Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസിന്റെ പിടിയിലമർന്ന് ചൈനീസ് ജനത; മാസ്‌ക് ധരിച്ച് വാർത്ത വായിച്ച് വേറിട്ട ബോധവൽക്കരണവുമായി ചൈനീസ് ചാനലുകളും

മറുനാടൻ ഡെസ്‌ക്‌

വുഹാൻ : കൊറോണ വൈറസിന്റെ പിടിയിലമർന്ന് ചൈനീസ് ജനത ആശങ്കയിലാണ്. ഇൗ അവസരത്തിൽ രോഗപ്രതിരോധത്തേക്കുറിച്ചും ബോധവൽക്കരണം നൽകാൻ വേറിട്ട മാതൃകയുമായി എത്തുകയാണ് ചൈനീസ് ചാനലുകൾ. മാസ്‌ക് ധരിച്ചുകൊണ്ട് വാർത്ത വായിച്ചാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെക്കാണുമ്പോഴെങ്കിലും, പുറത്തേക്കിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനം ഓർക്കും അതിനുവേണ്ടിയാണ് ഇങ്ങനെചെയ്യുന്നതെന്നാണ് ചാനലുകാർ പറയുന്നത്.

ഏറെ ജനത്തിരക്കുള്ള നഗരമാണ് വുഹാൻ. ഇവിടേക്ക് നിരന്തരം വന്നുപോകുന്ന ആളുകൾ പരസ്പരം ഇടപഴകുമ്പോഴാണ് ഈ മാരകവ്യാധിയുടെ വൈറസ് പടർന്നുപിടിക്കുന്നത്. ഇതൊഴിവാക്കാനുള്ള മുൻ കരുതലുകളിൽ ആദ്യത്തേതാണ് മൂക്കും വായും മറച്ചുകൊണ്ടുള്ള മാസ്‌ക് . ചൈനയിലെ എല്ലാ ചാനലുകളും ആങ്കർമാരെ മാസ്‌ക്ക് ധരിക്കുന്നതിനൊപ്പം, കൊറോണ വൈറസ് സംബന്ധിച്ചുള്ള വീഡിയോകളും വിശദീകരണങ്ങളും പ്രക്ഷേപണം ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP