Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയാതെ സർവകലാശാല: ഹെക്കോടതിയുടെ മുന്നിലെത്തിയ കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും ഫലപ്രദമായ വാദം തുടങ്ങിയിട്ടില്ല; സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനെ തുടർന്ന് നടപടികൾ വൈകി; നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ വാദം മാറ്റിവെച്ചത് ഒരു വർഷത്തിനുള്ളിൽ അഞ്ച് തവണ

സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയാതെ സർവകലാശാല: ഹെക്കോടതിയുടെ മുന്നിലെത്തിയ കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും ഫലപ്രദമായ വാദം തുടങ്ങിയിട്ടില്ല; സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനെ തുടർന്ന് നടപടികൾ വൈകി; നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ വാദം മാറ്റിവെച്ചത് ഒരു വർഷത്തിനുള്ളിൽ അഞ്ച് തവണ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി വാദം മാറ്റിവെച്ചത് ഒരു വർഷത്തിനുള്ളിൽ അഞ്ച് തവണ. നിലവിൽ കേസിന്റെ വാദം ഏപ്രിൽ 15ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 2017 ജനുവരി 23ന് ശേഷം ഹൈക്കോടതി കേസ് പരിഗണിച്ചത് 2017 ഏപ്രിൽ 27നാണ്. ഹർജിക്കാരുടെ വാദങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് 2017 നവംബർ 16ലേക്ക് കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. ഇത്തവണ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാദം നീട്ടിവെച്ചിരിക്കുന്നത്.

2017 ജനുവരി 23 ന് ശേഷം കോടതി കേസ് പരിഗണിച്ചത് 2017 ഏപ്രിൽ 27നാണ്. അന്ന് ഹർജിക്കാരുടെ വാദങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് 2017 നവംബർ 16ലേക്ക് കോടതി കേസ് മാറ്റി വെച്ചു. എന്നാൽ ഈ സമയത്ത് മറുസത്യവാങ്മൂലം സമർപ്പിക്കാൻ സർവകലാശാലയ്ക്ക് സാധിച്ചില്ല. തുടർന്ന് കോടതി സർവകലാശാലയ്ക്ക് ഇതിനുള്ള അവസരം നിഷേധിച്ചു.

തുടർന്ന് പലവിധ കാരണങ്ങളാൽ കോടതിയിൽ ഈ കേസിൽ വാദം കേൾക്കൽ നടന്നില്ല. തുടർന്ന് 2019 ഫെബ്രുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. തുടർന്ന് കേസിൽ അന്തിമ വാദം 2019 ഏപ്രിൽ 23ന് നടക്കുമെന്ന് കോടതി അറിയിച്ചെങ്കിലും ഇതിന് ശേഷം നാല് തവണ കോടതി ഇക്കാര്യം മാറ്റിവെച്ചു. ഇത്തരത്തിൽ രണ്ടുതവണ മാറ്റിവെച്ചതിന് കാരണം സോളിസിറ്റർ ജനറൽ ഹാജരാകാത്തതായിരുന്നു. ഇതിൽ 2019 നവംബർ 28 ന് കേസ് മാറ്റിവെച്ചതിന് കാരണം കോടതി വ്യക്തമാക്കിയിട്ടുമില്ല.

തുടർന്നാണ് 2020 ജനുവരി 28ലേക്ക് കേസ് മാറ്റിവെച്ചത്. സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനാൽ ഇത്തവണയും വാദം കേൾക്കുന്നത് ഏപ്രിൽ 15 ലേക്ക് മാറ്റിവെക്കാൻ കോടതി നിർബന്ധിതമായി. ഹർജിക്കാർ ഇത്തവണ നിർബന്ധമായും വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജസ്റ്റിസ് ജയന്ത് നാഥിന്റെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് 1978ലാണ് ബി.എ ബിരുദം നേടിയത് എന്നാണ് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ളത്. ഈ വർഷത്തെ സർവകലാശാലയുടെ ബിഎ ഡിഗ്രി റെക്കോർഡുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടത്.

മോദിയുടെ ബിഎ ബിരുദവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാൻ 2016ൽ കേന്ദ്ര വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. 2017 ജനുവരി 23ന് ഡൽഹി ഹൈക്കോടതിയുടെ മുന്നിലെത്തിയ കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും ഫലപ്രദമായ വാദം തുടങ്ങിയിട്ടില്ല. വിവരങ്ങൾ നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുകയുമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP