Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗളുരു വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യറാവു 'കൊടും ഭീകരൻ'; റാവുവിന്റെ ബാങ്ക് ലോക്കർ തുറന്ന അന്വേഷണ സംഘം ശരിക്കും ഞെട്ടി; കണ്ടത് സയനൈഡ് ശേഖരം; കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു; വിമാനത്താവളത്തിൽ ആദിത്യറാവു വെച്ചത് അരകിലോമീറ്റർ ചുറ്റളവിൽ ആഘാതമുണ്ടാക്കാൻ പ്രഹരശേഷിയുള്ള ഐഇഡി ബോംബ്

മംഗളുരു വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യറാവു 'കൊടും ഭീകരൻ'; റാവുവിന്റെ ബാങ്ക് ലോക്കർ തുറന്ന അന്വേഷണ സംഘം ശരിക്കും ഞെട്ടി; കണ്ടത് സയനൈഡ് ശേഖരം; കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു; വിമാനത്താവളത്തിൽ ആദിത്യറാവു വെച്ചത് അരകിലോമീറ്റർ ചുറ്റളവിൽ ആഘാതമുണ്ടാക്കാൻ പ്രഹരശേഷിയുള്ള ഐഇഡി ബോംബ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: മംഗളുരു വിമാനത്താവളത്തിൽ ബോംബ് വെച്ചതിന് അറസ്റ്റിലായ ആദിത്യറാവു കൊടും കുറ്റവാളിയെന്ന നിഗമനത്തിലേക്ക് കർണാടക പൊലീസ്. ആദിത്യ റാവുവിന് വിശാലമായ പ്ലാനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കർ പരിശോധിച്ച പൊലീസ് ശരിക്കിം ഞെട്ടി. വിപുലമായ സയനൈഡ് ശേഖരമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. റാവുവിന്റെ കർണാടക ബാങ്കിന്റെ ഉഡുപ്പി കഞ്ചിബെട്ട് ശാഖയിലാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്.

150 ഗ്രാം സയനൈഡാണ് കണ്ടെടുത്തതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റെ പൊലീസ് കമ്മീഷണർ ബെല്ലിയപ്പ പറഞ്ഞു. അവധി ദിനമായിട്ടും ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ലോക്കർ തുറന്ന് പരിശോധിച്ചത്. ലോക്കറിൽ സൂക്ഷിച്ചത് സയനൈഡ് ആണെന്ന് ആദിത്യ റാവു പൊലീസിനോട് വെളിപ്പെടുത്തി. കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യ റാവു പൊലീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ 8.45 ഓടെയാണ് മംഗലൂരു വിമാനത്താവളത്തിലെ ഇൻഡിഗോ ടിക്കറ്റ് കൗണ്ടറിന് സമീപം കറുത്ത ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് സിഐഎസ് എഫ് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നത്. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിർവീര്യമാക്കിയത്. പത്ത് കിലോ സ്ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റർ ചുറ്റളവിൽ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തും. ഓൺലൈൻ വഴിയാണ് ബോംബുനിർമ്മാണത്തിനുള്ള വസ്തുക്കൾ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിർമ്മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാൽ അത് മുഖവിലക്കെടുക്കാതെ തന്നെ തൽക്കാലം അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസ് ഒരുങ്ങഉന്നത്.

ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാൻ സാധിച്ചത് എങ്ങനെയാണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടർ വരെ എങ്ങനെ എത്തി എന്നൊക്കെയാണ് പൊലീസിനെ അലട്ടുന്ന ചോദ്യം. അതി തീവ്ര സ്ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ നൽകിയ സൂചന. അതേസമയം, വിമാനത്താവളത്തിൽ വിളിച്ച് വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ സന്ദേശം നൽകിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് മാനേജർ നൽകിയ പരാതിയിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ശബ്ദപരിശോധനയിൽ വിമാനത്താവളത്തിലേക്ക് വന്ന ഫോൺവിളി ആദിത്യ റാവുവിൻേറതു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

സ്‌ഫോടക വസ്തുക്കളുമായി ജനുവരി 19ന് കർക്കലയിൽനിന്ന് ബസിൽ മംഗളൂരു സ്‌റ്റേറ്റ് ബാങ്ക് ബസ്‌സ്‌റ്റോപ്പിലെത്തിയ യുവാവ് ഓട്ടോയിൽ വിമാനത്താവളത്തിലെത്തുകയായിരുന്നു. വിമാനത്താവളത്തിൽ ബാഗ് ഉപേക്ഷിച്ചശേഷം സിർസിയിലേക്കും പിന്നീട് ശിവമൊഗ്ഗയിലേക്കും പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ശിവമൊഗ്ഗയിൽനിന്ന് ലോറിയിൽ ബംഗളൂരുവിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യംചെയ്യലിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കമീഷണർ പറഞ്ഞു.

അതേസമയം, ആദിത്യ റാവു പരസ്പര വിരുദ്ധമായ മൊഴി നൽകുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. ആദ്യം ഫോൺ വഴി ഭീഷണി മാത്രം മുഴക്കിയിരുന്ന ഇയാൾ സ്‌ഫോടക വസ്തുക്കൾ വിമാനത്താവളത്തിലെത്തിച്ചതിനുപിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം ആദിത്യ റാവു (36) തീവ്രവാദിയാണെന്ന് ബിജെപി മന്ത്രി കോട്ട ശ്രീനിവാസ പൂജാരി വ്യക്തമാക്കിയത്. ആദിത്യ റാവുവിന്റെ ജാതിയേതെന്നോ മതമേതെന്നോ നോക്കില്ലെന്നും തീവ്രവാദിയായ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉഡുപ്പി സ്വദേശി കൂടിയായ മന്ത്രി പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP