Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാമുകനൊപ്പം പോവാൻ അമ്മ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി; കിടക്കയിൽ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത് ഗ്ലൗസ് ഉപയോഗിച്ച് വായ് മൂടിക്കെട്ടിയ നിലയിൽ; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പൊലീസ്

കാമുകനൊപ്പം പോവാൻ അമ്മ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി; കിടക്കയിൽ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത് ഗ്ലൗസ് ഉപയോഗിച്ച് വായ് മൂടിക്കെട്ടിയ നിലയിൽ; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പൊലീസ്

സ്വന്തം ലേഖകൻ

ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ അമ്മ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി. ഛത്തീസ്‌ഗഡിലാണ് ക്രൂരമായ സംഭവം നടന്നത്. കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടര വയസ്സുള്ള മകനെയാണ് മാതാവ് ക്രൂരമായി കൊലപ്പെടുത്തി കിടക്കയ്ക്ക് ഉള്ളിൽ ഒളിപ്പിച്ചത്. കാമുകനൊപ്പം ഒളിച്ചോടാൻ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ഭർത്താവ് ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചണ്ഡീഗഡിന് സമീപമുള്ള ബുറേയിലിലാണ് സംഭവം. മാതാപിതാക്കൾ കിടന്ന് ഉറങ്ങുന്ന കിടക്കയ്ക്ക് ഉള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള ദശരഥിന്റെ അച്ഛൻ ഇലക്ട്രീഷ്യനാണ്. ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ഭാര്യയെയും കുഞ്ഞിനെയും കണ്ടില്ലെന്നും ബന്ധുക്കളുടെ വീട്ടിൽ പോയി കാണുമെന്നാണ് ആദ്യം വിചാരിച്ചതെന്നും അച്ഛൻ പറയുന്നു. എന്നാൽ ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഭർത്താവ് മൊഴി നൽകിയതായി പൊലീസ് പറയുന്നു.

കുട്ടി കിടക്കയ്ക്കുള്ളിൽ ഉണ്ടെന്ന ഭാര്യയുടെ മറുപടിയെ തുടർന്ന് അന്വേഷിച്ച ഭർത്താവ് രണ്ടര വയസ്സുകാരനെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊന്ന് ഭാര്യ കാമുകന് ഒപ്പം ഒളിച്ചോടിയെന്ന് ഭർത്താവ് പരാതി നൽകിയതായി പൊലീസ് പറയുന്നു. ഗ്ലൗസ് ഉപയോഗിച്ച് വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP