Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽഫി പരിധി കടന്നപ്പോൾ സൽമാൻ ഖാന് ശുണ്ഠി കയറി; പരിധി ലംഘിച്ച് സെൽഫി പകർത്തിയ ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി താരത്തിന്റെ നടപടി; ഗോവ എയർപോർട്ടിൽ ആരാധകനോട് കാട്ടിയ താരത്തിന്റെ പേരുമാറ്റം വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഗോവ: താര ആരാധന അധികമാകുമ്പോൾ പലർക്കും അതൊരു അസൗകര്യമാകുകയാണ് ചെയ്യുന്നത്. പലപ്പോഴും സിനിമാ താരങ്ങൾക്ക് മേൽ സെൽഫികളുമായി ആരാധകർ എത്തുന്നത് അസ്വസ്തത കൂട്ടുകയാണ് പതിവ്. ഇപ്പോഴിതാ പൊതു ഇടത്തിൽ സെൽഫി പരിധി കടന്നപ്പോൾ ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻഖാന്റെ നടപടി വിവാദത്തിലായിരിക്കുകയാണ്.

ഗോവ എയർപോർട്ടിലെത്തിയതായിരുന്നു സൽമാൻ. ഒരാൾ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമിൽ കിട്ടാൻ പണിപ്പെട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സൽമാൻ അയാളുടെ ഫോൺ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോൺ തരാനാവശ്യപ്പെട്ട് ആരാധകൻ പിന്നാലെ ചെല്ലുന്നുണ്ട്.

ഇത്തരത്തിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുള്ള താരകുടുംബമാണ് സെയ്ഫ് അലി ഖാന്റേത്. സെയ്ഫ് അലിഖാനും കരീന കപൂറിനും മകൻ തൈമൂറിനും ഈ അനുഭവം പതിവാണ്. അടുത്തിടെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിൻതുടർന്ന്, അവരോട് അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണിൽ സെൽഫിയെടുക്കുന്ന ആരാധകരുടെ വീഡിയോ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP