Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം... അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തിൽ നിന്നുവരെ ആൾക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു; ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല; എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലിം സ്‌നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും; മനുഷ്യമഹാശൃംഖലയെ വിമർശിച്ച് വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽ.എഡി.എഫിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന മനുഷ്യ മഹാശൃംഖലയെ കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. കഴിഞ്ഞ 20 വർഷമായി ഇടതുമുന്നണി പലപേരിൽ ഇറക്കുന്ന സ്ഥിരം നമ്പറാണ് മനുഷ്യ മഹാശൃംഖല എന്ന് മുരളീധരൻ പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതിൽ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതന്മാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോയെന്നും മുരളീധരൻ വിമർശിക്കുന്നു.

പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനൽ തരി മാത്രം അവശേഷിച്ച ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരുമെന്നും മുരളീധരൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം.

''70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തിൽ നിന്നുവരെ ആൾക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാർട്ടി പ്രവർത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ലെന്നും കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

കലോത്സവ വേദികളിൽ മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന്
വിധികർത്താക്കൾ പറഞ്ഞതായി കേൾക്കാറുണ്ട്. അങ്ങനെ നോക്കിയാൽ കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരനമ്പറുണ്ട്. സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കും.

കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതിൽ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതന്മാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോ? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനൽ തരി മാത്രം അവശേഷിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും ? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയൻ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിന് മുതിർന്നില്ല. പകരം മറ്റൊരു 'വന്മതിൽ' പണിയാനാണ് തീരുമാനിച്ചത്.

70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തിൽ നിന്നുവരെ ആൾക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാർട്ടി പ്രവർത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. അന്ധമായ ബിജെപി വിരോധം പരത്തി മുസ്‌ളീമുകളെ കൂടെ നിർത്താനുള്ള ചരടുവലിയിൽ പിണറായിയും രമേശ് ചെന്നിത്തലയും തകർത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലിം സ്‌നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീൻ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാൻ നമുക്ക് കാത്തിരിക്കാം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP