Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്രയും തരംതാണ ഒരു പ്രതിപക്ഷ നേതാവ്; നടപടി എടുക്കാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്; ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാരുടെ നടപടിക്കെതിരെ കെ സുരേന്ദ്രൻ

ഇത്രയും തരംതാണ ഒരു പ്രതിപക്ഷ നേതാവ്; നടപടി എടുക്കാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്; ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാരുടെ നടപടിക്കെതിരെ കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നയപ്രഖ്യാപനം നടത്തുന്നതിനായി നിയമസഭയിൽ എത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. ഇതോടെ രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. അഞ്ചുമിനിറ്റോളം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഗവർണറെ തടഞ്ഞിരുന്നു.

ഗവർണ്ണറെ നിയമസഭയിൽ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാൻ സ്പീക്കർക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്റെ കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവർണറെ കവാടത്തിന് സമീപത്തുവച്ചാണ് പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞത്. ഗോ ബാക്ക് വിളിച്ചും ഗവർണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു എംഎൽഎമാരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനായി എത്തിയ വാച്ച് ആൻഡ് വാർഡും പ്രതിഷേധക്കാരും തമ്മിൽ ഉന്തു തള്ളുമുണ്ടായി. അൻവർ സാദത്ത് എംഎൽഎ നിലത്ത് കിടന്ന് പ്രതിഷേധിച്ചു.

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:

രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവർണ്ണറെ നിയമസഭയിൽ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP