Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മശ്രീ പുരസ്‌കാര ജേതാവിന് വീട് നിർമ്മിച്ച് നൽകുമെന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി; വാഗ്ദാനം ചെയ്തിരിക്കുന്ന വീട് സന്തോഷപൂർവം സ്വീകരിക്കുമെന്ന് എം.കെ.കുഞ്ഞോൽ

പത്മശ്രീ പുരസ്‌കാര ജേതാവിന് വീട് നിർമ്മിച്ച് നൽകുമെന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി; വാഗ്ദാനം ചെയ്തിരിക്കുന്ന വീട് സന്തോഷപൂർവം സ്വീകരിക്കുമെന്ന് എം.കെ.കുഞ്ഞോൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പത്മശ്രീ പുരസ്‌കാര ജേതാവ് എം കെ കുഞ്ഞോലിന് വീട് നിർമ്മിച്ചു നൽകുമെന്ന് കോതമംഗലം മാർത്തോമ ചെറിയപള്ളി. പള്ളി നിർമ്മിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന വീട് സന്തോഷപൂർവം സ്വീകരിക്കുമെന്ന് എം.കെ.കുഞ്ഞോൽ പറഞ്ഞു. ഇന്നലെ കോതമംഗലം മാർതോമ ചെറിയപള്ളി മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഹരിജൻ സമാജം നേതാവ് പത്മശ്രീ ആചാര്യ എം കെ. കുഞ്ഞോലിനെ അനുമോദിച്ചിരുന്നു. പിന്നാലെയാണ് മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചിരിക്കുന്ന സമര പരിപാടികളിൽ മുൻനിരയിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്ന എം.കെ. കുഞ്ഞോലിന് സ്വന്തമായി ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിച്ചതായി ചെറിയപള്ളി അധികൃതർ പ്രഖ്യാപിച്ചത്.

മാർ തോമാ ചെറിയ പള്ളി വികാരി ഫാ:ജോസ് പരത്തുവയലിൽ, ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വക്കേറ്റ് ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വ:സിഐ.ബേബി, ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ, മതേതര സംരക്ഷണ സമിതി ഭാരവാഹികളായ എ. ജി. ജോർജ് കെ.എ.നൗഷാദ് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP