Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡുകളിലെ സിമന്റ് മീഡിയനുകളും ഹമ്പുകളും ഇനിയില്ല; പകരം വരകൾ സ്ഥാപിക്കും: പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ അടൂർ വരെ വരച്ച് തുടങ്ങി

റോഡുകളിലെ സിമന്റ് മീഡിയനുകളും ഹമ്പുകളും ഇനിയില്ല; പകരം വരകൾ സ്ഥാപിക്കും: പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ അടൂർ വരെ വരച്ച് തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡിലെ സിമന്റ് മീഡിയനുകൾ, ഹമ്പുകൾ, റംബിൾസ്ട്രിപ്പ് എന്നിവ ഒഴിവാക്കുന്നു. പകരം വരകൾ സ്ഥാപിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം മുതൽ പത്തനംതിട്ടയിലെ അടൂർ വരെ സുരക്ഷാ ഇടനാഴി പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ടി.പി. വരച്ചുതുടങ്ങി. ഇത് വിജയിച്ചാൽ മറ്റു റോഡുകളിലും വ്യാപിപ്പിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

ഏഴുതരത്തിലുള്ള അടയാളങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ലോഞ്ചിട്യൂഡണൽ, ട്രാൻസ്വേഴ്‌സ്, ഹസാർഡ്, ബ്ലോക്ക്, ആരോ, ഡയറക്ഷണൽ, ഫെസിലിറ്റി എന്നിവയാണിത്. ചൂടാക്കി ഉപയോഗിക്കുന്ന തെർമോപ്ലാസ്റ്റിക് കോമ്പൗണ്ട്, പ്രത്യേകതരത്തിലുള്ള പെയിന്റ്, റിഫ്‌ളക്ടീവ് സ്റ്റഡ്‌സ് എന്നിവ ഉപയോഗിച്ച് നിശ്ചിത നിറത്തിലും അളവിലുമാണ് അടയാളങ്ങൾ വരയ്ക്കുക. പെട്ടെന്ന് കാണാൻ കഴിയുമെന്നതിനാൽ വെള്ള നിറമാണ് കൂടുതലായും ഉപയോഗിക്കുന്നത്. അതീവ നിയന്ത്രണമുണ്ടെങ്കിൽ അവിടെ മഞ്ഞയും ഇരുവരിപ്പാതയുടെ മധ്യരേഖ വേർതിരിക്കുന്നതിന് വെള്ളവരയും ക്രമീകരിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP