Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ചേരി നഗരസഭയുടെ നടപടിക്ക് പിന്നാലെ എൻ.പി.ആർ നടപ്പിലാക്കാൻ അദ്ധ്യാപകരുടെ വിവരശേഖരണം തേടി തഹസിൽദാറുടെ കത്ത്; സംസ്ഥാനത്തിന്റെ വിലക്ക് മറികടന്ന് നടപടിയുമായി മുന്നോട്ട് പോകുന്ന നഗരസഭാ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് തല്ലിത്തകർത്ത് യൂത്ത് ലീഗ് പ്രവർത്തകരും; സംസ്ഥാന സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടിയെന്ന് ജില്ലാകളക്ടറും; എൻ.പി.ആറിന്റെ പേരിൽ് കേന്ദ്രവും സംസ്ഥാനവും കോർക്കുമ്പോൾ പരസ്യപ്രതിഷേധവുമായി സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി:കേന്ദ്രവും-സംസ്ഥാന സർക്കാരും എൻ.പി ആറിന്റേ പേരിൽ വീണ്ടും രണ്ടുതട്ടിൽ. സംസ്ഥാനത്ത് എൻ.പി .ആർ നടപ്പാക്കില്ലെന്ന് നിർദ്ദേശം വന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം എൻ.പി.ആർ വിവര ശേഖരണത്തിനായി മഞ്ചേരി നഗരസഭയിൽ നിന്ന് നഗരസഭാ പരിധിയിലെ വിവിധ സ്‌കൂളുകളിലേക്ക് പ്രധാന അദ്ധ്യാപകർക്ക് കത്ത് അയച്ചത്.

എന്നാൽ സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് യൂത്ത് ലീഗ് തല്ലിത്തകർത്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നഗരസഭയിലേക്ക് വിവിധ സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

എൻ.പി.ആർ വിവരശേഖരണത്തിന് അദ്ധ്യാപകരുടെ വിവരങ്ങൾ തേടി മഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക് കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച ഉത്തരവിന്റെ പകർപ്പോടെയാണ് നഗരസഭ സെക്രട്ടറി 17 സ്‌കൂളുകളിലേക്ക് കത്തയച്ചത്. 2021ലെ സെൻസസ് പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് ആവശ്യം.കത്തിനോടൊപ്പമയച്ച ഉത്തരവിൽ എൻ.പി.ആർ പുതുക്കുന്നതിന്റെ ഭാഗമാണിതെന്നും ഉണ്ട്.

എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച ജനുവരി 20ന് തൊട്ടടുത്ത ദിവസമായ 21 നാണ് കത്തയച്ചിരിക്കുന്നത്. അതേസമയം, സെൻസെസ് ഡെപ്യൂട്ടി ഡയറക്ടർ അയച്ചു തന്ന സർക്കുലർ അതേപടി സ്‌കൂൾ പ്രധാനധ്യാപകർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് തഹസീൽദാർ സുഭാഷ് ചന്ദ്രബോസ് അറിയിച്ചിരുന്നു.

എൻ.പി.ആർ വിവരശേഖരണത്തിനും തുടർനടപടികൾക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് സർക്കുലിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക് കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച ഉത്തരവിന്റെ പകർപ്പോടെയാണ് നഗരസഭ സെക്രട്ടറി 17 സ്‌കൂളുകളിലേക്ക് കത്തയച്ചിരുന്നത്. ഈ നടപടി വിവാദമായിരിക്കെയാണ് നിലമ്പൂർ താഹസിൽദാറുടെ നടപടി.

ജില്ലയിൽ സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ നടക്കുന്നുള്ളൂയെന്നും എൻ.പി.ആർ നടപ്പാക്കില്ലെന്ന നിർദ്ദേശം നൽകിയിട്ടും അതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ലഭിച്ച നിർദ്ദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുമുണ്ട്.

വ്യക്തമായ നിർദ്ദേശത്തിന് ശേഷവും ഇത്തരം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ ജില്ലയിൽ നടക്കുന്നുള്ളു. കൂടാതെ സർക്കാർ നിലപാടിന് വിരുദ്ധമായി എൻ.പി.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലൊരിടത്തും ആരംഭിച്ചിട്ടില്ലെന്നും കലക്ടർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP