Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഭൂരിപക്ഷ സമുദായത്തിന് മാത്രമായുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത്; ന്യൂനപക്ഷ സമുദായങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു; കേന്ദ്രസർക്കാരിനെ അട്ടിമറിക്കണമെന്നും ആഹ്വാനം ചെയ്യുന്നു': കരുനാഗപ്പള്ളിയിലെ 'എന്റെ റേഡിയോ 91.2'കമ്യൂണിറ്റി റേഡിയോയിലെ 'ഓണാട്ടുകര പാസഞ്ചർ' പരിപാടിയിൽ മതവിദ്വേഷം പരത്തുന്ന പരാമർശങ്ങൾ; അവതാരകൻ ഡോ.അനിൽ മുഹമ്മദിന് എതിരെ പരാതിയുമായി യുവമോർച്ച നേതാവ് ജിതിൻ ദേവ്

'ഭൂരിപക്ഷ സമുദായത്തിന് മാത്രമായുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത്; ന്യൂനപക്ഷ സമുദായങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു; കേന്ദ്രസർക്കാരിനെ അട്ടിമറിക്കണമെന്നും ആഹ്വാനം ചെയ്യുന്നു': കരുനാഗപ്പള്ളിയിലെ 'എന്റെ റേഡിയോ 91.2'കമ്യൂണിറ്റി റേഡിയോയിലെ 'ഓണാട്ടുകര പാസഞ്ചർ' പരിപാടിയിൽ മതവിദ്വേഷം പരത്തുന്ന പരാമർശങ്ങൾ; അവതാരകൻ ഡോ.അനിൽ മുഹമ്മദിന് എതിരെ പരാതിയുമായി യുവമോർച്ച നേതാവ് ജിതിൻ ദേവ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കമ്മ്യൂണിറ്റി റേഡിയോ വഴി വർഗ്ഗീയ പരാമർശം നടത്തുന്നതായി പരാതി. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എന്റെ റേഡിയോ 91.2' എന്ന കമ്യൂണിറ്റി റേഡിയോയിലെ 'ഓണാട്ടുകര പാസഞ്ചർ' എന്ന പരിപാടിയിലൂടെയാണ് മതവിദ്വേഷം പരത്തുന്ന പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത് എന്ന് കാട്ടിയാണ് പരാതി. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് ജിതിൻ ദേവാണ് പരാതിക്കാരൻ. ഇത് സംബന്ധിച്ച എല്ലാ രേഖകളും സഹിതം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

പരിപാടിയുടെ അവതാരകൻ ദേശീയ, മതേതര വിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭൂരിപക്ഷ സമുദായത്തിന് മാത്രമായി നീക്കിവച്ചിരിക്കുന്ന ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ന്യൂനപക്ഷ സമുദായങ്ങളെ വളരെയധികം ഭയപ്പെടുത്തുന്നുവെന്നും ഈ പരിപാടിയിലൂടെ സന്ദേശം പ്രചരിപ്പിക്കുന്നു. ആക്രമണാത്മക പ്രതിഷേധങ്ങളിലൂടെയും സംഘടിത പ്രസ്ഥാനത്തിലൂടെയും കേന്ദ്രസർക്കാരിനെ അട്ടിമറിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പരാതിയിൽ ഉന്നയിക്കുന്നു. പ്രോഗ്രാമിന്റെ മുൻ എപ്പിസോഡുകൾ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

അതേ സമയം പരാതി വ്യാജമാണെന്ന് ഡോ.അനിൽ മുഹമ്മദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഓണാട്ടുകര പാസഞ്ചർ എന്ന പരിപാടിയിൽ ദേശീയതയുമായി ബന്ധപ്പെട്ട ഒരു വിഷയങ്ങളും എടുക്കാറില്ല. നാട്ടു വിശേഷങ്ങൾ, ഗാർഹികം, കുട്ടികളുടെ വിദ്യാഭ്യാസം, മയക്കുമരുന്നിന്റെ ഉപയോഗം എന്നവയെപറ്റിയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതും സംപ്രേഷണം ചെയ്യുന്നതും. ഒരിക്കലും ദേശവിരുദ്ധമായ പരാമർശങ്ങൾ റേഡിയോ വഴി പ്രക്ഷേപണം ചെയ്തിട്ടില്ല എന്നും അനിൽ മുഹമ്മദ് പറഞ്ഞു.

എന്നാൽ മുൻപും റേഡിയോയ്ക്കെതിരെ പരാതികൾ വന്നിട്ടുണ്ട് എന്ന് ജിതിൻ ദേവ് വ്യക്തമാക്കി. നിപ വൈറസ് കേരളത്തിൽ പടർന്നപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എ.എം ആരിഫിന് വോട്ട് ചെയ്യണമെന്ന് ക്യാംപെയിൻ നടത്തിയിരുന്നു. ഇതിനെതിരെ പരാതികൾ പോയിട്ടുണ്ടായിരുന്നു. നിലവിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുമ്പോൾ പരാതികൾ അറിയിക്കാനായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ബ്യൂറോയുടെ നമ്പർ ശ്രോതാക്കൾക്ക് കേൾപ്പിച്ചു കൊടുക്കണമെന്ന സർക്കുലർ ഉണ്ടായിട്ടും അത് ചെയ്യുന്നില്ല. ഗുരുതരമായ ക്രമക്കേടുകളും ഇവിടെയുണ്ട് എന്നും ജിതിൻ ദേവ് പറയുന്നു.

കമ്മ്യൂണിറ്റി റേഡിയോ വാണിജ്യപരമായതും പൊതുപ്രക്ഷേപണവും കൂടാതെയുള്ള ഒരു മൂന്നാം റേഡിയോ സേവനമാണ്. കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനം ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുക. ഈ പ്രക്ഷേപണം പ്രസക്തവും ജനഹിതവും പ്രാദേശികമായ ജനങ്ങൾക്കുവേണ്ടിയാണ്. വാണിജ്യ മുഖ്യധാരാ മാധ്യമ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല. കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം, ഉടമസ്ഥത, സ്വാധീനം എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ സേവനങ്ങൾക്കുവേണ്ടിയായിരിക്കും.

പൊതുവെ ഇത് ലാഭം പ്രതീക്ഷിക്കാതെ വ്യക്തികളെ പ്രാപ്തമാക്കുന്നതിനും വ്യക്തികൾ, ഗ്രൂപ്പുകൾ, സമൂഹം, സമുദായം എന്നിവരുടെ സ്വന്തം കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും, മാധ്യമ സമ്പന്ന ലോകത്തിൽ, മാധ്യമങ്ങളുടെ സ്രഷ്ടാക്കളാക്കാനും അതിൽ സംഭാവന ചെയ്യുന്നവരെ സഹായിക്കാനും ഉള്ള ഒരു സംവിധാനമാണ്. എന്നാൽ ഇന്ന് വാണിജ്യ വൽക്കരിക്കുന്ന രീതിയിലാണ് കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP