Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് ഇറങ്ങിയപ്പോൾ ആരും തടഞ്ഞില്ലല്ലോ? സ്ത്രീകൾ പുറത്തിറങ്ങി മുഷ്ടി ചുരുട്ടിയാൽ പുരുഷന്മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുമെന്നായിരിക്കും അവർ കരുതുന്നത്; നാട് കത്തുമ്പോഴും പെണ്ണുങ്ങൾ അടുക്കളയിൽ ഇരുന്നാ മതിയെന്നാണോ ഇവർ പറയുന്നത്; കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ വി പി സുഹ്റ; സ്ത്രീകൾ മുഷ്ടിചുരുട്ടി തന്നെ സമരം ചെയ്യും; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പുല്ലുവിലയെന്ന് എം സി ജോസഫൈനും

പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് ഇറങ്ങിയപ്പോൾ ആരും തടഞ്ഞില്ലല്ലോ? സ്ത്രീകൾ പുറത്തിറങ്ങി മുഷ്ടി ചുരുട്ടിയാൽ പുരുഷന്മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുമെന്നായിരിക്കും അവർ കരുതുന്നത്; നാട് കത്തുമ്പോഴും പെണ്ണുങ്ങൾ അടുക്കളയിൽ ഇരുന്നാ മതിയെന്നാണോ ഇവർ പറയുന്നത്; കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ വി പി സുഹ്റ; സ്ത്രീകൾ മുഷ്ടിചുരുട്ടി തന്നെ സമരം ചെയ്യും; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പുല്ലുവിലയെന്ന് എം സി ജോസഫൈനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ തെരുവിൽ ഇറകാൻ പാടില്ലെന്ന കാന്തരപുരം എ പി അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവനക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനും മനുഷ്യാവകാശ പ്രവർത്തകയും നിസാ ഭാരവാഹിയുമായ വി.പി.സുഹ്‌റ. പുരുഷന്മാരെ പോലെ സ്ത്രീകൾ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന പ്രസ്താവനക്കെതിരെയാണ് ഇരുവരും രംഗത്തുവന്നത്. പ്രവാചകന്റെ മാതൃകയാണ് ഇവർ സ്വീകരിക്കുന്നതെങ്കിൽ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലെന്നും രാഷ്ട്രീയപരമായും എല്ലാ കാര്യങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളുമുണ്ടായിട്ടുണ്ടെന്നും സുഹ്റ പ്രതികരിച്ചു.

സ്ത്രീകൾ പുറത്തിറങ്ങി മുഷ്ടി ചുരുട്ടിയാൽ പുരുഷന്മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുമെന്നായിരിക്കും അവർ കരുതുന്നതെന്നും പ്രവാചകന്റെ മാതൃകയാണ് ഇവർ സ്വീകരിക്കുന്നതെങ്കിൽ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലെന്നും പ്രവാചകന്റെ ഭാര്യ തന്നെ യുദ്ധത്തിനിറങ്ങിയിട്ടുണ്ടെന്നും ഇസ്ലാം അത് നിരോധിക്കുന്നുണ്ട് എന്ന് പറയാൻ പറ്റില്ലെന്നും സുഹ്റ വ്യക്തമാക്കി.

പിന്നെ വേറെ ഒരു കാര്യമുള്ളത് സ്ത്രീകളൊക്കെ പുറത്ത് വന്ന് മുഷ്ടി ചുരുട്ടിക്കഴിഞ്ഞാൽ പുരുഷന്മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പോലെയാണ് അവർക്ക് തോന്നുന്നത്. കാരണം ഇവർ ചോദ്യം ചെയ്യപ്പെടും. - വി.പി സുഹ്‌റ പറഞ്ഞു. നാട് കത്തുമ്പോഴും പെണ്ണുങ്ങൾ അടുക്കളയിൽ ഇരുന്നാ മതിയെന്നാണോ ഇവർ പറയുന്നത്. ആ കാലം മാറി സ്ത്രീകളൊക്കെ തന്നെ വിദ്യാ സമ്പന്നരായിട്ടുണ്ട്. അവർക്ക് പൊതുബോധമുണ്ട്. ആ ബോധത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ പറ്റില്ല. രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും പറയുന്നത് സ്ത്രീകളെന്നും അടുക്കളയിലിരുന്നാൽ മതി, കുട്ടികളെ നോക്കിയാൽ മതിയെന്നാണ്. ഇത്തരം പ്രശ്‌നങ്ങളുടെ കാലത്ത് സ്ത്രീകൾ ഇറങ്ങേണ്ട എന്നാണെങ്കിൽ നബിയുടെ കാലത്ത് നബി അങ്ങനെ എന്തുകൊണ്ട് പറഞ്ഞില്ല. എന്തുകൊണ്ട് ആയിഷ, അലിയുടെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു-സുഹ്റ പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ എതിർത്ത കാന്തപുരത്തെ എം സി ജോസഫൈനും തള്ളിപ്പറഞ്ഞു. സ്ത്രീകൾ മുഷ്ടിചുരുട്ടി സമരം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പുല്ലുവില കൽപ്പിക്കുന്നില്ല. സ്ത്രീകൾ ജാഥ നയിക്കരുതെന്നോ മുദ്രാവാക്യം വിളിക്കരുതെന്നോ കാന്തപുരമല്ല അതിനപ്പുറത്തുള്ളവർ വന്ന് പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് എം സി ജോസഫൈൻ പ്രതികരിച്ചു. സ്ത്രീയും മുഷ്ടി ചുരുട്ടി തന്നെ സമരം ചെയ്യും. അതിൽ മതവ്യത്യാസമില്ലെന്നും ജോസഫൈൻ പറഞ്ഞു. എല്ലാവിധത്തിലും അച്ചടക്കത്തിന്റെ ഭാഷ മാത്രം പഠിപ്പിക്കുന്ന മുസ്ലിം സ്ത്രീകൾ രാജ്യത്തിന്റെ സ്ഥിതി മനസിലാക്കിയാണ് കൂട്ടത്തോടെ സമരത്തിനെത്തുന്നത്. സ്ത്രീകളുടെ ശരീരത്തിന് ചലനം ആവശ്യമില്ലെന്നാണ് മതനേതൃത്വം പറയുന്നത്. ചലനം ഒരു സമരമാണ്.

മുഷ്ടി ചുരുട്ടിയാണ് ലോകത്തിന്റെ ഏത് കോണിലും മനുഷ്യർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്തിട്ടുള്ളത്. എല്ലാ സ്ത്രീകളും ഇന്ന് തിരിച്ചറിയുന്നുണ്ട് തങ്ങൾ അടിച്ചമർത്തപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയാൽ കുട്ടികളെയും എടുത്ത് ഓടിപ്പോകേണ്ടി വരുന്നത് സ്ത്രീകളാണ്. അഭയാർത്ഥി ക്യാമ്പുകളിലും ദുരിതം അനുഭവിക്കേണ്ടി വരുന്നത് അവരായിരിക്കും. ആ ഭയമാണ് മുസ്ലിം സ്ത്രീകളെയടക്കം തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി മതവും മതസംവിധാനങ്ങളും സ്ത്രീവിരുദ്ധമാണ്.ആ സ്ത്രീവിരുദ്ധത ഇന്നും തുടരുകയാണ്. ഫ്രാൻസിലും ബ്രസീലിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്ത്രീ മുന്നേറ്റം നടക്കുകയാണ്. ഇന്ത്യയെ മതപരമായി വിഭജിക്കുന്നതിനെതിരെ സ്ത്രീകളാണ് സമരത്തിന് മുന്നിലുള്ളത്.

പുരുഷനേക്കാൾ ശക്തമായി സ്ത്രി സമരം ചെയ്യുന്നു. ഭരണഘടനാപരമായ അവകാശം സ്ത്രീക്കും പുരുഷനും ട്രാൻസ്ജെൻഡറുകൾക്കും ഒരുപോലെയാണ്. ഭരണഘടന എന്നത് വെറുമൊരു പുസ്തകമല്ല. ഈ രാജ്യത്തെ മനുഷ്യരുടെ ജീവിതമാണ്. അതിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങേണ്ടത് സ്ത്രീയാണ്. കാന്തപുരത്തെ പോലുള്ള മതനേതാക്കൾ സ്ത്രീകൾക്കെതിരായ പ്രസ്താവനകൾ ആവർത്തിച്ചാൽ ഇതിലും ശക്തമായ ഭാഷയിൽ പറയുമെന്നും എം സി ജോസഫൈൻ വ്യക്തമാക്കി.

സ്ത്രീകൾ പുരുഷന്മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞിരുന്നു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമർശിച്ച് സമസ്ത കേരള സുന്നി യുവജന (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP