Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർമ്മലയുടെ ബജറ്റിനോട് മുഖം തിരിച്ച് ഓഹരി വിപണി; വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെത്തി; മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 987.96 പോയിന്റ് താഴ്ന്നു; ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 318.30 പോയിന്റ് താഴ്ന്ന് 2.66 ശതമാനം ഇടിവ് രേഖപ്പെടുത്തി; മോശം ധനസ്ഥിതിയിൽ നിന്ന് കരകയറാനുള്ള സാധ്യത കുറവെന്ന് വിലയിരുത്തൽ; ബജറ്റ് പ്രഖ്യാപനങ്ങളിൽ നിക്ഷേപകർക്ക് പ്രതീക്ഷകളില്ലാാത്തതും തിരിച്ചടിയായി; നടപ്പുവർഷത്തെ ധനകമ്മി 3.8 ശതമാനമായി ഉയരും

നിർമ്മലയുടെ ബജറ്റിനോട് മുഖം തിരിച്ച് ഓഹരി വിപണി; വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെത്തി; മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 987.96 പോയിന്റ് താഴ്ന്നു; ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 318.30 പോയിന്റ് താഴ്ന്ന് 2.66 ശതമാനം ഇടിവ് രേഖപ്പെടുത്തി; മോശം ധനസ്ഥിതിയിൽ നിന്ന് കരകയറാനുള്ള സാധ്യത കുറവെന്ന് വിലയിരുത്തൽ; ബജറ്റ് പ്രഖ്യാപനങ്ങളിൽ നിക്ഷേപകർക്ക് പ്രതീക്ഷകളില്ലാാത്തതും തിരിച്ചടിയായി; നടപ്പുവർഷത്തെ ധനകമ്മി 3.8 ശതമാനമായി ഉയരും

വി മുബഷിർ

മുംബൈ: ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 987.96 പോയിന്റ് താഴ്ന്ന് അതായത് 2.43 ശതമാനം ഇടിവ് രേഖപ്പെടുത്തി 39735.53 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 318.30 പോയിന്റ് താഴ്ന്ന് 2.66 ശതമാനം ഇടിവ് രേഖപ്പെടുത്തി 11643.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. അതേസമയം ഇന്നലെ സെൻസെക്സ് 40723.49 ലേക്കാണ് ചുരുങ്ങിയത്. നിഫ്റ്റി 11962.10 ലേക്കുമാണ് ചുരുങ്ങിയത്.

ധനമന്ത്രി നിർമ്മല സീതാരമാൻ അവതരിപ്പിച്ച ബജറ്റിൽ വലിയ പ്രതീക്ഷകളൊന്നുമില്ലെന്നാണ് ഓഹരി വിപണിയിൽ ഇന്നുണ്ടായ ഇടിവ് മൂലം വ്യക്തമാകുന്നത്. കോർപ്പറ്റേ് നികുതി ഒരു ശതമാനം വെട്ടിക്കുറച്ചിട്ടും നിക്ഷേപകർ പിന്നോട്ടു പോകുന്ന പ്രവണതയാണ് രൂപപ്പെട്ടിട്ടുള്ളത്. എഫ്പിഐകൾ വലിയ പിൻവലിക്കലിൽ ഏർപ്പെടുകയും ചെയ്തു. മാത്രമല്ല ബജറ്റ് പ്രഖ്യാപനങ്ങൾ പലതും സർക്കാറിന്റെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നടപ്പുവർഷത്തെ പ്രതീക്ഷിത വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ, മാത്രമല്ല നടപ്പുവർഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തിൽ നിന്ന് 3.8 ശതമാനമായി ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാൻ കാരണം. രാജ്യത്തെ മോശം ധന സ്ഥിതിയിൽ നിന്ന് കരകയറാനുള്ള സാധ്യത ബജറ്റ് പ്രഖ്യാപനങ്ങളിൽ കാണുന്നില്ലെന്നാണ് വിലയിരുത്തൽ. 2020-2021 സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 6-6.5 ശതമാനം വരെയാ്ണ് സർ്ക്കാർ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക്.

വിവിധ സെക്ഷനുകളിലെ ഓഹരികളിൽ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇൻഫ്ര, മെറ്റൽസ്, പിഎസ് യു, എന്നീ ഓഹരികളിൽ 3-4 ശതമാനം ഇടിവാണ് ഇന്നത്തെ വ്യാപാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഐടിസി (4.13%), എച്ച്യുഎൽ (2%), ടെക് മഹീന്ദ്ര (1.37%), നസ്റ്റലി (1.08%), ഇൻഫോസിസ് (0.46%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം വ്യാപാരാത്തിലെ സമ്മർദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഐടിസി (6.87%), ടാറ്റാ മോട്ടോർസ് (6.23%), എച്ച്ഡിഎഫ്സി (6.04%), സീ എന്റർടെയ്ൻ (6.02%), ലാർസൻ (5.98%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ വ്യാപാരത്തിൽ രൂപപ്പെട്ടിട്ടുള്ള ആശയക്കുഴപ്പങ്ങൾ മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ്‌ബിഐ (1,871.27), റിലയൻസ് (1,524.85), ലാർസൻ (1,068.63), മാരുതി സുസൂക്കി (962.58), ഐടിസി (925.67) എന്നീ കമ്പികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകൾ നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP