Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ ആശിർവദിക്കാൻ മാതാപിതാക്കൾ; മകളുടെ ആറ് വർഷം നീണ്ട പ്രണയം സഫലമാകുന്നു; 'പറക്കുന്ന കാമുകനെ' വിവാഹം കഴിക്കാനൊരുങ്ങി യുവതി

മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ ആശിർവദിക്കാൻ മാതാപിതാക്കൾ; മകളുടെ ആറ് വർഷം നീണ്ട പ്രണയം സഫലമാകുന്നു; 'പറക്കുന്ന കാമുകനെ' വിവാഹം കഴിക്കാനൊരുങ്ങി യുവതി

മറുനാടൻ മലയാളി ബ്യൂറോ

ബെർലിൻ: ആറു വർഷം നീണ്ട ബന്ധത്തിനൊടുവിൽ താൻ പ്രണയിക്കുന്നയാളെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ജർമ്മൻ സ്വദേശി മിഷേൽ കോബ്‌കെ. പ്രണയത്തിന് കണ്ണില്ലെന്നും അതിരില്ലെന്നുമൊക്കെ നാം നിരന്തരം കേൾക്കുന്ന വാക്കാണ്. എന്നാൽ പ്രണയം മൂത്ത് വിമാനത്തെ വിവാഹം കഴിക്കാനൊരുങ്ങുന്ന യുവതിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ അത്തരമൊരു പ്രണയമാണ് മിഷേൽ കോബ്‌കെയുടേത്. 

ഇനി അത്തരമൊരു വിവാഹം നടക്കാൻ പോവുകയാണ്. വരൻ ബോയിങ് 737-800 വിമാനമാണ്. വധു ജർമൻകാരിയായ മിഷേൽ കോബ്കി. കഴിഞ്ഞ ആറു വർഷമായി മിഷേൽ വിമാനവുമായി പ്രണയത്തിലാണ്. ജർമ്മൻ ഭാഷയിൽ പ്രിയപ്പെട്ടവൻ എന്നർഥം വരുന്ന ഷറ്റ്‌സ് എന്ന ഓമനപ്പേരിട്ടാണ് വിമാനത്തെ മിഷേൽ വിളിക്കുന്നത്. വിമാനത്താവളത്തിലെ ജനാലകൾ വഴി മാത്രം കണ്ടുകൊണ്ടിരുന്ന പ്രണയത്തെ ആകെ ഒരുതവണ മാത്രമാണ് അരികിൽ നിന്ന് കാണാനായത്. അന്ന് തന്റെ പ്രിയതമനെ ചുംബിച്ചിരുന്നുവെന്നും മിഷേൽ പറയുന്നു.

എന്നാൽ ഇപ്പോൾ തന്റെ ബന്ധത്തിൽ ഒരു പടി കൂടി മുന്നോട്ട് കടക്കാനൊരുങ്ങുകയാണ് ഈ യുവതി. അടുത്ത തവണ കാണുമ്പോൾ വിമാനത്തെ വിവാഹം ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ഈ മാർച്ചിൽ ആംസ്റ്റർഡാമിൽ വച്ച് ബോയിങ് 737-800നെ വരനാക്കാനാണ് മിഷേൽ ഒരുങ്ങുന്നത്. വളരെ അടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കും ഇതെന്നും അവർ അറിയിച്ചിട്ടുണ്ട്. അതേസമയം മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ കൂടെ നിൽക്കുകയാണ് മിഷേലിന്റെ മാതാപിതാക്കൾ.

സെയിൽസ് വുമൺ ആയി ജോലിചെയ്യുകയാണ് മിഷേൽ. വിമാന ഭാഗങ്ങൾ ശേഖരിക്കുക എന്നതാണ് മിഷേലിന്റെ ഹോബി. എന്നെങ്കിലുമൊരിക്കൽ എയർക്രാഫ്റ്റ് മെക്കാനിക് ആവുക എന്നതാണ് മിഷേലിന്റെ സ്വപ്നം. നിർജീവമായ വസ്തുക്കളോട് പ്രണയമോ ലൈംഗിക താത്പര്യമോ തോന്നുന്ന ഒബ്ജക്ടോഫീലിയ ( objectophilia) എന്ന മാനസികാവസ്ഥയാണ് മിഷേലിനെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നത്.  ചിലർക്ക് അമ്യൂസ്മെന്റ് പാർക്കിലെ ചില റൈഡുകളോടോ, കരടിയുടെ പാവയോടൊ ഒക്കെ ഇത്തരം ആകർഷണം അനിയന്ത്രിതമായി ഉണ്ടാകാറുണ്ട്. ഈ മാനസികാവസ്ഥ ലോകത്തെല്ലായിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് വിവാഹത്തിലേക്കെത്തുന്നത് ആദ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP