Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതാണ് കേരളരാഷ്ട്രീയത്തിന്റെ രീതി; കശ്മീരി പണ്ഡിറ്റുകൾക്ക് നീതി വേണമെന്ന് പറഞ്ഞ് എന്തേ ഇവരാരും തെരുവിൽ ഇറങ്ങിയില്ല; പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വേണ്ടി ഇവരാരും പ്രതികരിച്ച് കണ്ടില്ല; പൗരത്വ നിയമം നടപ്പിലാക്കിയത് പോലും അന്നത്തെ കോൺഗ്രസ് സർക്കാരാണ്; ഇവിടെ ആരെങ്കിലും ബോംബ് വച്ചെന്ന് പറഞ്ഞാലും ഇന്ത്യൻ പൗരനല്ലാതാക്കാൻ നിയമമില്ല'; കേരളത്തിലെ മുസ്ലീങ്ങൾക്ക് ഗവർണർ എന്നും മാതൃക; ഷൂട്ട് അറ്റ് സൈറ്റിൽ സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും സത്യസന്ധരായ ഡിജിപിമാരിൽ ഒരാളാണ് ടിപി സെൻകുമാർ. റിട്ടയർ ചെയ്തതിന് ശേഷം സജീവമായി സാമൂഹിക ഇടപെടൽ നടത്തുന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എപ്പോഴും വിവാദങ്ങളുടെ ഒരുവശത്ത് അദ്ദേഹം ഉണ്ടാകും.സമൂഹ മാധ്യമങ്ങളിലെ തെറിവിളികൾക്കോ ഭീഷണികൾക്കോ നിശബ്ദനാക്കാൻ കഴിയാത്ത ശബ്ദമാണ് ടി പി സെൻകുമാറിന്റേത്. തന്റെ നിലപാടുകൾ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കാനും അതിൽ ഉറച്ചു നിൽക്കാനും അദ്ദേഹത്തിന് എക്കാലവും കഴിയാറുണ്ട്.

ഇപ്പോഴിതാ പൗരത്വ ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. രോഹിങ്യൻ അഭയാർത്ഥികൾക്ക് വേണ്ടി വാദിക്കുന്നവരും പൗരത്വ ബില്ലിനെതിരെ പടപൊരുതുന്നവരും എന്തുകൊണ്ട് കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടിയോ പാക്കിസ്ഥാനിലെ പീഡനം അനുഭവിക്കുന്ന ഹിന്ദുജനവിഭാഗങ്ങൾക്ക് വേണ്ടിയോ സംസാരിക്കുന്നില്ലെന്ന അദ്ദേഹം ചോദിക്കുന്നു. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.

പൗരത്വഭേദഗതി നിയമത്തെ പൂർണമായും താങ്കൾ യോജിക്കുന്നുണ്ടോ ?

പൗരത്വ നിയമത്തിനെ പൂർണമായും പിന്തുണയ്ക്കുന്ന ആളാണ് ഞാൻ. പൗരത്വ നിയമത്തിൽ വന്നിരിക്കുന്ന ആറാമത്തെ ഭേദഗതി മൂന്ന് രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്നവർക്ക് അഞ്ച് വർഷം ഇന്ത്യയിൽ ജീവിച്ചാൽ കൊടുക്കുന്ന പൗരത്വമാണ്. ഇത് ഗാന്ധിയും, അംബേക്കറും, രാജേന്ദ്രപ്രസാദും, നെഹ്‌റുവുമെല്ലാം പറഞ്ഞതാണ്. 2003ൽ ഇതിനായി ഒരു കമ്മിറ്റി നിലവിൽ വന്നു. കബിൽ സിബൽ അടക്കം മെമ്പർമാരായിരുന്നു. ആ കമ്മിറ്റിയിൽ കൃത്യമായി പറയുന്നുണ്ട് അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണം എന്ന്. അവരൊക്കെ തന്നെ ഇപ്പോൾ മാറ്റി പറയുന്നു. ഈ രാജ്യങ്ങളിലുണ്ടായിരുന്ന 22 ശതമാനം ഹിന്ദു ജനസംഖ്യ രണ്ട് ശതമാനത്തിൽ താഴെയായി. അതിൽ ആർക്കും വിഷമമില്ല. കാശ്മീരിൽ അഞ്ച് വർഷം ഇതുപോലെ അലഞ്ഞവരെ തെരുവിൽ പീഡിപ്പിച്ചപ്പോഴും ഇവർക്ക് വിഷമമില്ലായിരുന്നല്ലോ. ഇത് ചോദ്യം ചെയ്യുമ്പോഴാണ് സെൻകുമാർമാർ രാജ്യത്തുണ്ടാകുന്നത്.

നീതിപൂർവ്വമായ നടപടി മാക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും എടുക്കുകയാണ ചെയ്യേണ്ടത്. ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതാണ് ഇവരുടെ രീതി. എന്തുകൊണ്ട് കശ്മീരി പണ്ഡിറ്റുകൾക്ക് നീതി വേണമെന്ന് ഇവരാരും പറഞ്ഞില്ല. ഇപ്പോഴത്തെ ഇന്ത്യൻ പൗരനേയും ഇത് ബാധിക്കുന്നില്ല. എൻ.ആർ.സി എന്നു പറയുന്നത് 1951ൽ വേണ്ടി വന്നതാണ്. അത് തുടർച്ചായിട്ട് ഉണ്ടാകുമായിരുന്നെങ്കിൽ ഈ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസ് സർക്കാരാണ് അത് തുടരാതിരുന്നത്. ആസാമിൽ ഉണ്ടായിരുന്ന എൻ.ആർ.സി ഇപ്പോഴുണ്ടാകുന്ന എൻ.ആർ.സും വ്യത്യസ്തമാണ്. ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് മൂന്നും നാലും വകുപ്പുകൾ പറയുന്നത് പോലെ ജനനം കൊണ്ടോ, പാരമ്പര്യം കൊണ്ടോ പൗരത്വം കളയാൻ ആർക്കും അവകാശമില്ല. നിങ്ങൾ ഒരു തീവ്രവാദിയാണ് എന്നു സങ്കൽപ്പിക്കുക. നിങ്ങൾ ഇവിടെ ആരെയെങ്കിലും ബോംബ് വച്ചു എന്ന് പറഞ്ഞാലും ഇന്ത്യൻ പൗരനല്ലാതാക്കാൻ നിയമമില്ല. ഇന്ത്യൻ ഒർജിനിലുള്ളവർക്ക് രജിസ്േ്രടഷനും, നച്ചുറലൈസേഷൻ വഴി പൗരത്വം നേടാം. ഇവിടെ ചിന്തിക്കേണ്ടത് രോഹിഗ്യകൾക്ക് വേണ്ടി സമരം ചെയ്യുന്നവർ പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് വേണ്ടി സമരം ചെയ്യുന്നില്ല.

മതം എടുത്ത് പറയുന്നത് ഇന്ത്യൻ ഭരണഘടനയുടെ സത്വത്തിന് ചേർന്നതാണോ?

മൂന്ന് രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷം എന്ന് പറയുന്നുണ്ടെങ്കിലു കൃത്യമായി നിർവചിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരുടെ കണ്ണിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആരാണോ അവരെ മാത്രമേ പരിഗണിക്കുകയുള്ളു എന്ന പ്രശ്‌നമാണ്.

അതിന് ക്യത്യത വരുത്താൻ തന്നെയാണ് നിയമം എടുത്ത് പറയുന്നത്. ഭരണഘടനയ്ക്ക് അനുശ്രിതമായി തന്നെയാണ് പറയുന്നത്. മതരാജ്യം വേണമെന്ന് പറഞ്ഞ് പോയവർ അവിടെ പീഡനം ഉണ്ടെന്ന് പറഞ്ഞ് വരുന്നതിന്റെ ആവശ്യകത എന്താണ്. മാലിയിൽ നിന്ന് വരുന്ന മുസ്ലിമിനോ, മലേഷ്യയിൽ നിന്ന് വരുന്ന മുസ്ലിമിനേയോ ഇത് ബാധിക്കുന്നുണ്ടോ ഇല്ലല്ലോ? നുഴഞ്ഞു കയറി വരുന്നവർക്കേ ഈ നിയമം എതിരായി വരുന്നുള്ളു. പീഡനം കൊണ്ട് വരുന്നവർക്കാണ് പ്രത്യേക പരിഗണന കൊടുത്തിട്ടുള്ളത്.

ശ്രീലങ്കയിൽ നിന്ന് വരുന്ന പൗരന്മാർക്ക് പൗരത്വം നൽകുന്നില്ലല്ലോ?

മുൻപ് ഉഗാണ്ടയിലിൽ നിന്ന് വന്ന ഹിന്ദു പൗരന്മാർക്ക് ഇന്ദിരാഗാന്ധി പൗരത്വം കൊടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ ഭാഷയായിരുന്നു പ്രശ്‌നം. ആ പ്രശ്‌നം ഇപ്പോൾ ഇല്ല. എല്ലാവരേയും തിരിച്ചെടുക്കാൻ അവർ സന്നദ്ധരാണ്. തമിഴ്‌നാട്ടിലെ തടങ്കൽ പാളയത്തിലാണ് ഇവർ. റോഹിങ്യൻ മുസ്ലിങ്ങളെ ബർമ്മക്കാർ അവരുടെ പൗരത്വം ഉണ്ടായിട്ട് പോലും അംഗീകരിക്കുന്നില്ല.അവരെ ബംഗ്ലാദേശിൽ നിന്ന് അങ്ങോട്ട് കുടിയേറിയവരായിട്ടാണ് കണക്കാക്കുന്നത്. 57 മുസ്ലിം രാജ്യങ്ങളുണ്ടായിട്ട് ഒരു രാജ്യം പോലും ഇവരെ സ്വീകരിക്കുന്നില്ല? അതിന്റെ കാരണം എന്താണ്? ഈ സമരം ചെയ്യുന്നവർക്ക് ഇന്ത്യ ഒന്നായിരിക്കണമെന്ന് യാതൊരു താൽപര്യവുമില്ല. ഇന്ത്യയിൽ പ്രത്യേകം ആളുകളെ ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായി അഖണ്ഡമായി ഇരിക്കണമെന്ന് ഇവർക്ക് യാതൊരു താൽപര്യവുമില്ല.

ഇന്ത്യയിൽ ജനിച്ചവർക്ക് പ്രശ്‌നം ഇല്ല എന്ന് പറയുമ്പോഴും ഇന്ത്യക്കാരനാണ് എന്ന് തെളിക്കേണ്ട ബാധ്യത വരികയല്ലേ?

ഒരു രേഖയുമില്ലാത്ത ട്രൈബൽ വിഭാഗം ആണെങ്കിൽ പോലും അവർക്ക് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്. അതിന് അവർക്ക് ഒരു റെക്കോർഡുണ്ട്. ഒരു രേഖയുമില്ല എന്ന് ഒരാൾ പറയുകയാണ് എങ്കിൽ അവൻ നുഴഞ്ഞുകയറ്റക്കാരനാണ് എന്നു തന്നെയാണ് അർത്ഥം.

കാർഗിൽ യുദ്ധഭടൻ പുറത്തായത് വലിയ വാർത്തയായല്ലോ? ഇത് പൗരത്വം തെളിക്കുന്നതിനെ ബാധിക്കുകയല്ലേ?

അതിന് ക്യത്യമായ ഉത്തരം തരാം. പൗരത്വം തെളിയിക്കുന്നതിന് പതിനാറ് രേഖയാണ് ആസാമിൽ മുന്നോട്ട് വച്ചത്. ആധാർ നിർബന്ധമാക്കിയ സമയത്ത് കേണൽ ഒരു രേഖയും സമർപ്പിക്കാതെയിരുന്നു. അതിനാലാണ് ആദ്യത്തെ തവണ അദ്ദേഹത്തിന് ആധാർ ലഭിക്കാതെ വന്നത്. രണ്ടാം തവണ ഇദ്ദേഹം സമർപ്പിച്ച രേഖ 1967ൽ ജനിച്ച അദ്ദേഹം 1977ൽ പട്ടാളത്തിൽ തേർന്ന രേഖയാണ് സമർപ്പിച്ചത്. ഇത് നോക്കുന്നത് കോൺഗ്രസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള ആളുകളാണ്. കോൺഗ്രസ് സർക്കാർ നിയമിച്ച 25,000ത്തിലധികം ഓഫീസർമാരാണ് ഈ രേഖകൾ പരിശോധിച്ചത്. 11 വയസിൽ നിങ്ങൾ പട്ടാളത്തിൽ ചേർന്നോ എന്ന ചോദ്യം വന്നപ്പോൾ അദ്ദേഹം സമർപ്പിച്ച രേഖ വ്യാജമാണെന്ന് സർക്കാരിന് മനസിലായിട്ടുണെങ്കിൽ അത് സ്വാഭാവികമാണ്.

1988ൽ ആയിരിക്കണം അദ്ദേഹം ജനിച്ചത്. അപ്പീൽ നൽകിയെങ്കിലും അത് പരിഗണിക്കുന്ന സമയം വരുന്നതേയുള്ളു. സുപ്രീംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടക്കുന്ന സംവിധാനമാണ് ഇത്. കേന്ദ്ര സർക്കാരിനോ, ആസാം സർക്കാരിനോ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. സുപ്രീംകോടതി സമ്മതിച്ചാൽ മാത്രമേ ആ ലിസ്റ്റിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കു. ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കൊച്ചാപ്പയുടെ മക്കൾ ഇതുപോലെ രേഖ സമർപിക്കാതെ ഇരുന്നു. ഞങ്ങൾ പ്രസിഡന്റിന്റെ ആളുകളാണ് എന്ന് പറഞ്ഞിട്ട് അവിടെ കാര്യമുണ്ടോ?

പ്രശ്‌നങ്ങൾ പരിഹരിച്ചിട്ട് പോരായിരുന്നു രാജ്യത്ത് നിയമം നടപ്പിലാക്കുന്നത് ?

ഇത് 70 വർഷം മുൻപേ ചെയ്യേണ്ടതായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ നിയമം 1951ൽ തന്നെ നടപ്പിലാക്കിയിരുന്നെങ്കിൽ വളരെയധികം സുരക്ഷയും എല്ലാവർക്കും പൗരത്വ കാർഡും ലഭിച്ചേനെ. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പൗരത്വ കാർഡ് ഉണ്ട്. ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും, അഫിഗാനിസ്ഥാനിലും വരെ പൗരത്വ കാർഡ് ഉണ്ട്. നമുക്ക് മാത്രം ഇതൊന്നും ബാധകമാകാത്തത് എന്താണ്. അന്നത്തെ തലമുറ അത് ചെയ്തില്ല. അത് ഒരു കമ്യൂണിറ്റിയെ ഉദ്ദേശിച്ച് നടത്തുകയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. രാജ്യത്തെ മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കുമെല്ലാം ഈ നിയമം ഒരുപോലെയാണ്. കേരളത്തിൽ സർക്കാർ പറയുന്നുണ്ട് എൻ.പി ആർ നടപ്പിലാക്കില്ലെന്ന്. അച്ഛന്റെ പേര് എഴുതില്ല, അമ്മയുടെ പേര് എഴുതില്ല എന്നൊക്കെ ആളുകൾ പറയുകയാണ്. ഇതൊക്കെ എഴുതാതിരുന്നാൽ ആ വ്യക്തിക്ക് ഒന്നും കിട്ടാതെ വരും. ഈ സർക്കാർ എന്താണ് പറയുന്നത് എന്ന് അവർക്ക് തന്നെ ബോധ്യമില്ല. ആർട്ടിക്കിൾ 131 അനുസരിച്ച് സിവിൽ സ്യൂട്ട് കൊടുത്തു. ആർട്ടിക്കിൾ 131 പറയുന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ അത് മൗലികപരമായ കാര്യങ്ങൾക്കായി നൽകുന്നതല്ല. സർക്കാർ പറയുന്നത് ആർട്ടിക്കിൽ 14, 21, 25, എന്നീ വകുപ്പുകളെ ലംഘിച്ചിരിക്കുന്നു എന്നൊക്കെയാണ്. അത് ഒരു സ്‌റ്റേറ്റിന് നൽകാൻ കഴിയുന്ന കാര്യമല്ല. അത് വ്യക്തിഗതമാണ്.

പാർലമെന്റിന്റെ പൂർണ അധികാരമുള്ള ഒരു വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയത് പോലും തെറ്റാണ്. നിയമസഭാ റൂൾസിന്റെ സി,ഡി എന്നിവ വായിക്കുക, നമ്മളെ ബാധിക്കാത്ത ഒരു വിഷയത്തിൽ നമ്മൾ പ്രമേയം ഉണ്ടാക്കരുത്. കോടതിയിൽ കിടക്കുപന്ന വിഷയത്തിൽ പ്രമേയം പാസാക്കുന്നത് തെറ്റാണ്. 119 സി. ഡി അനുസരിടച്ച് പ്രമേയം വരാൻ പാടില്ല. നിയമപ്രകാരം ഇത് ഗവർണറെ അറിയിക്കണം എന്നതും നിയമമാണ്. ഗവർണർ എന്നത് സംസ്ഥാനത്തിന്റെ തലവനാണ്. കേന്ദ്ര സർക്കാർ നിയോഗിച്ച വ്യക്തിയാണ്.

ജേക്കബ് തോമസിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ചട്ടലംഘനം നടത്തി എന്ന് കാണിച്ച ഓൾ ഇന്ത്യ സർവീസ് റൂൾ പ്രകാരം എ.ഡി.ജി.പിയായി തരംതാഴ്‌ത്താനാണ് സർക്കാർ ശുപാർശ വച്ചത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ്. സർക്കാർ ജേക്കബ് തോമസിനോട് കാണിച്ചത് തെറ്റായ നടപടിയാണ്. അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ കേസുകൾ എന്തുമായിക്കൊള്ളട്ടെ. പേഴ്സണൽ കാര്യങ്ങൾ പ്രതികരിക്കുന്നില്ല. അദ്ദേഹം സർക്കാർ നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെ സമർപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം.

ഡിസപ്ലിൻ ആൻഡ് അപ്പീൽ റൂൾ അനുസരിച്ചുള്ളൊരു നടപടിയാണിത്. ഇത് മേജർ പണിഷ്മെന്റായിട്ടാണ് കൂട്ടുന്നത്. കേന്ദ്ര സർക്കാരാണ് നടപ്പിലാക്കേണ്ടത്. അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തിന്റെ കേസിലെ പ്രതികളോ എന്തെങ്കിലുമൊക്കെ ആയിരുന്നു,. അതുകൊണ്ട് തന്നെ അന്വേഷണം പ്രഹസനമാണ്. അത് ഇതിതുവരെ അദ്ദേഹത്തിന് അറിവുണ്ടായിരിക്കണം എന്നറിയില്ല. നിങ്ങളുടെ ഈ പരിപാടി വഴിയെങ്കിലും അദ്ദേഹം അറിയട്ടെ.

എന്റെ കേസിലെ പ്രതികൾ ആയിരുന്നവർ പിന്നീട് എന്നേക്കുറിച്ച് അന്വേഷിക്കുക എന്നത് തന്നെ ചിന്തിക്കുക. സ്വാഭാവികമായും നീതി വിതൂരമായിരിക്കും. വനിതാ കളക്ടർ പൗരത്വ ബില്ലിൽ പ്രതികരണം നടത്തി. ഞാൻ വ്യക്തിപരമായി എതിർക്കുന്നു എന്നതാണ് പ്രസ്ഥാവന.വയനാട് കളക്ടർക്ക എങ്ങനാണ് അത് പറയാൻ സാധിച്ചത്. അവർക്കെതിരെ എന്ത് നടപടിയുണ്ടായി. വ്യക്തിപരമായി അവർക്ക് പറയാനുള്ള ്അധികാരമാണത്. അല്ലെങഅകിൽ പിന്നെ ജേക്കബ് തോമസിന് കൊടുത്ത അതേ തരംതാഴ്‌ത്തൽ എന്തുകൊണ്ട് അവർക്കും കൊടുക്കുന്നില്ല.

ജേക്കബ് തോമസ് ബുക്ക് എഴുതി, അത്തരം ലിറ്റററി കാര്യങ്ങൾക്ക് അനുവാദം ആവശ്യമില്ല. എ.ഡി.ജി.പി ശ്രിലേഖ എഴുതിയ ബുക്കിൽ ഞാൻ തന്നെ അന്വേഷണം നടത്തിയിട്ടുണ്ട്. ആലപ്പുഴയിൽ അവർ എസ്‌പിയായി ഇരിക്കുമ്പോൾ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ കേസ് നൽകിയതോടെയാണ് വിവാദമായത്.

ഹൈക്കോടതി എന്നോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അങ്ങനൊരു സംഭവമില്ലെന്നും നുണയാണ് എഴുതിയിരിക്കുന്നതെന്നും കണ്ടെത്തേണ്ടി വന്നു. സ്രാവുകൾക്കൊപ്പം നീന്തുന്ന എന്ന ബുക്കിൽ എന്താണ് പരാമർശമുള്ളത്. അതിന് തരംതാഴ്‌ത്താൻ എന്താണുള്ളതെന്ന് മനസിലാകുന്നില്ല. ഒരുറിട്ടൺ വാണിങ്ങാണ് അതിന് വണ്ടിയിരുന്നതെത്-സെൻകുമാർ പ്രതികരിക്കുന്നു. വൈരാഗ്യബുദ്ധിയോടെ മാത്രമാണ് സർക്കാർ അദ്ദേഹത്തിന് എതിര നീങ്ങിയത്. സസ്പെൻഷൻ കാലത്തെ ശമ്പളം പോലും നൽകണം എന്ന് നിയമത്തിലുണ്ട്.

ഗവർണറുടേത് എടുത്ത് ചാട്ടമാണ് ആക്റ്റിവിസമാണ് എന്ന് തോന്നുന്നുണ്ടോ?

ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും നല്ല ഗവർണറായി ഞാൻ സല്യൂട്ട് ചെയ്യുകയാണ് അദ്ദേഹത്തെ. ഇത്രയും ഗഹനമായിട്ട് ഖുറാനും അറബിക്കും സംസ്‌കൃതവും ഏത് മതകാര്യങ്ങൾ പോലും കൃത്യമായി പറയുന്ന ഒരാളാണ് അദ്ദേഹം. 1985 മുതൽ അദ്ദേഹത്തിനെ അറിയാം. ഇത്രയും നട്ടെല്ലുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. കൃത്യമായി നിയനമത്തെ നിർവചിച്ച് പറയാൻ അദ്ദേഹത്തിന് അറിയാം. അദ്ദേഹം ഒരു ദേശീയ മുസ്ലിമാണ്. എല്ലാ മുസ്ലിങ്ങളും അങ്ങനെ ചെയ്താൽ നമ്മുടെ നാട് വളരെ മികച്ച ഒരുനാടായി മാറും. തീവ്രവാദി ഗ്രൂപ്പുകളിലേക്ക് പോകരുത്. തീവ്രവാദമുള്ളിടത്തെല്ലാം എന്ത് ഹീനമായ ജീവിതമാണ് നേരിടുന്നതെന്ന് നമുക്ക് അറിയാമല്ലോ. സിറിയയും ലിബിയയും പോലെ ആകാൻ നമ്മുടെ നാടിനെ അനുവദിക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP