Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അവർ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും.. കൊല്ലും..; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്നാണ് കരുതുന്നത്; ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഒരു മണിക്കൂറിനകം ഷഹിൻ ബാഗിലെ സമരം തുടച്ചുനീക്കും; ഒരു മാസത്തിനുള്ളിൽ സർക്കാർ ഭൂമിയിലുള്ള മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റും; വർഗീയ പ്രസംഗവുമായി ബിജെപി എംപി പർവേഷ് വർമ; പൗരത്വ സമരത്തിൽ രൂപം കൊണ്ട് വർഗീയ ചേരിതിരിവ് പരമാവധി മുതലെടുക്കാൻ ബിജെപി

'അവർ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും.. കൊല്ലും..; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്നാണ് കരുതുന്നത്; ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഒരു മണിക്കൂറിനകം ഷഹിൻ ബാഗിലെ സമരം തുടച്ചുനീക്കും; ഒരു മാസത്തിനുള്ളിൽ സർക്കാർ ഭൂമിയിലുള്ള മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റും; വർഗീയ പ്രസംഗവുമായി ബിജെപി എംപി പർവേഷ് വർമ; പൗരത്വ സമരത്തിൽ രൂപം കൊണ്ട് വർഗീയ ചേരിതിരിവ് പരമാവധി മുതലെടുക്കാൻ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ന്യൂഡൽഹിയിലെ ഷഹീൻബാഗിൽ നടത്തുന്ന സമരം ഡൽഹയിൽ വർഗീയ ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ ഒരുങ്ങുകയാണ് ബിജെപി. തെരഞ്ഞെടുപ്പു വേദികളിൽ വർഗീയ വിഷം വിതറുന്ന പ്രസംഗങ്ങളുമായി മുന്നോട്ടു പോകുകയാണ് ബിജെപി നേതാക്കൾ. ബിജെപി എംപി പർവേഷ് വർമ്മ തന്നെ വർഗീയവിഷം ചീറ്റുന്ന പ്രസംഗവുമായി രംഗത്തെത്തി.

പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്നവർക്ക് എതിരെയാണ് ബിജെപി എം പി രംഗത്തുവന്നത്. സമരത്തിൽ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവർ നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാൻ മോദിയും അമിത് ഷായും ഉണ്ട്. നാളെ ആരും ഉണ്ടാകില്ല. അതുകൊണ്ട് ഡൽഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണെന്ന് ബിജെപി എംപി പറഞ്ഞു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഒരു മണിക്കൂറിനകം ഷഹിൻ ബാഗിലെ സമരം തുടച്ചുനീക്കും. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പതിനൊന്നിന് ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതോടെ ഒരു സമരക്കാരനും ഷഹിൻബാഗിൽ കാണില്ലെന്നു മാത്രമല്ല ഒരു മാസത്തിനുള്ളിൽ തന്റെ മണ്ഡലത്തിലെ സർക്കാർ ഭൂമിയിലുള്ള മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഷഹീൻബാഗിനൊപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മനീഷ് സിസോദിയയും പറയുന്നത്. കശ്മീരിൽ തീപിടുത്തമുണ്ടായപ്പോൾ അമ്മമാരും സഹോദരിമാരും ബലാത്സംഗത്തിന് ഇരയായത് എല്ലാവർക്കും അറിയാമല്ലോ. കേരളത്തിലും ഹൈദരബാദിലും ഉത്തർപ്രദേശിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും പർവേഷ് വർമ്മ പറഞ്ഞു. ഡൽഹിയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ബിജെപി എംപി.

അതേസമയം തിരഞ്ഞെടുപ്പ് റാലിയിൽ വിവാദ പ്രസ്താവനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തുവന്നിരുന്നു. രാാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തും പ്രവർത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂർ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു അമിത് ഷാ എത്തിയത്. ഠാക്കൂറിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എ.എ.പി നേതാക്കൾ അറിയിച്ചു.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലകയറ്റം തുടങ്ങിയ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ സഹ മന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്ത് നടക്കുകയാണെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. ജനവുരി അഞ്ചിന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സംഘർഷത്തിനിടയിലും സംഘപരിവാർ സംഘടനകൾ സമാനമായ മുദ്രാവാക്യം ഉയർത്തിയിരുന്നു. അനുരാഗ് ഠാക്കൂറിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തിയ താക്കൂറിനെ ജയിലിലടക്കണമെന്ന് പ്രശാന്ത് ഭൂഷൺ ട്വിറിലൂടെ ആവശ്യപ്പെട്ടു.

'ഇത്തരം പ്രചോദനപരമായ പ്രസ്താവനകൾക്ക് ഇയാളെ നിർബന്ധമായും ജയിലിലാക്കേണ്ടതാണ്, എന്നാൽ അദ്ദേഹം മന്ത്രിസഭയിലാണ്. ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്'-പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. അതേസമയം, സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP