Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16 കോടി പ്രതിഫലം വേണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് യുവരാജ് സിങ്; ലേലം നടക്കുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നും താരം

16 കോടി പ്രതിഫലം വേണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് യുവരാജ് സിങ്; ലേലം നടക്കുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നും താരം

മുംബൈ: ഐപിഎൽ എട്ടാം സീസണിലെ ഏറ്റവും വിലയേറിയ താരമാണ് യുവരാജ് സിങ്. ലോകകപ്പ് ടീമിൽ ഇടംപോലും കിട്ടാതിരുന്ന വേളയിലാണ് യുവിക്ക് വേണ്ടി ഡൽഹി ഡെയർ ഡെവിൾസ് കോടികൾ വാരിയെറിഞ്ഞത്. എന്നാൽ, ഐപിഎൽ തുടക്കത്തിൽ യുവരാജ് ഫോമാകാത്തപ്പോൾ വിമർശനം ഉയർന്നിരുന്നു. ഇതോടെ വിശദീകരണവുമായി യുവരാജ് സിങ് തന്നെ രംഗത്തെത്തി.

16 കോടി തരാൻ താൻ ആരോടും ആവശ്യപ്പെട്ടില്ലെന്ന് ഡൽഹി ഡെയർ ഡെവിൾസ് താരം യുവരാജ് സിങ്. 'ഐ.എപി.എൽ ലേലം നടക്കുമ്പോൾ ഞാൻ ഉറക്കത്തിലായിരുന്നു. ഇത്ര പണം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പണമെത്രയായാലും ഞാൻ ഐപിഎൽ കളിക്കുമായിരുന്നു' യുവരാജ് പറഞ്ഞു. 16 കോടിയെന്ന വൻ തുക തന്റെ മേൽ അമിതഭാരമൊന്നും അടിച്ചേൽപ്പിച്ചിട്ടില്ലെന്ന് യുവരാജ് പറഞ്ഞു. താൻ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്ന് യുവരാജ് പറഞ്ഞു.

യുവരാജ് നേടിയ അർധ സെഞ്ചുറിയുടെ (55) പിൻബലത്തിൽ ഡൽഹി ഡെയർഡെവിൾസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. ഡൽഹിയുടെ കോച്ചായി ഗാരി കിർസ്റ്റൻ വന്നത് വലിയ അനുഗ്രമാണെന്നും യുവരാജ് പറഞ്ഞു. യുവരാജ് മാൻ ഓഫ് ദ സീരിസായി ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ഇന്ത്യയുടെ കോച്ചായിരുന്നു കിർസ്റ്റൻ. 16 കോടിക്ക് ഡൽഹി ഡെയർ ഡെവിൾസ് വാങ്ങിച്ച യുവരാജ് സിങ്ങാണ് ഈ ഐ.പി.എൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP