Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ അച്ഛന് വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്... അച്ഛനു വേണ്ടി ചാവാൻ പറഞ്ഞാലും ഞാൻ ചാവും; അച്ഛനെ കുറ്റപ്പെടുത്തരുത് ആരും... അവർ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്; പരസ്ത്രീ ബന്ധം ആരോപണത്തിൽ സോമദാസിനെ പിന്തുണച്ച് മക്കൾ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെ ശ്രദ്ധേയനായ ഗായകനാണ് സോമദാസ്്. ബിഗ് ബോസ് സീസൺ രണ്ടിലൂടെയും പ്രേക്ഷകർക്ക് സോമദാസിനെ അറിയാം. അപ്രതീക്ഷിത എലിമിനേഷനിലൂടെ സോമദാസ് പുറത്തേക്ക് പോയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ താരത്തിന് പിന്തുണ നൽകി മക്കൾ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ആദ്യഭാര്യ മക്കളെ വിട്ടുതരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന സോമദാസിന്റെ ആരോപണം ഏറെ ചർച്ചയായി.

സോമദാസിന്റെ ആരോപണങ്ങളെ തള്ളി ആദ്യഭാര്യ സൂര്യ രംഗത്തെത്തിയിരുന്നു. മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ സൂര്യ ആരോപിച്ചു. സോമദാസിനെതിരെ പരസ്ത്രീ ബന്ധമുൾപ്പെടെ സൂര്യ ആരോപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സൂര്യയെ തള്ളി, സോമദാസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മക്കൾ. സൂര്യ പറയുന്നത് പച്ചക്കള്ളമാണെന്നും സോമദാസിനെതിരെയുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മക്കൾ ഫേസ്‌ബുക്ക് വിഡിയോയിൽ പറയുന്നു.

'അവർ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. അവർ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാൻ പറഞ്ഞാലും ഞാൻ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും.

അവർ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവർ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാൻ നോക്കരുത്''. നിറകണ്ണുകളോടെ മൂത്ത മകൾ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP