Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രസവേദനയെടുത്ത ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വന്നതോടെ പ്രസവമെടുത്തത് ഭർത്താവ്; കരഞ്ഞുകൊണ്ട് ലോകം കണ്ട കുഞ്ഞോമലിനെ നെഞ്ചോട് ചേർത്ത് അച്ഛൻ; പുതു ചരിത്രമെഴുതി അനീഷും സിനുവും; അമേരിക്കയിലെ മലയാളി നേഴ്‌സുമാരുടെ അപൂർവ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാൻബറ: പ്രസവേദനയെടുത്ത ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വന്നതോടെ ഭർത്താവ് പ്രസവമെടുത്തു. അച്ഛന്റെ കൈകളിലേക്ക് കുഞ്ഞ് പിറന്ന് വീണപ്പോൾ രചിച്ചത് പുതുചരിത്രം. ഹരിപ്പാട് താമല്ലാക്കൽ പെരുമ്പാംകുഴിയിൽ രാജു വില്ലയിൽ അനീഷ് പി.ചാക്കോയാണ് ഭാര്യ സിനു ഏബ്രഹാമിന്റെ പ്രസവമെടുത്തത്.അമ്മയുടെ വയറ്റിൽ നിന്ന് അച്ഛന്റെ കൈകളുടെ സുരക്ഷിതത്വത്തിലേക്ക് അലീനയെന്ന കുഞ്ഞു പെൺകുട്ടി പിറന്നു വീണപ്പോൾ അമ്മയും ഹാപ്പി. ഓസ്‌ട്രേലിയയിലാണ് ഈ അപൂർവ്വ നിമിഷത്തിന് വേദിയൊരുങ്ങിയത്.

2019 ഡിസംബർ 3ന് ആയിരുന്നു പ്രസവം. ഓസ്‌ട്രേലിയയിലെ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പുറംലോകമറിഞ്ഞത്. നിശ്ചയിച്ചതിനെക്കാൾ പത്തു ദിവസം മുൻപ് ഡിസംബർ 3 ന് അർധരാത്രിയിൽ സിനുവിനു പ്രസവവേദന കൂടി. ആശുപത്രിയിലേക്കു പോകാൻ ആംബുലൻസ് വിളിച്ചെങ്കിലും അതിനു മുൻപേ കുഞ്ഞ് പുറത്തേക്കു വരുമെന്നു സിനുവിനു തോന്നി. നഴ്‌സുമാരാണെങ്കിലും പ്രസവമെടുത്തു പരിചയമില്ലാത്തതിനാൽ അനീഷ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ നിന്നു ഫോണിലൂടെ നിർദ്ദേശം തേടിയ ശേഷം സ്വയം ദൗത്യമേറ്റെടുക്കുകയായിരുന്നു.

കുഞ്ഞ് ശരിയായ നിലയിലായിരുന്നതിനാൽ പ്രസവത്തിൽ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ല. കുഞ്ഞു ജനിച്ച് 6 മിനിട്ടിനു ശേഷമാണ് ആംബുലൻസ് എത്തിയത്. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചു. അമ്മയും മകളും ചികിത്സയ്ക്കു ശേഷം ആരോഗ്യവതികളായി വീട്ടിലെത്തി. രണ്ടു വയസ്സുകാരൻ ഏഥൻ ആണ് ദമ്പതികളുടെ മൂത്തമകൻ. സിനു തൊടുപുഴ സ്വദേശിനിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP