Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമപ്രവർത്തകനെയും ഭാര്യയും കെട്ടിയിട്ട് ആക്രമിച്ച് കവർച്ച നടത്തിയതുൾപ്പടെ കൊലപാതക കേസുകളിലും പ്രതി; ബംഗ്ലാദേശ് സ്വദേശി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു; സംഭവം കാക്കനാട് ജില്ലാജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്നും ചാടി

മാധ്യമപ്രവർത്തകനെയും ഭാര്യയും കെട്ടിയിട്ട് ആക്രമിച്ച് കവർച്ച നടത്തിയതുൾപ്പടെ കൊലപാതക കേസുകളിലും പ്രതി; ബംഗ്ലാദേശ് സ്വദേശി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു; സംഭവം കാക്കനാട് ജില്ലാജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്നും ചാടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ആക്രമിച്ച് കവർച്ച നടത്തിയതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവ് ജയിൽമാറ്റുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു. മാതൃഭൂമി ദിനപത്രം കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവർച്ച ചെയ്തതുൾപ്പെടെ നിരവധി കേസുകളിലെ പ്രതി ബംഗ്ലാദേശ് സ്വദേശി മാണിക്ക് സർദരാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന ഇയാളെ എറണാകുളം ജയിലിലേക്ക് ട്രെയിനിൽ കൊണ്ടുപോവുന്നതിനിടെയാണ് ചെറുതുരുത്തി ഭാഗത്തു വച്ച് ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടത്. കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

കണ്ണൂരിലെ കവർച്ചാക്കേസിന് പുറമേ കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് മാണിക്ക് സർദർ. കണ്ണൂരിലെ കവർച്ചാക്കേസിൽ ഹൂബ്ലിയിൽവച്ചാണ് മാണിക്ക് സർദറിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ബംഗ്ലാദേശ് സ്വദേശികളായ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ തലയിൽ മുറിവുള്ളതായും ടീഷർട്ടും ബർമൂഡയുമാണ് ധരിച്ചതെന്നും പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ വിവരം അറിയിക്കണമെന്നും ചെറുതുരുത്തി പൊലീസ് അറിയിച്ചു

2018 സെപ്റ്റംബർ ആറിനാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മർദിച്ച് അവശരാക്കിയ ശേഷം വീട് കൊള്ളയടിച്ചത്. മർദിച്ചവശരാക്കിയ ഇരുവരെയും സംഘം വീട്ടിനുള്ളിൽ കെട്ടിയിടുകയും ചെയ്തു. 25 പവൻ സ്വർണവും 15000 രൂപയുമാണ് ബംഗ്ലാദേശ് സ്വദേശികൾ കവർച്ച ചെയ്തത്. 50 പേരിലേറെയുള്ള വൻ സംഘമാണിത്. ഇവരിൽ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു.

ഡൽഹിയിലെ വിലാസം നൽകുകയും പലയിടത്തായി കവർച്ച നടത്താൻ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുൾപ്പെട്ടവരാണ് കണ്ണൂരിൽ കൊള്ള നടത്തിയതെന്നാണ് അന്ന് നടത്തിയ പരിശോധനയിൽ തെളിഞ്ഞത്. ആക്രമിച്ച് കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങൾക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP