Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

23കാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടിൽ നിന്നും കൊണ്ടുപോയി; ഫേസ്‌ബുക്കിൽ പരിചയയപ്പെട്ട സുഹൃത്തുക്കൾക്ക് സ്വന്തം ഭാര്യയെ കൂട്ടികൊടുക്കാൻ കൂട്ട് നിന്നത് ക്രൂരനായ ഭർത്താവ്; ഫേസ്‌ബുക്ക് സുഹൃത്തുക്കൾ് ചേർന്ന് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഓട്ടോക്കാരനായ ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സ്വന്തം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാനായി ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് അവസരം ഒരുക്കിക്കൊടുത്ത ഭർത്താവ് അറസ്റ്റിൽ. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായ ഭർത്താവിനെയും കൂട്ടാളികളെയും കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

23കാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടിൽ നിന്നും അടുത്ത പട്ടണമായ ജോഗേശ്വരിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴെക്കും ആ രണ്ട് സുഹൃത്തുക്കൾ അവിടെക്ക് എത്തിയിരുന്നു. അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനായി ഇയാൾ കൂട്ടുനിൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പൽഗാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാനിയമത്തിലെ 376 ഡി വകുപ്പ് പ്രകാരം ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP