Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെക്‌സിക്കൻ സിറ്റിയിൽ ഗുണ്ടാ വിളയാട്ടാം; ഗ്വാനാഹാത്തോയിൽ നടന്ന ആക്രമണങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കൊല്ലപ്പെട്ടത് 48 പേർ: ടാക്കോയിലെ തെരുവിൽ ഗർഭിണിയായ അമ്മയുടെ മൃതദേഹത്തെ കെട്ടിപിടിച്ച് മരിച്ചു കിടക്കുന്ന ആറു വയസ്സുകാരന്റെ ചിത്രം നൊമ്പരമാകുന്നു

മെക്‌സിക്കൻ സിറ്റിയിൽ ഗുണ്ടാ വിളയാട്ടാം; ഗ്വാനാഹാത്തോയിൽ നടന്ന ആക്രമണങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കൊല്ലപ്പെട്ടത് 48 പേർ: ടാക്കോയിലെ തെരുവിൽ ഗർഭിണിയായ അമ്മയുടെ മൃതദേഹത്തെ കെട്ടിപിടിച്ച് മരിച്ചു കിടക്കുന്ന ആറു വയസ്സുകാരന്റെ ചിത്രം നൊമ്പരമാകുന്നു

സ്വന്തം ലേഖകൻ

ഗ്വാനാഹാത്തോ: മെക്‌സിക്കൻ സംസ്ഥാനമായ ഗ്വാനോഹാത്തോയിൽ ഗുണ്ടാവിളയാട്ടം. മയക്കുമരുന്നിന് അടിമകളായ ആയുധധാരികൾ തെരുവിലിറങ്ങിയപ്പോൾ മൂന്ന് ദിവസത്തിനകം കൊലചെയ്യപ്പെട്ടത് 48 പേരാണ്. ടാക്കോയിലെ തെരുവിൽ മരിച്ചു കിടക്കുന്ന അമ്മയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് മരിച്ചു കിടക്കുന്ന ആറു വയസ്സുകാരന്റെ ചിത്രം ലോകത്തിന് തന്നെ നൊമ്പരമായി മാറി. ശനിയാഴ്ച രാത്രി അമ്മയ്ക്കും അച്ഛനും ഒപ്പം നടക്കാനിറങ്ങിയപ്പോഴായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്.

ആയുധധാരികളായ പത്തംഗ സംഘം ഇവർക്ക് നേരെ നിറയൊഴിക്കുക ആയിരുന്നു. 40 തവണയാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ കുട്ടിയുടെ അച്ഛനും ഗർഭിണിയായിരുന്ന അമ്മയും മരിച്ചു വീണു. വെള്ളിയാഴ്ച മാത്രം 22 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോക്കേന്തിയ സംഘം രാത്രി ഒമ്പത് മണിയോടെ വില്ലഗ്രനിൽ ഒമ്പത് പേരെയാണ് കൊന്നു തള്ളിയത്. ഇതിൽരണ്ട് പേർ സ്ത്രീകളാണ്. ആറു പേരുടെ മൃതദേഹം സമീപത്തുള്ള ഒരു റസ്റ്റൊറന്റിൽ നിന്നാണ് കണ്ടെടുത്തത്. മൂന്ന് പേരുടെ മൃതദേഹം പുറത്തെ ഗ്രൗണ്ടിലുമായിരുന്നു.

ശനിയഴ്ച സെലയ സിറ്റിയിൽ രാത്രി ഒമ്പത് മണിയോടെയാണ് കൂട്ടക്കൊല നടന്നത്. തോക്കേന്തിയ സംഘം 15 മിനറ്റോളം ജനങ്ങളേയും ഭരണകൂടത്തെയും മുൾമുനയിൽ നിർത്തി. എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. നാഷണൽ ഗാർഡ്‌സ് മെൻ എത്തും മുമ്പേ സംഘം രക്ഷപ്പെടുകുയും ചെയ്തു. ബ്രെഡ് വാങ്ങാൻ പോയ വയോധികനും കൊല്ലപ്പെട്ടവരിൽ പെടുന്നു. സെലയയിൽ തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ ജോലി കഴിഞ്ഞ് ബൈക്കിൽ പോയ പൊലീസുകാരനും വെടിയേറ്റു വീണു.

ഞായറാഴ്ച രാവിലെ ലിയോണിലുള്ള ഒരു വീട്ടിലാണ് ആക്രമണം ഉണ്ടായത്. ഇവിടെ നടന്ന ആക്രമണത്തിൽ ആറ് പേർക്കാണ് വെടിയേറ്റത്. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. രക്ഷപ്പെട്ട യുവതി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയും മരണത്തിന് കീഴടങ്ങി. എന്നാൽ നാടിനെ നടുക്കിയ കൊലപാതക പരമ്പരയിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP