗാനും വാങ്ങിയിട്ടുണ്ട്. മത്സരം കാണാൻ ധനരാജിന്റെ കുടുംബവും എത്തിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP