Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ

കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്;  വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞദിവസം മലയാളം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഒരു വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങുവേ ഒരു പെൺകുട്ടി അലമുറയിട്ടു കരയുന്ന വീഡിയോ ആയിരുന്നു ഈ വീഡിയോയിൽ. വാട്സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും ഈ വീഡിയോ പ്രചരിച്ചത് ഇരുവരെയും അവഹേളിക്കുന്ന വിധത്തിലായിരുന്നു.

വിവാഹത്തിന് താൽപ്പര്യമില്ലാത്തതു കൊണ്ടു പെൺകുട്ടി മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന വിധത്തിലായിരുന്നു പ്രചരണങ്ങൾ. പെൺകുട്ടി അലമുറയിട്ടു കയറുമ്പോഴും താലികെട്ടാൻ ഒരുങ്ങിയ വരനെതിരെയും വന്നും നിരവധി കമന്റുകൾ. ടിക് ടോക്കിന് വേണ്ടി ചെയ്തതാണോ എന്നു പോലും ചോദ്യങ്ങൾ ഉയർന്നു.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടവർ നിറം പിടിപ്പിച്ച കഥകൾക്കൊപ്പം ഇത് വിശ്വസിച്ചു. എന്നാൽ, വധു അലമുറയിട്ടു കരയുന്ന വീഡിയോക്ക് പിന്നിലുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. ഈ വസ്തുത വെളിപ്പെടുത്തു കൊണ്ട് വീഡിയോയിലുള്ള യുവാവിന്റെ സുഹൃത്തുക്കൾ രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടു സ്വദേശിയുടെ വിവാഹ ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പന്തളത്തു വച്ചായിരുന്നു കല്യാണം. നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ചതു പ്രകാരമാണ് വിവാഹം നടന്നത്. അച്ഛൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിലായിരുന്നു. ഇതാണ് വർഷയെ തളർത്തിയത്.ഈ സംഭവം നടന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് ഇവർ തമ്മിലുള്ളവിവാഹം ഭംഗിയായി നടക്കുകയും ചെയ്തു. ഇവർ സന്തോഷത്തെ കുടുംബ ജീവിതം നയിക്കുകയാണ് 

അതേസമയം കല്യാണത്തിന് വന്ന ആരോ ഒരാൾ ഈ വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ഷെയർ ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണം. വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ദമ്പതികൾ. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജീവിത സഖിയെ ഒപ്പം ചേർത്തു മുന്നോട്ടു പോകാനാണ് യുവാവ് ഒരുങ്ങുന്നത്.

പുറത്തുവന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കിയവർ ഈ വീഡിയോ പ്രചരിപ്പിക്കരുത് എന്നാണ് ഈവർക്ക് അഭ്യർത്ഥിക്കാനുള്ളത്. വീഡിയോ പ്രചരിപ്പിച്ച ദമ്പതികളുടെ പരാതിയിൽ കുമ്പനാട് ഒരാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ദമ്പതികളുമായി അടുപ്പമുള്ള ആളാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പന്തളത്ത് നടന്ന മറ്റൊരു വിവാഹ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വരൻ താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു താലി തട്ടിത്തെറിപ്പിച്ച് നിലത്തെറിയുന്ന വധുവിന്റെ വീഡിയോയാണ് പ്രചരിച്ചത്. ഈ സമയം വധുവിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് വരൻ മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അതിലും വലുത് എന്ന വിധത്തിൽ കുമ്പാടു സ്വദേശികളുടെ കല്യാണ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വീഡിയോക്ക് പിന്നിലെ വസ്തുത മനസ്ലിലാക്കിയതോടെ പലരും ഖേദം പ്രകടിപ്പിച്ചു കൊണ്ടു രംഗത്തുവന്നു. ഫേസ്‌ബുക്കിൽ അടക്കം ഷെയർ ചെയ്തവർ അത് ഡിലീറ്റ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. മുന്നും പിന്നും നോക്കാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെല്ലാം ഷെയർ ചെയ്യുന്ന മലയാളുടെ പ്രകൃതമാണ് ഇവിടെയും വില്ലനായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP