Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്റാരിയോ എലമെന്ററി ടീച്ചർമാരും ഇംഗ്ലീഷ് കത്തോലിക്കാ അദ്ധ്യാപകരും അടുത്താഴ്‌ച്ച വീണ്ടും പണിമുടക്കിനൊരുങ്ങുന്നു; തിങ്കളാഴ്‌ച്ച മുതൽ ആരംഭിക്കുന്ന അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധ സമരത്തിൽ ഒന്റാരിയോയിലെ നിരവധി സ്‌കൂളുകൾ അടഞ്ഞ് കിടക്കും

ഒന്റാരിയോ എലമെന്ററി ടീച്ചർമാരും ഇംഗ്ലീഷ് കത്തോലിക്കാ അദ്ധ്യാപകരും അടുത്താഴ്‌ച്ച വീണ്ടും പണിമുടക്കിനൊരുങ്ങുന്നു; തിങ്കളാഴ്‌ച്ച മുതൽ ആരംഭിക്കുന്ന അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധ സമരത്തിൽ ഒന്റാരിയോയിലെ നിരവധി സ്‌കൂളുകൾ അടഞ്ഞ് കിടക്കും

സ്വന്തം ലേഖകൻ

യൂണിയനും മാനേജ്‌മെന്റുകളും തമ്മിലുള്ള തർക്കത്തിൽ പരിഹാരം കാണാത്തതതിനാൽ അടുത്തയാഴ്ച ഒന്റാറിയോയിലുടനീളം കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്ന് അദ്ധ്യാപകർ വെള്ളിയാഴ്ച അറിയിച്ചു.ഒന്റാറിയോയിലെ ഇംഗ്ലീഷ് കത്തോലിക്കാ അദ്ധ്യാപകർ അടുത്ത ചൊവ്വാഴ്ച പ്രവിശ്യാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു.കരാർ ചർച്ചകൾക്കിടയിൽ ഒന്റാരിയോ ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തുന്ന രണ്ടാമത്തെ ഏകദിന പണിമുടക്കാണിത്.

ഫെബ്രുവരി 3 ന് പണിമുടക്ക് ആരംഭിച്ച് പ്രവിശ്യയിലുടനീളമുള്ള സ്‌കൂൾ ബോർഡുകളിൽ വരുന്ന ആഴ്‌ച്ചകളിൽ പഠിപ്പ് മുടക്കുമെന്നാണ് എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷൻ ഓഫ് ഒന്റാറിയോ (ഇടിഎഫ്ഒ) അറിയിച്ചിരിക്കുന്നത്പബ്ലിക് പ്രാഥമിക അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അടുത്തയാഴ്ച പണിമുടക്ക് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഒഇസിടിയും പണിമുടക്ക് പ്രഖ്യാപിച്ചത്.എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷൻ ഓഫ് ഒന്റാറിയോ ആഴ്ചയിൽ ഒരിക്കൽ പ്രവിശ്യാ പണിമുടക്ക് നടത്തുമെന്ന് പറയുന്നു - ആദ്യത്തേത് ഫെബ്രുവരി 6 വ്യാഴാഴ്ച ആയിരിക്കും നടത്തുക.

ഫെബ്രുവരി 5 ന്, കീവാറ്റിൻ പട്രീഷ്യ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ്, റെയ്‌നി റിവർ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ്, ലേക്‌ഹെഡ് പബ്ലിക് സ്‌കൂളുകൾ എന്നിവയിലെ പ്രാഥമിക അദ്ധ്യാപകർ ഏകദിന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് ഫെബ്രുവരി 6 ന്, ഒന്റാറിയോയിലുടനീളമുള്ള എല്ലാ ഇടിഎഫ്ഒ അംഗങ്ങളും ജോലിയിൽ നിന്ന് വിട്ട് നില്ക്കും. എന്തായാലും ഫെബ്രുവരിയിലെ ആദ്യ ആഴ്‌ച്ച ഒന്റാരിയോയിലെ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP