Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുകുളത്ത് സാമൂഹികവിരുദ്ധർ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപിച്ച് വീട്ടുകാർ രംഗത്ത്; പ്രതികളുമായി ചേർന്ന് പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാർ; ആരോപണം തള്ളി പൊലീസും

ഗീവർഗീസ് എം തോമസ്

നെയ്യാറ്റിൻകര: കരുകുളം ഗ്രാമപഞ്ചായത്തിൽ പുല്ലുവിള പള്ളം തെക്കേക്കര വീട്ടിൽ ആന്റണിയെ സാമൂഹിക വിരുദ്ധർ വീട് കയറി ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. രണ്ടായിരത്തിപതിനെട്ടു ജനുവരി യിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .പൂവാർ പള്ളം വീട്ടിൽ മേരി ജോൺ ,പുല്ലുവിള എം എസ് ഹൗസിൽ ആൻഡ്രൂസ്, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേരും കൂടി ചേർന്ന് ആന്റണിയെ വീടു കയറി ആക്രമിക്കുകയും വീട്ടിലെ വിലപിടിപ്പുള്ള വസ്തു വകകൾ അപഹരിച്ചു കൊണ്ടു പോകുകയും എന്നാണ് കേസ്.

തുടർന്ന് വാദിയായ ആന്റണി കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്‌പെക്ടറായിരുന്ന സി സി പ്രതാപചന്ദ്രന് 27 -01 -2018 ൽ രേഖാമൂലം പരാതി നൽകിയെങ്കിലും സബ് ഇൻസ്പെക്ടർ ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും തുടർന്ന് രണ്ടു ദിവസം കഴിഞ്ഞു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും കേസിലെ പ്രതിചേർക്കപ്പെട്ടിരുന്നവരുടെ ഇടപെടൽ മൂലം കാര്യമായ അന്വേഷണമൊന്നും പിന്നീട് ഉണ്ടായില്ല. ഇതിനെത്തുടർന്ന് വാദിയായ ആന്റണി അന്ന് നെയ്യാറ്റിൻകര ഡിവൈഎസ് പി ഹരികുമാറിനും തിരുവനന്തപുരം റൂറൽ എസ് പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിന്റെ തുടരന്വേഷണത്തിനായി U/s 379 ഐ പി സി വകുപ്പ് കുറവു ചെയ്തു അതിനു പകരം 454 ,380 ,461 പ്രകാരമുള്ള വകുപ്പുകൾ കൂടി ചേർക്കുകയും ചെയ്തു.

അത് പ്രകാരമുള്ള റിപ്പോർട്ട് കോടതിയിൽ നൽകുകയും ചെയ്തു. എന്നാൽ എസ് ഐ യും, ഡി വൈ എസ് പി യും വേണ്ട വിധത്തിലുള്ള അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അട്ടിമറി നടന്നിട്ടുണ്ട് എന്ന് വാദിയായ ആന്റണിക്കു പിന്നീടാണ് വ്യക്തമായത് .

ഈ സംഭവം പുറത്തു വന്നതോടെ നീതി പൂർവ്വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നഷ്ടപ്പെട്ടുപോയ വസ്തുവകകൾ തിരികെ ലഭിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു ഹർജിക്കാരനായ ആന്റണി വീണ്ടും ഒരു പരാതി റൂറൽ എസ് പി ക്കു നൽകുകയുണ്ടായി, റൂറൽ എ സ് പി ഇതിൽ പുനർ അന്വേഷണം നടത്താൻ ഹരികുമാറിനു ശേഷം ചാർജെടുത്ത ഡി വൈ എ സ് പി എ സ് സുരേഷ്‌കുമാറിനേ ചുമതലപ്പെടുത്തി.

എന്നാൽ സുരേഷ്‌കുമാറും വേണ്ടവിധത്തിലുള്ള വിധത്തിലുള്ള അന്വേഷണം നടത്താതെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് ആന്റണി യുടെ ആരോപണം.ഇതുവരെയുള്ള അന്വേഷണ നടപടികൾ പൂർണമായും റദ്ദു ചെയ്തു കേസിൽപുനർഅന്വേഷണം നടത്തണമെന്നും. കേസിൽ ഉന്നതരുടെ ബാഹ്യ ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നതായും ആന്റണി മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ പരാതിയിൽമേലുള്ള അന്വേഷണം ശരിയായ ദിശയിൽ തന്നെയാണെന്നും ദുരൂഹത ഒന്നും തന്നെ ഇല്ലെന്നുമാണ് പൊലിസ് ഭാഷ്യം .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP