Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ചങ്ങനാശ്ശേരിയിലെ പെൺകുട്ടി' തുഷാറിന്റെ വിശ്വസ്തന്റെ അടുപ്പക്കാരി; പ്രണയചതിയിൽ വീഴ്‌ത്തി കൂട്ടുകാരന് കാമുകൻ കാഴ്ച വച്ചതോടെ തകർന്നത് ആത്മാഭിമാനം; ഇരുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ആത്മഹത്യയിൽ സുഭാഷ് വാസു ചർച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാൻ; ആ പഴയ ആത്മഹത്യാ കുറിപ്പ് പുറത്തുവരുമോ? സുഭാഷ് വാസുവും തുഷാറും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തെളിയുന്നത് പഴയ കേസ് ഫയലുകൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യത; മിഷൻ 90 ഡേയ്സ് എസ് എൻ ഡി പിയെ പിടിച്ചുലയ്ക്കുമോ?

'ചങ്ങനാശ്ശേരിയിലെ പെൺകുട്ടി' തുഷാറിന്റെ വിശ്വസ്തന്റെ അടുപ്പക്കാരി; പ്രണയചതിയിൽ വീഴ്‌ത്തി കൂട്ടുകാരന് കാമുകൻ കാഴ്ച വച്ചതോടെ തകർന്നത് ആത്മാഭിമാനം; ഇരുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ആത്മഹത്യയിൽ സുഭാഷ് വാസു ചർച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാൻ; ആ പഴയ ആത്മഹത്യാ കുറിപ്പ് പുറത്തുവരുമോ? സുഭാഷ് വാസുവും തുഷാറും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തെളിയുന്നത് പഴയ കേസ് ഫയലുകൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യത; മിഷൻ 90 ഡേയ്സ് എസ് എൻ ഡി പിയെ പിടിച്ചുലയ്ക്കുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: തൊണ്ണൂറു ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി നടേശനെയും മകനെയും ജയിലിലാക്കുമെന്നാണ് സ്‌പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു മുഴക്കുന്ന ഭീഷണി. പഴയ വിശ്വസ്തന്റെ ഈ ഭീഷണി തള്ളിക്കളയാൻ കഴിയുന്ന രീതിയിലുള്ള അവസ്ഥയിലല്ല എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയും. എസ് എൻ ഡി പിയിൽ നിന്ന് വെള്ളാപ്പള്ളിയെ അപ്രസക്തമാക്കാൻ മിഷൻ 90 ഡേയേസ് എന്ന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ സുഭാഷ് വാസു വെളിപ്പെടുത്തിയിരുന്നു.

തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്നു ഈ പെൺകുട്ടി എന്നാണ് ലഭിക്കുന്ന വിവരം. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന കാര്യമാണ് പരസ്യമാക്കാൻ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരും എന്നു തന്നെയാണ് ഇവർ നൽകുന്ന സൂചന. രണ്ടര പതിറ്റാണ്ട് മുമ്പുള്ള ആത്മഹത്യയാണ് സുഭാഷ് വാസു ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്.

ഒരു കാലത്ത് വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാർക്കും അറിയുകയുമില്ല. എസ്എൻട്രസ്റ്റുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ അഴിമതികളാണ് വെള്ളാപ്പള്ളി കുടുംബത്തിന്നെതിരെ ആരോപിക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് വെള്ളാപ്പള്ളി കുടുംബത്തിനുള്ള അടുത്ത അടിയായി സുഭാഷ് വാസു ചങ്ങനാശ്ശേരിയിലുള്ള പെൺകുട്ടിയുടെ ദുരൂഹമരണം ഉയർത്തിക്കൊണ്ട് വരുന്നത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ഫെബ്രുവരി ആറിനു വെളിപ്പെടുത്തും.

ചങ്ങനാശേരിയിലെ പെൺകുട്ടിയുടെ മരണത്തിലും കൂടുതൽ വെളിപ്പെടുത്തൽ വരും. ഇതാണ് സുഭാഷ് വാസു വെളിവാക്കുന്ന വസ്തുതകൾ. സുഭാഷ് വാസുവിന്റെ ആരോപണം കാരണമാണ് രണ്ടു പതിറ്റാണ്ട് മുൻപ് നടന്ന പെൺകുട്ടിയുടെ ദുരൂഹമരണം വിവാദമാകുന്നതും. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലെന്ത് എന്ന കാര്യത്തിൽ ഇനി വെളിപ്പെടുത്തൽ വരുമെന്നാണ് സുഭാഷ് വാസു നൽകുന്ന സൂചന. ഇതോടെയാണ് പെൺകുട്ടിയുടെ ദുരൂഹ ആത്മഹത്യ വീണ്ടും വെളിച്ചത്ത് വരുന്നത്. കാമുകന്റെ ചതിക്കുഴിയിൽ വീണ പെൺകുട്ടിക്ക് അയാളുടെ സുഹൃത്തിന് മുന്നിലും ജീവിതം ഹോമിക്കേണ്ടി വന്നു. ഇതോടെയാണ് ആത്മഹത്യയിൽ യുവതി അഭയം തേടിയത്.

മരണത്തിനു പിന്നിലെന്ത് എന്ന കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടി ആത്മഹത്യാകുറിപ്പ് എഴുതിയിരുന്നു. കുറ്റക്കാരുടെ നേർക്ക് അന്വേഷണം വരുന്ന വേളയിൽ ശക്തമായ ഇടപെടൽ വന്നു. അതോടെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദം തേഞ്ഞുമാഞ്ഞുപോയി. മരണവും ഓർമ്മകളിലേക്ക് നീങ്ങി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ ഇടഞ്ഞതോടെയാണ് എസ്എൻഡിപിയുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമായ പല കാര്യങ്ങളും വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വന്നത്. സുഭാഷ് വാസുവിന്റെ വരവോടെയാണ് ശാശ്വതീകാനന്ദയുടെ മരണവും ഇപ്പോൾ വിവാദത്തിലേക്ക് നീങ്ങുന്നത്.

വെള്ളാപ്പള്ളി കുടുംബത്തിനു നേർക്കുള്ള അടുത്ത അടിയായാണ് ചങ്ങനാശ്ശേരിയിലെ പെൺകുട്ടിയുടെ മരണം സുഭാഷ് വാസു തന്നെ ഉയർത്തിക്കൊണ്ട് വരുന്നത്. ദുരൂഹമായ പലതും ഈ മരണത്തിനു പിന്നിലുണ്ട് എന്നാണ് അറിയാൻ കഴിയുന്ന വസ്തുത. ശാശ്വതീകാനന്ദയുടെ മരണത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് പെൺകുട്ടിയുടെ മരണവും തിരശീലയ്ക്ക് മുന്നിലേക്ക് ഇപ്പോൾ എത്തിക്കപ്പെടുന്നത്. ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടവർ കൊന്നു പെരിയാറിൽ തള്ളി എന്നാണ് വ്യവസായി ബിജു രമേശ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. ശാശ്വതീകാനന്ദയുടെ മരണം വീണ്ടും വിവാദമായ വേളയിൽ തന്നെയാണ് ചങ്ങനാശ്ശേരിയിലെ പെൺകുട്ടിയുടെ മരണവും വെളിച്ചത്തേക്ക് വരുന്നത്.

ശാശ്വതീകാനന്ദയുടെത് മുങ്ങിമരണമാണ് എന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ വന്നതോടെ ആറിത്തണുത്ത രീതിയിൽ നിന്നിരുന്ന ഈ മരണം വീണ്ടും വിവാദമായത് വെള്ളാപ്പള്ളിയിൽ നിന്ന് സുഭാഷ് വാസു അകന്നതോടെയാണ്. ശാശ്വതീകാനന്ദയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിലുള്ള വെളിപ്പെടുത്തൽ തന്നെയാണ് ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ എല്ലാമെല്ലാമായിരുന്ന ഈ വിശ്വസ്തൻ നടത്തിയത്. ഇതോടെയാണ് മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് ആദ്യമേ ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്ത് നിലനിൽക്കുകയും ചെയ്ത ബിജു രമേശ് അടക്കമുള്ള ശാശ്വതീകാനന്ദയുടെ അടുപ്പക്കാർ വീണ്ടും രംഗത്ത് വന്നത്.

ശാശ്വതീകാനന്ദയുടെ മരണം വീണ്ടും പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് വെള്ളാപ്പള്ളിക്കുള്ള അടുത്ത അടിയായി ചങ്ങനാശ്ശേരിയിലുള്ള പെൺകുട്ടിയുടെ മരണം വീണ്ടും സുഭാഷ് വാസു ഉയർത്തിക്കൊണ്ട് വന്നത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് സുഭാഷ് വാസു അണിയറയിൽ ഇരുന്നു നടത്തിക്കൊണ്ടിരിക്കുന്നത്. തുഷാറിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് സുഭാഷ് വാസു ലക്ഷ്യമിടുന്നതെന്നു സൂചനകളുണ്ട്. തുഷാറിനെ പ്രതിരോധത്തിലാക്കി അതുവഴി താത്ക്കാലത്തേക്ക് വെള്ളാപ്പള്ളിയെ നിശബ്ദനാക്കുകയാണ് സുഭാഷ് വാസുവിന്റെ ലക്ഷ്യമെന്നു സൂചനകളുണ്ട്.

തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്നു ഈ പെൺകുട്ടി എന്നാണ് ലഭിക്കുന്ന വിവരം. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന കാര്യമാണ് പരസ്യമാക്കാൻ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരും എന്നു തന്നെയാണ് ഇവർ നൽകുന്ന സൂചന. ഒരു കാലത്ത് വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാർക്കും അറിയുകയുമില്ല. എസ്എൻട്രസ്റ്റുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ അഴിമതികളാണ് വെള്ളാപ്പള്ളി കുടുംബത്തിന്നെതിരെ ആരോപിക്കപ്പെടുന്നത്.

എസ്എൻട്രസ്റ്റ് സ്ഥാപനങ്ങളിലെ പണം മുഴുവൻ വെള്ളാപ്പള്ളി അടിച്ചു മാറ്റിയെന്നാണ് സുഭാഷ് വാസുവിന്റെതായും ആരോപണം വന്നത്. വെള്ളാപ്പള്ളി വിരുദ്ധർ നേരത്തെ തന്നെ ആരോപിക്കുന്ന കാര്യമാണ് സുഭാഷ് വാസുവും വെളിപ്പെടുത്തിയത്. ഈ കാര്യത്തിൽ വെള്ളാപ്പള്ളി ആരോപണ വിധേയനായി തുടരുമ്പോൾ തന്നെയാണ് ബിജു രമേഷും രംഗത്ത് വന്നത്. എസ്എൻ ട്രസ്റ്റ് പണം മുഴുവൻ വെള്ളാപ്പള്ളിക്ക് പോകുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വന്ന കശപിശയാണ് ശാശ്വതീകാനന്ദയുടെ മരണത്തിനു വഴിവെച്ചത് എന്നാണ് ബിജു രമേശ് ആരോപിച്ചത്. തുഷാറും സുഹൃത്തും ചേർന്ന് ദുബായിൽ നിന്ന് ശാശ്വതീകാനന്ദയെ മർദ്ദിച്ചു. വെള്ളാപ്പള്ളിയെ എസ്എൻഡിപിയിൽ കയറ്റി ഇരുത്താൻ കഴിയുമെങ്കിൽ ഇറക്കാനും തനിക്ക് കഴിയുമെന്ന ശാശ്വതീകാനന്ദയുടെ വാക്കുകൾ വെള്ളാപ്പള്ളിയെ ആശങ്കയിലാക്കി.

ഇതോടെയാണ് ശാശ്വതീകാനന്ദയെ വക വരുത്താനുള്ള നടപടികൾ അണിയറയിൽ രൂപം കൊണ്ടത്. ഈ ഗൂഢാലോചന ശാശ്വതീകാനന്ദയുടെ മരണത്തിനു വഴിവെയ്ക്കുകയും ചെയ്തു. ഇതാണ് ബിജു രമേശ് ആരോപിച്ചത്. കൂടുതൽ വെളിപ്പെടുത്തൽ വരുമ്പോൾ സ്വതവേ ശക്തമായി കരുതപ്പെട്ടിരുന്ന വെള്ളാപ്പള്ളി കൂടുതൽ ദുർബലനായി വരുകയാണ് എന്ന സൂചനയും എസ്എൻഡിപി യോഗത്തിന്നകത്തും നിന്നും വരൂന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP