Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യത്തിന് 12 ദിവസം മാത്രം മതി; തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നത്;അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യത്തിന് 12 ദിവസം മാത്രം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എൻസിസി റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സായുധ സേനക്ക് 10-12 ദിവസത്തിൽ കൂടുതൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.'നമ്മുടെ അയൽരാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടത് നമുക്കറിയാം.

അവരെ പരാജയപ്പെടുത്താൻ നമ്മുടെ സായുധസേനക്ക് 10-12 ദിവസത്തിൽ കൂടുതൽ ആവശ്യമില്ല. പതിറ്റാണ്ടുകളായി അവർ ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തിവരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ജവാന്മാർക്കും സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവർക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ രാജ്യം ഇന്ന് യുവ ചിന്തകളോടെയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ', തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

ഭൂതകാലത്തിന്റെ വെല്ലുവിളികൾ, വർത്തമാനകാല ആവശ്യകതകൾ, ഭാവിയിലേക്കുള്ള അഭിലാഷങ്ങൾ എന്നിവ കണക്കിലെടുത്ത് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്കവും നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുള്ള യുവാക്കളുള്ള ഒരു രാജ്യത്തെ വികസനത്തിന്റെ പാതയിൽ ആർക്കും തടയാനാവില്ല. യുവത്വമുള്ള നല്ലൊരു ജനസംഖ്യ ഇന്ത്യയിലുണ്ട് അതിൽ അഭിമാനിക്കുന്നു. എന്നാൽ രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നതും യുവത്വത്തോടെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പാരത്വനിയമം സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യ ഭീതി പടർത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. . ഇങ്ങനെ ഭയപ്പെടുത്തുന്നവർ പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന പീഡനം കാണാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാക്കിസ്ഥാൻ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു.

കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്താണ് മുൻപ് ചെയ്തത്..? പ്രശ്നങ്ങൾ പരിഹരിക്കാനല്ല മൂന്ന് നാല് കുടുംബങ്ങൾ ശ്രമിച്ചത്. മറിച്ച് കുഴപ്പങ്ങൾ പരിപോഷിപ്പിക്കുകയായിരുന്നു അവർ. ഇതിന്റെ ഫലമായി ഭീകരത വളർന്ന് ആയിരണക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP