Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ എന്തുകൊണ്ടാണ് മരിക്കാത്തത്? എന്ത് അമൃതാണ് അവരുടെ കൈവശമുള്ളത്; ഞാൻ ആശ്ച്യപ്പെടുകയാണ്; വിവാദ പരാമർശവുമായി ദിലീപ് ഘോഷ് വീണ്ടും

ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ എന്തുകൊണ്ടാണ് മരിക്കാത്തത്? എന്ത് അമൃതാണ് അവരുടെ കൈവശമുള്ളത്; ഞാൻ ആശ്ച്യപ്പെടുകയാണ്; വിവാദ പരാമർശവുമായി ദിലീപ് ഘോഷ് വീണ്ടും

സ്വന്തം ലേഖകൻ

കൊൽക്കത്ത: പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമർശത്തിന് ശേഷം വീണ്ടും പ്രതിഷേധക്കാർക്കെതിരെ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധ സമരത്തിനിടയിൽ ആരും മരണപ്പെടാത്തത് എന്താണെന്നാണ് ദിലീപ് സംശയം പ്രകടിപ്പിച്ചത്.

'എന്നെ അത്ഭുതപ്പെടുത്തുന്നതെന്തെന്നാൽ, നോട്ടുനിരോധന കാലത്ത് രണ്ടുമുതൽ മൂന്നുമണിക്കൂർ വരെ വരി നിൽക്കുമ്പോഴേക്കും ആളുകൾ മരിച്ചുവീഴുന്നു. എന്നാൽ ഷഹീൻബാഗിൽ കനത്ത തണുപ്പും സഹിച്ചാണ് സ്ത്രീകളും കുട്ടികളും സമരം നടത്തുന്നത്. എന്നിട്ടും ആരും മരണപ്പെടുന്നില്ല. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളത്. ഞാൻ ആശ്ച്യപ്പെടുകയാണ്. മരിക്കാതിരിക്കുന്നതിന് എന്ത് പ്രേരണയാണ് അവർക്ക് ലഭിക്കുന്നത്?' കൊൽക്കത്തയിലെ പത്രസമ്മേളനത്തിനിടയിൽ ദിലീപ് ഘോഷ് ചോദിച്ചു

'എനിക്ക് ഇക്കാര്യത്തിൽ വളരെയധികം താാല്പര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാൽ ആളുകൾ ഷഹീൻബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലർ പറയുന്നു അവർക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്.' രാജ്യത്ത് വൻതോതിൽ വിദേശപണം ഒഴുകുന്നുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ആരംഭിച്ചിട്ട് ഒരുമാസം പിന്നിട്ടു. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന്റെ മുൻനിരയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP