Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള കുങ്ഫു രംഗത്തെ ജീനിയസ്സ് എന്ന വിളിപ്പേരിന് അർഹനായ ചെമ്മണ്ണൂർ അണ്ണൻ.. അടി തട വെട്ടു കുത്തു! പച്ചയായ ജീവിതത്തിന്റെ നേർകാഴ്‌ച്ച! ഷൈജു ദാമോദരന്റെ കമന്ററിക്കിടെ എതിരാളികളെ നിലപരിശാക്കി കുങ്ഫു മാസ്റ്റർ ബോബി ചെമ്മണ്ണൂർ; നടി നീത പിള്ളയുമായി കുങ്ഫു ഫൈറ്റ് നടത്തി ബോബി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ

കേരള കുങ്ഫു രംഗത്തെ ജീനിയസ്സ് എന്ന വിളിപ്പേരിന് അർഹനായ ചെമ്മണ്ണൂർ അണ്ണൻ.. അടി തട വെട്ടു കുത്തു! പച്ചയായ ജീവിതത്തിന്റെ നേർകാഴ്‌ച്ച! ഷൈജു ദാമോദരന്റെ കമന്ററിക്കിടെ എതിരാളികളെ നിലപരിശാക്കി കുങ്ഫു മാസ്റ്റർ ബോബി ചെമ്മണ്ണൂർ; നടി നീത പിള്ളയുമായി കുങ്ഫു ഫൈറ്റ് നടത്തി ബോബി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് ആക്ഷൻ ത്രില്ലർ സിനിമ കുങ്ഫു മാസ്റ്റർ തീയറ്ററിൽ തകർത്തോടുകയാണ്. ചിത്രത്തിലെ നായിക നീതാ പിള്ളയെ പ്രശംസിച്ചുകൊണ്ട് വിവിധ രംഗത്തുള്ളവരാണ് രംഗത്തുള്ളത്. ഇതിനിടെ സാക്ഷാൻ കുങ്ഫു ആചാര്യന്മാരെ പോലും ഞെട്ടിക്കുന്ന പ്രകടനുമായി ഒരു വമ്പനെത്തി. മറ്റാരുമല്ല സാക്ഷാൽ ബോബി ചെമ്മണ്ണൂരാണ് ഈ കക്ഷി. കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്ഷൻ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി കൊണ്ടാണ് ബോബി ചെമ്മണ്ണൂർ രംഗത്തുള്ളത്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി മീറ്റ് വേദിയിൽ വച്ചാണ് ബോബിയും നീതയും ഏറ്റുമുട്ടിയത്. നീതയ്ക്ക് മുമ്പ് മറ്റൊരാളുമായും ബോബി ചെമ്മണ്ണൂർ കുങ്ഫു അഭ്യാസം നടത്തുന്നുണ്ട്. കുങ് ഫൂ മാസ്റ്റർ സിനിമയിലെ വില്ലൻ സോണറ്റുമായാണ് ബോബി ചെമ്മണ്ണൂർ ബലപരീക്ഷണത്തിനൊരുങ്ങാൻ തയ്യാറായത്. സോണറ്റിനെയൊക്കെ അനായാസമായി നേരിടുന്ന ബോബിയെ വീഡിയോയിൽ കാണാം.

പശ്ചാത്തലത്തിൽ രസകരമായ കമന്ററിയുമായി ഷൈജു ദാമോദരനും എത്തിയതോടെ കണ്ടുനിന്നവരും ആർപ്പുവിളിച്ചു. കേരള കുങ്ഫു രംഗത്തെ ജീനിയസ്സ് എന്ന വിളിപ്പേരിന് അർഹനായ ചെമ്മണ്ണൂർ അണ്ണൻ.. അടി തട വെട്ടു കുത്തു! പച്ചയായ ജീവിതത്തിന്റെ നേർകാഴ്‌ച്ച! എന്നു പറഞ്ഞു കൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ കമന്ററി. വീഡിയോ കണ്ട് ചിരി ഇമോജികളാണ് കൂടുതൽ എന്നതാണ് പ്രത്യേകത.

കുങ്ഫു കരാട്ടെ കളരി തുടങ്ങിയ വിവിധ ആയോധന കലകൾ അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് താൻ എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അവകാശവാദം. ഇത് തെളിയിക്കാൻ വേണ്ടിയാണ് ബോബി ചെമ്മണ്ണൂരിന്റെ അഭ്യാസ പ്രകടനവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP