Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"ഈ തീരുമാനം ദേശവിരുദ്ധം, നമ്മുടെ കുടുംബസ്വത്തുക്കൾ വിൽക്കരുത്': ഇതിനെതിരേ കോടതയിൽ പോകാൻ ഞാൻ നി​ർ​ബ​ന്ധി​ത​നാ​വു​കയാ​ണ്; എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികൾ വിറ്റഴിക്കൽ നടപടിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരി വിൽക്കാനുള്ള സർക്കാരിന്റെ നീക്കത്തെ അപലപിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് ട്വീറ്റിൽ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. തീരുമാനത്തെ 'ദേശവിരുദ്ധമാണെന്നും. നമ്മുടെ കുടുംബസ്വത്തുക്കൾ വിൽക്കരുത്. ഇതിനെതിരേ കോടതയിൽ പോകാൻ ഞാൻ നിർബന്ധിതനാവുയാണ്'- അദ്ദേഹം ട്വീറ്ററിൽ പറഞ്ഞു. 

രാജ്യത്തെ ഏക പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനായി കേന്ദ്രസർക്കാർ ഉടൻ നീക്കങ്ങൾ നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ നൂറ് ശതമാനം ഓഹരികൾ വിറ്റഴിക്കാൻ വേണ്ടി ടെണ്ടർ വിളിച്ചുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ഓഹരികൾ ഏറ്റെടുക്കുന്നവർ മാർച്ച് 17 ന് മുൻപ് സമ്മതം പത്രം നൽകേണ്ടി വരും.

കമ്പനിക്ക് നിലവിലുണ്ടായ നഷ്ടം പെരുകയിത് മൂലമാണ് ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ശക്തമാക്കിയത്. 2018 ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാനായിരുന്നു സർക്കാർ ശ്രമം നടത്തിയിരുന്നത്. എന്നാൽ നിക്ഷേപകർ ആരും തന്നെ എത്താത്തത് മൂലമാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കമ്പനി സർക്കാർ ഇപ്പോൾ ശ്രമം നടത്തുന്നത്. എന്നാൽ ഓഹരികൾ ആരും ഇത്തവണ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും. കമ്പനിയുടെ 23,286 കോടി രൂപയോളം വരുന്ന കടബാധ്യത ഓഹരികൾ വാങ്ങുന്നവർ ഏറ്റെടുക്കേണ്ടി വരും.

വിദേശ കമ്പനികൾക്ക് 100 ശതമാനം ഓഹരികൾ വാങ്ങാൻ സാധിച്ചേക്കില്ല. ഓഹരികൾ ഏറ്റെടുക്കുന്നതിന് വിദേശ കമ്പനികൾക്ക് നിയന്ത്രണങ്ങളുണ്ട്. അടച്ചുപൂട്ടൽ ഭീഷണിയുടെ പടിവാതിൽക്കൽ കമ്പനി എത്തിയിരുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഏത് നിമിഷവും കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കത്തിലാണിപ്പോൾ സർക്കാർ. ജീവനക്കാരുടെ ശമ്പളകാര്യത്തിലടക്കം വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കേണ്ടി വരുന്നത്.

അതേസമയം പത്ത് വർഷത്തിനിടെ കമ്പനിയുടെ നഷ്ടത്തിൽ ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. 2018-2019 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ നഷ്ടം 8,556.35 കോടി രൂപയായി ഉയർന്നുവെന്നാണ് റിപ്പോർട്ട്. പ്രതിദിനം കമ്പനിക്ക് ആകെ 26 കോടി രൂപയോളം നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യവത്ക്കരണം സാധ്യമാക്കാതെ കമ്പനിയെ ശക്തിപ്പെടുത്തുക പ്രയാസമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്വകാര്യ വത്കരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോയും എത്തിഹാദും എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP