Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വലിയ വില കൊടുക്കേണ്ടി വരും...വഴിയരികിൽ മൂത്രമൊഴിച്ചാൽ കണ്ണാടി വഴി നാട്ടുകാർ കാണും; കണ്ണും തുറന്ന് സിസിടിവി ക്യാമറകൾ; ബെംഗളുരുവിനെ ശുചിത്വ നഗരമാക്കാൻ വൻ പദ്ധതികളുമായി നഗരസഭ; പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുക, മലമൂത്ര വിസർജ്ജനം ചെയ്യുക, ചട്ടലംഘനങ്ങൾക്ക് കനത്ത പിഴയൊരുക്കി നഗരസഭ

വലിയ വില കൊടുക്കേണ്ടി വരും...വഴിയരികിൽ മൂത്രമൊഴിച്ചാൽ കണ്ണാടി വഴി നാട്ടുകാർ കാണും; കണ്ണും തുറന്ന് സിസിടിവി ക്യാമറകൾ; ബെംഗളുരുവിനെ ശുചിത്വ നഗരമാക്കാൻ വൻ പദ്ധതികളുമായി നഗരസഭ; പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുക, മലമൂത്ര വിസർജ്ജനം ചെയ്യുക, ചട്ടലംഘനങ്ങൾക്ക് കനത്ത പിഴയൊരുക്കി നഗരസഭ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളുരുവിനെ ശുചിത്വ നഗരമാക്കാൻ വൻ പദ്ധതികളുമായി നഗരസഭ. ബെംഗളൂരുവിലെ നിരത്തുകൾക്കരികിലും ചുവരുകളോട് ചേർന്നും മൂത്രമൊഴിച്ചാൽ ഇനി പിടിവീഴും. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുക, പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യുക, മാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് വേർതിരിക്കാതിരിക്കുക, ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുടെ ലംഘനം നടത്തുക എന്നിവയ്ക്ക് കനത്ത പിഴയൊരുക്കി ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ സിറ്റി എത്തിയിരിക്കുന്നത്. നിയമലംഘനം നടത്തിയാൽ ആദ്യ പിഴയായി 1,000 രൂപയും കുറ്റകൃത്യം ആവർത്തിച്ചാൽ 2000 രൂപ അധികം ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.

ഖരമാലിന്യ സംസ്‌കരണത്തിന് 2019 ൽ് അന്തിമരൂപം നൽകാൻ ബ്രുഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തയ്യാറായതിനെ തുടർന്നാണ് പെനാൽറ്റി റിവിഷൻ വരുന്നത്. ഇതിനുള്ള കരട് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകളോ നിർദ്ദേശങ്ങളോ ക്ഷണിച്ചിരുന്നു. സെപ്റ്റംബറിൽ സർക്കാർ പുതുക്കിയ നിയമത്തിന് തത്വത്തിൽ അംഗീകാരം നൽകുകയും പൊതു നിർദ്ദേശങ്ങൾ പരിഗണിച്ച് അന്തിമരൂപം നൽകാൻ പൗര സമിതിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

നഗരത്തിന്റെ വിവിധയിടങ്ങളിൽ ജനങ്ങൾ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിൽ അഞ്ച് വലിയ കണ്ണാടികൾ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. വഴിയരികിൽ മൂത്രമൊഴിച്ചാൽ കണ്ണാടി വഴി നാട്ടുകാർ കാണും. പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ബെംഗളൂരു നഗരസഭയുടെ ലക്ഷ്യം. കെ.ആർ മാർക്കറ്റ്, ഇന്ദിരാനഗർ, ചർച്ച് സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിലാണ് കണ്ണാടികൾ സ്ഥാപിച്ചിരിക്കുന്നത്. മൂത്രമൊഴിക്കുന്നവരെ കണ്ടുപിടിക്കാൻ സിസിടിവി ക്യാമറകളും കണ്ണുംതുറന്ന് ഇരിപ്പുണ്ടാകും.

കരട് നിയമത്തിൽ മുപ്പത്തിയൊമ്പതിലധികം നിർദ്ദേശങ്ങളും ലഭിച്ചതായി ബിബിഎംപി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ബൾക്കായിട്ടുള്ള മാലിന്യ വിമുക്തമാക്കാൻ പ്രതിമാസ സേവന നിരക്ക് വർദ്ധിപ്പിക്കുന്നതിനായുള്ള മിക്ക നിർദ്ദേശങ്ങളും എത്തിയത്. അതനുസരിച്ച് ഞങ്ങൾ ഡ്രാഫ്റ്റിൽ മാറ്റങ്ങൾ വരുത്തിയതെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു. പുതുക്കിയ നിയമം ഈ ആഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിന് മുമ്പായി അംഗീകാരത്തിനായി നൽകാമെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (എസ്ഡബ്ല്യുഎം) രൺദീപ് ഡി പറഞ്ഞു.

പ്രതിമാസ സേവന നിരക്ക് 30 ശതമാനമായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാനും നഗരം ശുചിത്വമുള്ളതാക്കി തീർക്കുവാനും ഇത് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് 100 കിലോഗ്രാം വരെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്തം ബൈബിഎംപിക്ക് നൽകുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവരെയുള്ള പരിധി 10 കിലോഗ്രാം ആയിരുന്നു. ഇതാണ് സേവന നിരക്ക് വർദ്ധിപ്പിക്കാൻ ഇത് കാരണമായതായും അദ്ദേഹം പറഞ്ഞു. സമിതിയുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണിതെന്ന് ചിലർ ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP